കൊച്ചി: ഡൊമിനിക് അരുൺ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ പ്രധാനകഥാപാത്രമായെത്തിയ സൂപ്പർഹീറോ ചിത്രം ലോകഃയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച നടൻ, ഇപ്പോൾ ഒടിടി റിലീസ് പദ്ധതിയില്ലെന്നും
അനുവാദമില്ലാതെ തന്റെ പാട്ടുകൾ ഉപയോഗിച്ചു എന്നു എന്ന് ചൂണ്ടിക്കാട്ടി ഇളയരാജ കോടതിയെ സമീപിച്ചതിനെത്തുടർന്ന് താത്കാലികമായി നീക്കം ചെയ്ത അജിത് നായകനായ ചിത്രം ഗുഡ് ബാഡ് അഗ്ലി ഒടിടിയിൽ തിരിച്ചെത്തി. ഇളയരാജയുടെ പാട്ടുകൾ നീക്കം ചെയ്താണ് ഇപ്പോൾ നെറ്റ് ഫ്ലിക്സ് വീണ്ടും ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഇളയരാജ ഈണം നൽകിയ ഒത്ത രൂപൈ തരൈ.. എന്ന് തുടങ്ങുന്ന നാട്ടുപുറ പാട്ട് എന്ന
മലയാളത്തിൽ പുതിയ ഇൻഡസ്ട്രിയൽ ഹിറ്റ് പിറന്നിരിക്കുന്നു. കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റർ 1 ചന്ദ്ര’ വേൾഡ് വൈഡ് 265 കോടിക്കു മുകളിൽ കളക്ഷൻ നേടിയതോടെയാണ് ഇൻഡസ്ട്രിയൽ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. മോഹൻലാൽ ചിത്രം ‘എമ്പുരാനെ’ മറികടന്നാണ് ലോകഃയുടെ നേട്ടം. മലയാളത്തിൽ ആദ്യ ഒരു കോടി ചിത്രം പിറക്കുന്നത്
മലയാളത്തിലെ നിരവധി കോമഡി, കൾട്ട് ക്ലാസിക്ക് ചിത്രങ്ങൾ ബോളിവുഡിൽ റീമേക്ക് ചെയ്ത സംവിധായകനാണ് പ്രിയദർശൻ. ഹിന്ദിയിൽ അദ്ദേഹം റീമേക്ക് ചെയ്ത ഹേരാ ഫേരി എന്ന ചിത്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അടുത്തിടെ പിക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രം റീമേക്ക് അല്ലായിരുന്നു എന്നും വാസ്തവത്തിൽ അത് മറ്റൊരു ചിത്രത്തിന്റെ പതിപ്പായിരുന്നു എന്നും
മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് സൂപ്പർഹീറോ ചിത്രം ലോകഃ മുന്നേറ്റം തുടരുന്നു. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. 268 കോടി കളക്ഷൻ നേടിയ എമ്പുരാന്റെ റെക്കോഡിനെയാണ് ലോകഃ ഇപ്പോൾ മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന
തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി നേട്ടം കൈവരിച്ചിരിക്കുകയാണ് ഹോംബൗണ്ട്.നീരജ് ഗെയ്‌വാൻ സംവിധാനത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ യുവാക്കൾ നേരിടുന്ന ജാതി-മത വിവേചനങ്ങളുടെ കഥ
“ഡോണ്ട് ലുക്ക് അപ്പ്” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിയോനാർഡ് ഡികാപ്രിയോയും ജെന്നിഫർ ലോറൻസും മറ്റൊരു ബിഗ് സ്‌ക്രീൻ പ്രോജക്റ്റിനായി വീണ്ടും ഒന്നിക്കുന്നു. ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്കോർസെസിയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഹോളിവുഡ് ഇതിഹാസം സ്കോർസെസെയാണ് അതേ പേരിലുള്ള ജനപ്രിയ നോവലിന്റെ ഫീച്ചർ ഫിലിം പതിപ്പായ “വാട്ട് ഹാപ്പൻസ്
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ത്രില്ലർ ആക്ഷൻ സിനിമയാണ് തിര. സിനിമ രംഗത്തേക്കുള്ള ധ്യാൻ ശ്രീനിവാസന്റെ ആദ്യ ചുവടുവെയ്പ്പ് തിരയിലൂടെയായിരുന്നു. അന്ന് ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് നേരിട്ടത്. പിന്നീട് ചിത്രത്തിന് ഒരു കൾട്ട് ഫോളോയിങ് തന്നെയുണ്ടായി. പല സമയങ്ങളിലായി തിരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് സിനിമകളെ പിന്നിലാക്കി ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഞെട്ടിച്ചിരുന്നു. പുഷ്പ 2, കല്‍ക്കി 2898 എഡി എന്നീ സിനിമകളെല്ലാം അതിനു ഉദാഹരണം. എന്നാല്‍ 2025 ലേക്ക് എത്തിയപ്പോള്‍ ഹിന്ദി സിനിമ വന്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ഇതുവരെയുള്ള ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ആദ്യ പന്ത്രണ്ടില്‍ ആറെണ്ണവും
‘കല്‍ക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പുറത്തായതിന്റെ കാരണം തേടുകയാണ് ആരാധകര്‍. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ദീപികയെ രണ്ടാം ഭാഗത്തില്‍ നിന്ന് പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളും ദീപികയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന


























