തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയെ തഴഞ്ഞതില്‍ വ്യാപക വിമര്‍ശനം. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സംസ്ഥാന പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതില്‍ 2018 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷിനെയാണ്. ‘വട ചെന്നൈ’യിലെ
ഡൽഹി: ‘ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസിൽ തടസഹർജി നൽകി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയിൽ അപ്പീലുമായി എത്തിയാൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ഹർജിയിൽ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ജനുവരി 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡ് നടപടികളെത്തുടർന്ന്
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ‘പേട്രിയറ്റ്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രീകരണം ഏതാണ്ട് പത്ത് ദിവത്തോളം ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് അത് മികച്ച അനുഭവമായിരുന്നെന്നും മഹേഷ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ‘ക’ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണന്‍.
2026 ലെ പ്രൊജക്ട് അനൗണ്‍സ്‌മെന്റുകളില്‍ വലിയ ചര്‍ച്ചയായ ഒന്നാണ് മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഈ സിനിമ അനിശ്ചിതത്വത്തില്‍ ആണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ക്യൂബ്‌സ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെതാണ് പ്രതിസന്ധിക്കു കാരണം. ‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദും
തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2016 മുതല്‍ 2022 വരെയുള്ള ഏഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ് എന്നിവരും പുരസ്‌കാരങ്ങള്‍ക്കു അര്‍ഹരായിട്ടുണ്ട്. 2016 മാനഗരം ആണ് 2016 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. പുരിയാത പുതിര്‍ ആണ് മികച്ച രണ്ടാമത്തെ
തിരുവനന്തപുരം: മാതൃഭൂമി ക ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.മാതൃഭൂമി എം ഡി എം വി ശ്രേയാംസ്കുമാറിനും ചടങ്ങിന്റെ ഉദ്ഘാടകനായ നടൻ മോഹൻലാലിനുമൊപ്പം ഇലക്ട്രിക് ഓട്ടോയിലാണ് യൂസഫലി ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. മാതൃഭൂമിയുമായി കാലങ്ങളായുളള അടുപ്പം വിശദീകരിച്ചു കൊണ്ട് ആരംഭിച്ച പ്രസംഗം, ഭഗവത് ഗീതയിലെ വരികളുദ്ധരിച്ചു കൊണ്ടാണ് യൂസഫലി
ഒടിയനു ശേഷം മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തിരിക്കുന്നു. ‘തുടരും’ എന്ന വമ്പന്‍ ഹിറ്റിനു ശേഷം തരുണ്‍ മൂര്‍ത്തിക്കൊപ്പം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ താടിയെടുത്തിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടു. ‘L 366’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടി.എസ്.ലൗലാജന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. പൊലീസ്
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” ഫെബ്രുവരി ആറിന് പ്രദർശനത്തിനെത്തുന്നു. ഡൽഹി മലയാളി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തിൽ കോട്ടയം രമേശ്,സുനിൽ സുഖദ,സിബി തോമസ്,ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി,വർഷ വിക്രമൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി
ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച രീതിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കാതെ ‘ചത്താ പച്ച’. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയിട്ടും ചിത്രത്തിനു പ്രേക്ഷകരുടെ തള്ളിക്കയറ്റം ഇല്ലെന്നാണ് ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ജനുവരി 22 നു തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 3.4 കോടി കളക്ട് ചെയ്തിരുന്നു. എന്നാല്‍
പത്തനംതിട്ട: സന്നിധാനത്തെ മകരവിളക്ക് ദിവസത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മൊഴി എടുത്തത്. ഷൂട്ടിംഗ് നടന്നത് പമ്പ ഹിൽ ടോപ്പിലെന്നാണ് അനുരാജ് മൊഴി നൽകിയിരിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്


























