ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 200 കോടിയും കടന്ന് മുന്നേറുകയാണ്. മലയാളത്തില്‍ നിന്നൊരു സൂപ്പര്‍ഹീറോ യൂണിവേഴ്‌സ്, അതും പ്രാദേശിക മിത്തുകളെ മോഡേണ്‍ വേള്‍ഡിലേക്ക് ബ്ലെന്‍ഡ് ചെയ്തുകൊണ്ട് ! മലയാള സിനിമയ്ക്കു സാധ്യതകളുടെ ലോകം തുറന്നിട്ടിരിക്കുകയാണ് ലോകഃയിലൂടെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍.
ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. ഇത് ഒരു അന്യഭാഷ ചിത്രത്തെ ചൊല്ലിയാണ് എന്നതാണ് ശ്രദ്ധേയം. കന്നട ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ മലയാള പ്രവേശനമാണ് തർക്കത്തിൽ ആയിരിക്കുന്നത്. നിർമ്മാതാക്കൾ ആവശ്യപ്പെട്ട തീയറ്റർ വിഹിതം നൽകുന്നത് സംബന്ധിച്ച കാര്യമാണ് കേരളത്തിലെ സിനിമാ തിയറ്ററുകളെ രണ്ടായി പകുത്തത്. റിലീസിന് ശേഷമുള്ള രണ്ടാഴ്ച്ചത്തെ തിയേറ്റർ
കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ. ഉടമകളുടെ സംഘടനയായ ഫിയോക്കാണ് സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ചത്. സിനിമയുടെ കലക്‌ഷൻ സംബന്ധിച്ച തർക്കമാണ് വിലക്കിന് കാരണം.സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കലക്‌ഷനിൽ 55 ശതമാനം നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ്ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. ഒക്ടോബർ രണ്ടിനാണ്
ചരിത്രത്തിനു സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സിനിമ. തമിഴകത്തിന്റെ പാന്‍ ഇന്ത്യന്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. 46 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും സ്‌ക്രീനില്‍ ഒന്നിച്ചെത്തുമ്പോള്‍ അതില്‍പരം എന്തുവേണം സിനിമ പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ! രജനിക്കൊപ്പം സിനിമ ചെയ്യാന്‍ പോകുന്നതായി കമല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സൈമ അവാര്‍ഡ്‌സില്‍
കല്യാണി സൂപ്പർഹീറോ വേഷത്തിലെത്തുന്ന ലോകഃ ചാപ്റ്റർ 1: ചന്ദ്ര വൻ ഹിറ്റായി പ്രേക്ഷക മനസ്സ് കവരുന്നതിനിടയിൽ മകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടിയുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ. കല്യാണിയെ ഒരു നടിയായി കണ്ടിട്ടില്ലെന്നും താനും ഭാര്യ ലിസ്സിയും ഇന്നും മകളിൽ പഴയ കൊച്ചു കല്യാണിയേയാണ് കാണുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന്
മലയാള സിനിമയിലെ ക്രൗഡ് പുള്ളർ എന്ന പേരിൽ ശ്രദ്ധ നേടിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രം മലർവാടി ആർട്സ് ക്ലബിലൂടെയാണ് നിവിൻ സിനിമയിലെത്തിയത്. എന്നാൽ അദ്ദേഹത്തെ താരപദവിയിലേക്ക് ഉയർത്തിയത് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വൻ വിജയമാണ്. തുടർന്ന് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ഹിറ്റുകൾ വഴി യുവാക്കളുടെ പ്രിയതാരമായി മാറിയ നിവിൻ,
മലയാള സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടം ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു മോഹൻലാൽ. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 50 കോടി ക്ലബ്ബിലെത്തിച്ച ആദ്യ മലയാള നടനായിരിക്കുകയാണ് താരം. എംപുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് സത്യൻ അന്തിക്കാടിനൊപ്പം ചേർന്ന് ഹൃദയപൂർവ്വവും മോഹൻലാൽ 50 കോടി കടത്തിയത്. മലയാളത്തിൽ ഇന്നുവരെ ഒരു നടന് സ്വന്തമാക്കാൻ സാധിക്കാത്ത
ഈ ഓണത്തിന് ഒരേ ദിവസം റിലീസ് ചെയ്ത രണ്ട് വലിയ ചിത്രങ്ങളാണ് ഹൃദയപൂർവ്വവും ലോകഃ: ചാപ്റ്റർ 1–ചന്ദ്രയും. ലോകഃയ്ക്ക് ആഗോളതലത്തിൽ പ്രേക്ഷകർ വലിയ കൈയ്യടി നൽകിയെങ്കിലും വിട്ടുകൊടുക്കാതെ മുന്നേറുന്ന ഹൃദയപൂർവ്വം റിലീസിൻറെ ആദ്യ ആഴ്ച്ചയിൽ തന്നെ 50 കോടി രൂപ ക്ലബ്ബ് പിന്നിട്ടിരിക്കുകയാണ്. ലോകഃയുടെ കുതിപ്പിനിടയിലാണ് ഹൃദയപൂർവ്വത്തിന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. വർഷങ്ങൾക്കുശേഷം സത്യൻ
ഹൈദരാബാദ്: ഓണ റിലീസ് ഹിറ്റ് ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്രയുടെ അഭിനയതാക്കളെയും അണിയറ പ്രവർത്തകരെയും ഒരുപോലെ പ്രശംസിച്ച് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ലോകഃയുടെ തെലുങ്ക് പതിപ്പായ ‘കൊത്ത ലോക’യുടെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. മികച്ച അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമാണ് ചിത്രത്തിനുവേണ്ടി അണിനിരന്നതെന്നും
ലോകഃയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ദുല്‍ഖര്‍ സല്‍മാന്‍ സജീവമാകാത്തതില്‍ ആരാധകര്‍ക്കു വലിയ വിഷമമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സിനിമ വലിയ വിജയമായ ശേഷം ആരാധകരുടെ മനസ് നിറയ്ക്കുകയാണ് ദുല്‍ഖര്‍. ലോകഃയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ലോകഃ ടീമിനൊപ്പം ആഘോഷിക്കുന്ന ദുല്‍ഖറിനെയാണ് ഇപ്പോള്‍ കാണുന്നത്. ഹൈദരബാദില്‍ നടന്ന ലോക വിജയാഘോഷത്തില്‍ ദുല്‍ഖര്‍ പങ്കെടുത്തിരുന്നു. ഈ