അപ്രന്റിസ് ഒഴിവുകളിലേക്ക് കാനറ ബാങ്ക് അപേക്ഷ ക്ഷണിച്ചു. 2025-26 സാമ്പത്തിക വർഷത്തേക്ക് 1961 ലെ അപ്രന്റീസ് ആക്ട് പ്രകാരം ഗ്രാജുവേറ്റ് അപ്രന്റീസുകൾക്കായുള്ള അപ്രന്റീസ് റിക്രൂട്ട്മെന്റ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 12 വരെ ഔദ്യോഗിക വെബ്സൈറ്റായ canarabank.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. കേരളത്തിൽ 243 ഒഴിവുകളാണുള്ളത്
അപേക്ഷകര്‍ ആദ്യം അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ (www.nats.education.gov.in) രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവില്‍ പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 1 വർഷമാണ് പരിശീലന കാലയളവ്. അപ്രന്റീസുകള്‍ക്ക് മറ്റ് അലവന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല.
പ്രായപരിധി
അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 28 വയസിനും ഇടയില്‍ ആയിരിക്കണം (2025 സെപ്റ്റംബര്‍ 01 വരെ). എസ് സി / എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാര്‍, വിധവകള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്.
അപേക്ഷ ഫീസ്
ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്സി / എസ്ടി / ഭിന്നശേഷിക്കാര്‍ എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷ ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
അപേക്ഷിക്കുന്നതിനുള്ള യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 01 നും 2025 സെപ്റ്റംബര്‍ 01 നും ഇടയില്‍ വിജയിച്ചിരിക്കണം. അപേക്ഷകര്‍ക്ക് പ്രാദേശിക ഭാഷാ പരീക്ഷ പരിജ്ഞാനം ഉണ്ടായിരിക്കണം.
ആകെ ഒഴിവുകൾ
ജനറല്‍ വിഭാഗത്തില്‍ 1534 ഒഴിവുകള്‍ ആണുള്ളത്. ഒബിസി വിഭാഗത്തില്‍ 845, ഇ ഡബ്ല്യു എസ് വിഭാഗത്തില്‍ 337, എസ് സി വിഭാഗത്തില്‍ 557, എസ് ടി വിഭാഗത്തില്‍ 227 എന്നിങ്ങനെയാണ് ഒഴിവുകള്‍.
കാനറ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിച്ചശേഷം മാത്രം അപേക്ഷിക്കുക. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
















