Career Education Homepage Featured

കണക്ട് ടു വർക്കിന് മന്ത്രിസഭയുടെ അം​ഗീകാരം; പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം

തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കണക്ട് ടു വർക്ക് എന്ന പദ്ധതിയുടെ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭയുടെ അം​ഗീകാരം. ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി. 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത.

UPSC, PSC, ബാങ്കിംഗ്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും അം​ഗീകൃത നൈപുണ്യ വികസന കോഴ്സുകളിൽ പരിശീലനം നേടുന്നവർക്കും പദ്ധതിയുടെ ഭാ​ഗമാകാം. സ്കോളർഷിപ്പ് തുക നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കുക.

5 ലക്ഷം പേർക്കാണ് ആദ്യഘട്ടത്തിൽ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. ​യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://eemployment.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആത്മവിശ്വാസത്തോടെ മുന്നേറാനും നൈപുണ്യങ്ങൾ ആർജ്ജിക്കാനും തൊഴിൽ നേടാനും ഉദ്യോ​ഗാർത്ഥികൾക്ക് സാഹചര്യമൊരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Posts