ഇന്ത്യയിലെ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ‘അമേരിക്കന്‍ സ്വപ്നം’ ഇന്നില്ല. അമേരിക്ക അല്ലെങ്കിൽ മറ്റെവിടെ എന്നായിരുന്നു ഇത്രയും കാലം വിദ്യാർത്ഥികൾ ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക ഒരു ഓപ്ഷന്‍ മാത്രമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ ജർമ്മനിയെ തിരഞ്ഞെടുക്കന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എഡ്‌ടെക് കമ്പനിയായ അപ്‌ഗ്രാഡിന്റെ ട്രാൻസ് നാഷണൽ എഡ്യൂക്കേഷൻ (ടിഎൻഇ) റിപ്പോർട്ടിലാണ് ഈക്കാര്യം പറയുന്നത്
2024-25 കണക്ക് പ്രകാരം ജർമ്മൻ സർവകലാശാല യിലേക്കുള്ള അപേക്ഷ കളിൽ 32. 6 ശതമാനം വർധനവാണ് ഉണ്ടായത്.
അതെ സമയം അമേരിക്കൻ സർവകാലശാലയിലേക്കുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ കുറവ് സൂചിപ്പിക്കുന്നു. ജർമ്മനിക്ക് പിന്നാലെ യു.എ.ഇ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളെ കൂടി വിദേശ പഠനത്തിനുള്ള മികച്ച ഇടങ്ങളായി വിദ്യാര്‍ഥികള്‍ ഇപ്പോൾ പരിഗണിക്കുന്നു.
2022-ൽ 13.2 ശതമാനമായിരുന്നു ജർമ്മനിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷ നിരക്ക്. 2025-ൽ അത് 32.6 ശതമാനമായി ഉയർന്നു. യുഎഇയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 42 ശതമാനവും ഇന്ത്യക്കാരാണ്. മികച്ച വിദ്യാഭ്യാസ സമ്പ്രദായവും സുഗമമായ ഇമിഗ്രേഷന്‍ നടപടികളും ഉറച്ച ജോലി സാധ്യതകളുമാണ് ഈ രാജ്യങ്ങളോട് വിദ്യാർത്ഥികൾക്ക് പ്രിയം വർധിക്കാൻ കാരണം.
വിദ്യാർത്ഥികൾക്ക് വിദേശ പഠനം എളുപ്പത്തിലും വേഗത്തിലും ലഭ്യമാകത്തക്ക രീതിയിലുള്ള ഒരു കേന്ദ്രമായി മിഡിൽ ഈസ്റ്റ് അതിവേഗം മാറിക്കൊണ്ടി രിക്കുകയാണ്. ആഗോള കാമ്പസുകളിൽ നിന്നുള്ള ബിരുദ പ്രോഗ്രാമുകളും ഈ സർവകലാശാലകൾ വാഗ്ദാനംചെയ്യുന്നുണ്ട്.
ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ എജ്യുക്കേഷൻ സിറ്റി, ജോർജ്ജ്ടൗൺ, ജോൺസ് ഹോപ്കിൻസ്, ആർഐടി, കാർണഗീ മെലോൺ, വെയിൽ കോർണൽ എന്നിവയുൾപ്പെടെയുള്ള ഉന്നത യുഎസ് സർവകലാശാലകളുടെ കാമ്പസുകളിൽ അമേരിക്കൻ സർവകലാശാലകളിലെ അതെ ബിരുദങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.
അമേരിക്കയ്ക്ക് പിന്നാലെ കാനഡയെയും വിദ്യാർത്ഥികൾ ഇപ്പോൾ തഴഞ്ഞു തുടങ്ങി. മുൻ വർഷത്തെ അപേക്ഷിച്ചു കാനഡയിൽ ഈ വർഷം വിദ്യാർത്ഥികളുടെ അപേക്ഷകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു 2022 -ൽ 18 ശതമാനം ആണെങ്കിൽ അത് 2025 ആയപോഴേക്കും 9 ശതമാനമായി കുറഞ്ഞു.
അതേസമയം, യു. കെ യിൽ നയപരമായ മാറ്റങ്ങളിലുള്ള ആശങ്കകൾക്കിടയിലും, ആഗോളതലത്തിൽ റാങ്ക് ചെയ്യപ്പെട്ട ചില സർവകലാശാലകൾ ബിരുദാനന്തര ബിരുദങ്ങൾക്ക് വലിയ ഓഫറുകൾ നൽകുന്നുണ്ട്. അത് കാരണം യു കെ സർവകലാശാലയോട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചെറിയ താല്പര്യം ഇപ്പോഴും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യുകെയുടെ ഒപ്പം തന്നെ അയർലൻഡും ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാണ്.
കുറഞ്ഞ ട്യൂഷന്‍ ഫീ, ആഗോളതലത്തിലെ പ്രശസ്തി എന്നിവ കാരണമാണ് വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥികള്‍ ജര്‍മ്മനിയിലേക്ക് പറക്കുന്നത്. താങ്ങാനാവുന്നതും, സൗജന്യ വിദ്യാഭ്യാസം എന്നിവ കാരണമാണ് വിദ്യാർഥികൾ
ജർമ്മനി പോലുള്ള വിദേശ സർവ്വകലാശാലകളെ പ്രധാനമായും തിരഞ്ഞെടുക്കുന്നത്.