ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് അതോടൊപ്പം കഴിവുകളുടെ ആവശ്യകതയും. ബിരുദം മാത്രം മതിയെന്ന കാലം കഴിഞ്ഞു. ഇന്ന്, തൊഴിലുടമകൾ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന പ്രത്യേക കഴിവുകളുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.
നല്ല ആശയ വിനിമയം, വിമർശനാത്മക ചിന്ത, ഡിജിറ്റൽ/ഡാറ്റ സാക്ഷരത, ടീം വർക്ക്, വൈകാരിക ബുദ്ധി/പ്രതിരോധശേഷി, സർഗ്ഗാത്മകത/പ്രശ്നപരിഹാരം, സമയം/സ്വയം മാനേജ്മെന്റ്, ജോലിസ്ഥലത്തെ പ്രൊഫഷണലിസം (നെറ്റ്‌വർക്കിംഗ്/ജോലി പരിചയം).തുടങ്ങിയവ ഉദ്യോഗാർഥികൾക്ക് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നു.
മികച്ചആശയവിനിമയം
മികച്ച ആശയ വിനിമയമാണ് ഏറ്റവും നല്ല കഴിവായി കണക്കാക്കുന്നത്. എഴുതാനും, സംസാരിക്കാനും വായിക്കാനുമുള്ള കഴിവ്. നല്ല ആശയ വിനിമയ ശേഷി ഉണ്ടെങ്കിൽ നല്ല ടീം വർക്ക്, ക്ലൈന്റ് വർക്ക്, നേതൃത്വ ഗുണം എന്നിവയെ ശക്തി പെടുത്താൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. വ്യക്തമായി സംസാരിക്കുക, ദേഷ്യപ്പെടാതെ ആത്മ വിശ്വാസത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവ തൊഴിലിടങ്ങളിലെ വിജയത്തിന് മുതൽ കൂട്ടാകും.
വിമർശനാത്മകചിന്തയുംപ്രശ്നപരിഹാരവും
പ്രശ്നങ്ങൾ വിമർശന ബുദ്ധിയോടെ കാണുകയും, വിശകലനം ചെയ്ത് പ്രയോഗികമായ പരിഹാരങ്ങൾ കാണാൻ കഴിയുന്ന ബിരുദധാരികളെ യാണ് തൊഴിൽ ഉടമകൾക്ക് ആവശ്യം. പ്രശ്നാധിഷ്ഠിത പഠനം, പ്രൊജക്റ്റ്, കേസ് സ്റ്റഡീസ് തുടങ്ങിയവയിലുടെ വിമർശന ചിന്തയെയും, പ്രായോഗിക പ്രശ്ന പരിഹാരവും കൂടുതൽ ആഴത്തിൽ അറിയാൻ കഴിയുന്നു.
ഡിജിറ്റൽ /ഡാറ്റാസാക്ഷരത
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിങ്ങ്, ചാറ്റ് ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ വരെ കൈകാര്യം ചെയ്യു ന്നവരെയാണ് തൊഴിലുടമകൾക്ക് ആവശ്യം. മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, ഓട്ടോമേഷൻ എന്നിവ മനസ്സിലാക്കുന്ന പ്രൊഫഷണലുകൾക്ക് ഇപ്പോൾ വലിയ ഡിമാൻഡുകൾ ആണ്
ടീംവർക്കുംസഹകരണവും
പുതിയ തലമുറയിലെ ജോലികളിൽ മിക്കവയും സഹകരണ പ്രവർത്തന ങ്ങൾ ആണ്. ടീം പ്രവർത്തനങ്ങൾ നേതൃത്വ ഗുണം കൂട്ടുന്നു.
വൈകാരികബുദ്ധി/പ്രതിരോധം
തീരുമാനങ്ങൾ സ്വയം എടുക്കാനുള്ള കഴിവ്, ജോലി സംബന്ധിച്ച് പൊരുത്തപ്പെടൽ, ജോലി തുടർച്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്വയം മനസിലാക്കുക, വികാരങ്ങളെ നിയന്ത്രിക്കുക, സമ്മർദ്ദങ്ങളെ അതി ജീവിക്കുക തുടങ്ങിയവ ജോലിയിൽ തുടർന്ന് പോകാൻ സഹായിക്കുന്നു.
സർഗ്ഗാത്മകത/സംരംഭകത്വ മനോഭാവം
സ്റ്റാർട്ടപ്പ് മുതൽ കോർപ്പറേറ്റുകൾ വരെയുള്ള മേഖലകളിൽസർഗ്ഗാത്മകത, ആശയങ്ങൾ ഉണ്ടാക്കാനും പരീക്ഷിക്കാനുമുള്ള കഴിവ് എന്നിവ അംഗീകരിക്കപ്പെടുന്നു. സർഗ്ഗാത്മക ആശയങ്ങൾ ഉണ്ടാക്കുമ്പോൾ നടത്തുന്ന ഇടപെടലുകൾ ബിരുദധാരികളുടെ നേട്ടങ്ങളായി കണക്കാക്കുന്നു. ഇത്തരം കാര്യങ്ങൾ ജോലിയുടെ വിജയത്തിലെ മുതൽ കൂട്ടാണ്.
സമയം/ സ്വയം നിയന്ത്രണവും
സമയ മാനേജ്മെന്റും സ്വയം നിയന്ത്രണവും അക്കാദമിക് വിജയവും ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമത ആസൂത്രണം ചെയ്യൽ, നീറ്റിവെക്കൽ, മാറ്റിവെക്കൽ, സമയപരിധി പാലിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ആസൂത്രണം ചെയ്യാനും മുൻഗണന നൽകാനും സമയപരിധി പാലിക്കാനും കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകളിലും എൻട്രി റോളുകളിലും കമ്പനികളിൽ മുൻഗണന ലഭിക്കുന്നു.
പ്രവൃത്തിപരിചയം, നെറ്റ്‌വർക്കിംഗ്, പ്രൊഫഷണലിസം
ഒരാളുടെ യോഗ്യതയെക്കാൾ കൂടുതൽ പ്രവൃത്തിപരിചയ ത്തിനാണ് ജോലി സാധ്യത. ഇന്റേൺഷിപ്പുകൾ, വർക്ക്-ഇന്റഗ്രേറ്റഡ് ലേണിംഗ് എന്നിവ യോടൊപ്പം ഡിജിറ്റൽ സാക്ഷരത, ഹ്രസ്വകാല പ്ലേസ്‌മെന്റുകൾ, പ്രോജക്റ്റുകൾ, പ്രൊഫഷണൽ നെറ്റ്‌വർക്ക് എന്നിവ ഇന്റേൺഷിപ്പിൽ നിന്ന് ജോലിയിലേക്ക് മാറ്റം കിട്ടുന്നു. ഇതോടൊപ്പം ഗിറ്റ് ഹബ്, ബി ഹാൻസ്, ലിങ്ക് ഡിൻ എന്നിവയിൽ ഒരു പോർട്ട് ഫോളിയോ തയ്യാറാക്കുക. ഇത്രയും കാര്യങ്ങളാണ് ഒരു ബിരുദ പഠനം നടത്തുന്നവർ ശ്രദ്ധിക്കേണ്ടത്.