Career Education Homepage Featured

സ്കോളർഷിപ്പോടെ പഠിക്കാം; 2025ൽ ഇന്ത്യക്കാർക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന 5 രാജ്യങ്ങൾ

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് അവസരങ്ങൾ കാത്ത് ഇപ്പോഴും നാട്ടിലുള്ളത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽ ഭാരിച്ച ട്യൂഷൻ ഫീസ് ഈടാക്കുമ്പോൾ നിരവധി രാജ്യങ്ങൾ സൗജന്യമായി പഠിക്കാനുള്ള അവസരങ്ങൾ  ഒരുക്കുന്നുണ്ട്. ജർമ്മനി, നോർവേ, നെതർ ലാൻഡ്, ഫിൻലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഭാഗികമോ, പൂർണമായതോ അല്ലെങ്കിൽ സൗജന്യ മായതോ ആയ സ്കോളർഷിപ്പുകൾ വാഗ്ദാനം നൽകുന്നത്. 

അന്താരാഷ്ട്രവൽക്കരണത്തിനും മികച്ച പ്രതിഭകളെ വളർത്തിയെടുക്കാനുമാണ് വിദേശ സർക്കാരുകൾ ഇത്തരം അവസരങ്ങൾ നൽകുന്നത്. ഇതിന് പുറമേ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ പല സർവ കലാശാലകളും ബിരുദാനന്തര അസിസ്റ്റന്റ്ഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസ സ്റ്റൈപ്പൻഡിനും  ട്യൂഷൻ ഇളവിനും പകരമായി വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്താനോ അധ്യാപനത്തിനോ ഉള്ള പിന്തുണ കൂടി ഇവർ വാഗ്ദാനം നൽകുന്നു. തിരഞ്ഞെടുത്ത ചില യുഎസ് സർവകലാശാലകൾ ചിലപ്പോൾ ട്യൂഷൻ ചിലവ് പൂർണ്ണമായും ഈടാക്കുകയും പ്രതിമാസ സ്റ്റൈപ്പൻഡ് നൽകുകയും ചെയ്യുന്നു. 

ജർമ്മനി: എഞ്ചിനീയറിംഗ്, സയൻസ്, ബിസിനസ്, കല എന്നിവയിൽ ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ചില മുൻനിര പൊതു സർവകലാശാല കളുടെ ആസ്ഥാനം ജർമ്മനിയാണ്. പഠന ചിലവ് പൂർണമായും സൗജന്യമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് പഠിത്തത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനും ഇവിടെ അവസരമുണ്ട്. മ്യൂണിക്കിലെ സാങ്കേതിക സർവകലാശാല, ലുഡ്‌വിഗ് മാക്സിമിലിയൻ,  ഹൈഡൽബർഗ് എന്നിവയാണ് മികച്ച സർവ്വ കലാശാലകൾ. സൗജന്യ പഠനത്തിന് പുറമെ ജർമ്മനി DAAD (Deutscher Akademischer Austauschdienst) വഴി ഉയർന്ന മത്സരാധിഷ്ഠിത സ്കോളർഷിപ്പുകൾ ഇവർ വാഗ്ദാനം ചെയ്യുന്നു.

നോർവേ: ദേശീയതയോ പൗരത്വമോ പരിഗണിക്കാതെ വിദ്യാർത്ഥികൾക്ക് പൊതു സ്ഥാപനങ്ങളിൽ പഠന ചിലവ് സൗജന്യമായി നൽകുന്നു. ഇതിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളും  ഉൾപ്പെടുന്നു. ഓസ്‌ലോ, ബർഗൻ, നോർവീജിയൻ എന്നിവയാണ് മികച്ച സർവ്വകലാശാലകൾ. 

ഫിൻലാൻഡ്: ഫിൻ‌ലാൻ‌ഡിലെ പൊതു സർവകലാശാലകളിൽ പഠിക്കാൻ ട്യൂഷൻ ഫീസില്ല. EU/EEA വിദ്യാർത്ഥികൾ സൗജന്യമായി പഠിക്കുന്നു. എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഉൾക്കൊള്ളുന്ന പൂർണ്ണ ധനസഹായമുള്ള സ്കോളർഷിപ്പുകൾ  ഇവർ വാഗ്ദാനം ചെയ്യുന്നു.

നെതർലാൻഡ്: ഉയർന്ന നിലവാരമുള്ളതും ഗവേഷണാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് അധിഷ്ഠിത പ്രോഗ്രാമുകൾ ക്കും നെതർലാൻഡ് പ്രാധാന്യം നൽകുന്നു. പൊതു  സർവ്വകലാ ശാലയിൽ വിദ്യാർത്ഥികൾ ക്ക് 7 ലക്ഷം മുതൽ 14 ലക്ഷം വരെയാണ് പഠന ചിലവ്. എന്നാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ധനസഹായത്തോടെയുള്ള സ്കോളർഷിപ്പ് ലഭ്യമാണ്. ഡെൽഫറ്റ്, ആസ്റ്റർ ഡാം,. വാഗ്നിൻഗെൻ  എന്നിവായാണ് ഇവിടുത്തെ മികച്ച സർവ്വകലാശാലകൾ. 

ദക്ഷിണ കൊറിയ: ഏഷ്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ദക്ഷിണകൊറിയ. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകാൻ പറ്റുന്ന മികച്ച സ്കോളർഷിപ്പാണ് ഗ്ലോബൽ കൊറിയ സ്കോളർഷിപ്പ് (GKS). പഠനം, വിമാന നിരക്ക്, ജീവിതച്ചെലവ്,താമസ അലവൻസുകൾ എന്നിവ ഉൾക്കൊള്ളുന്ന പാക്കേജ് ആണ് ദക്ഷിണ കൊറിയ മുന്നോട്ട് വെക്കുന്നത്. എ.ഐ, റോബോട്ടിക്സ്, ഡാറ്റ സയൻസ്, അന്താരാഷ്ട്ര ബന്ധങ്ങൾ, ബയോടെക്നോളജി തുടങ്ങിയ ഭാവിയെ അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ് ദക്ഷിണ കൊറിയ പ്രത്യേകിച്ച് ലക്ഷ്യമിടുന്നത്.

Related Posts