Career Education

കേരള മെഡിക്കൽ പിജി അപേക്ഷ; അവസാന തീയതി സെപ്റ്റംബർ 22 ന്

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് – ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22 ന് വൈകിട്ടു 4 മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.cee.kerala.gov.in

സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട സീറ്റുകൾ. സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകൾ എന്നിവിടങ്ങളിലാണ് പ്രവേശനം.

കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 884 സീറ്റും ആർസിസിയിൽ 16 സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്തവണ ആർസിസിയിൽ 7 സീറ്റു മാത്രമാണ് ഉള്ളത്.
സ്വാശ്രയ കോളജുകളിൽ ആകെ 681 സീറ്റുകൾ ഉണ്ട്. മറ്റു സ്ഥാപനങ്ങളിലെ കണക്ക്‌ നിലവിൽ പ്രസിദ്ധികരിച്ചിട്ടില്ല.

യോഗ്യത

നാഷണൽ മെഡിക്കൽ കമ്മിഷൻ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകരിച്ച എംബിബിഎസ് ബിരുദം നേടി, 2025 ജൂലൈ 31ന് എങ്കിലും ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കണം.

2025 ലെ നീറ്റ്–പിജിയിൽ കാറ്റഗറി അനുസരിച്ച് ഇനിപ്പറയുന്ന കട്ടോഫ് സ്കോർ വേണം.

ജനറൽ /സാമ്പത്തിക പിന്നാക്കം- 50–ാം പെർസന്റൈൽ,
ഇവരിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ, മറ്റെല്ലാ സംവരണവിഭാഗക്കാരും (ഭിന്നശേഷിയുൾപ്പെടെ) 40–ാം പെർസന്റൈൽ. സർവീസ് ക്വോട്ടക്കാർക്കും ഇതേ ക്രമത്തിൽ യോഗ്യത നിർബന്ധം ആണ്.

2025 ഡിസംബർ 31 നു മെ‍ഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 49 വയസ്സ്, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ് 47 വയസ്.

സർക്കാർ കോളജുകളിലെ വാർഷിക ഫീസ് ഉദ്ദേശം 70,000 രൂപ. സർവകലാശാലയുടെ ഫീസ് പുറമേയാണ് ഈ തുക. ആർസിസിയിലെ വാർഷിക ഫീസ് 3 ലക്ഷം രൂപ. (വെബ്:https://rcctvm.gov.in). സ്വാശ്രയ കോളജുകളിലെ ഫീസ് നിരക്കുകൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടില്ല. സീറ്റ് അലോട്മെന്റിനു മുൻപ് അറിയാൻ സാധിക്കും.

യൂണിവേഴ്സിറ്റി പരീക്ഷ ഉൾപ്പെടെ കോഴ്സ് കാലാവധി 3 വർഷമാണ്. കോഴ്സ് ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും ദേശീയ മെഡിക്കൽ കമ്മിഷൻ/സുപ്രീം കോടതി നിശ്ചയിച്ച പ്രകാരം ആയിരിക്കും.

Related Posts