മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എംഎ) ച്ച്എ) കോഴ്സിലേക്ക് എൽ ബി. എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു.
സീറ്റുകൾ
(1) ഗവൺമെന്റ് സീറ്റുകൾ എൽബിഎസ് സെൻ്റർ അലോട്മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകളാണ് ഗവൺമെന്റ് സീറ്റുകൾ
(ii) മാനേജ്മെന്റ് സീറ്റുകൾ സർക്കാർ സീറ്റുകൾ
ഒഴികെയുള്ള, അതത് മാനേജ്മെൻറുകൾ നികത്തുന്ന സീറ്റുകളാണ് മാനേജ്‌മെൻ്റ് സീറ്റുകൾ.
എല്ലാ സ്ഥാപനത്തിലും 50 ശതമാനം സർക്കാർ സീറ്റുകളാണ്. ബാക്കി 30 ശതമാനം മാനേമാനേജ്‌മെന്റ് സീറ്റുകളും
അലോട്മെന്റിനായി ലഭ്യമായ സീറ്റുകളുടെ അഞ്ചുശതമാനം എല്ലാ സർക്കാർ/എയ്‌ഡ ഡ്/സർക്കാർ കോസ്റ്റ് ഷെയറിങ് കോളേജുകളിലും ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചിരിക്കുന്നത്.
സംസ്ഥാന മെറിറ്റ ക്വാട്ട, എസ്ഇബിസി സംവരണ ക്വാട്ട, എസ്‌സി/എസ്‌ടി സംവ രണക്വാട്ട എന്നിവയ്ക്ക് ലഭ്യമായ മൊത്തം സീറ്റുകൾ ഇനി പറയുന്ന രീതിയിൽ തരം തിരിച്ചിരിക്കുന്നു.
മെറിറ്റ് സീറ്റുകൾ -63, സാമുഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ (എസ്ഇബിസി)-27 (ഈഴവ -8, മുസ്‌ലിം-7, മറ്റ് പിന്നാക്ക ഹിന്ദു-7, ലത്തീൻ കത്തോലി ക് ലത്തീൻ കത്തോലി ക് ആൻഡ് ആംഗ്ലോ ഇന്ത്യക്കാർ-3, മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ-1, കുടുംബി-1], എസ്‌സി/എസ്‌ടി-10
യോഗ്യത:
എംബിബിഎസ്/ബിഡി എസ്/ബിഎഎംഎസ്/ബിഎ ച്ച്എംഎസ്/ ബിയുഎംഎസ് (b) ബിഎസ്‌സി നഴ്‌സിങ് (ബേസിക് പോസ്റ്റ് ബേസിക്)/ബി ഫാം / ബി എസ് സി അലൈഡ് ഹെൽത്ത് സയൻസസ്
സയൻസസ് (c) സയൻസ്/എൻജിനിയറിങ്/ലോ/മാനേജ്‌മെന്റ് ബിരുദം (d) ആർട്സ്/കൊമേഴ്‌സ് ബിരുദം
ഈ നാലുവിഭാഗങ്ങളിൽ ഏതെങ്കിലും ഒരു ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫുൾ ടൈം റെഗുലർ കോഴ്‌സിലൂടെ നേടിയതായിരിക്കണം ബിരുദം, സർവകലാശാല യുടെ അംഗീകാരം,
ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ (ആവശ്യമുള്ള കോ ഴ്സുകൾക്ക്) ഉണ്ടായിരിക്കണം.
ബിരുദപരീക്ഷയിൽ എല്ലാ വർഷത്തെയും സർവകലാശാലാ പരീക്ഷകൾ പരിഗണിക്കുമ്പോൾ മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം. എസ്‌സി/എസ്‌ടി, എസ്ഇബിസി അപേ ക്ഷകർക്ക് ആവശ്യമായ യോഗ്യതാമാർക്കിൽ അഞ്ചുശതമാനം ഇളവുനൽകും പഠിച്ച കോഴ്‌സ് ജയിക്കാൻവേണ്ട കുറഞ്ഞ പാസ്മാർക്ക് ശതമാനം 50-ൽ താഴെയാണെങ്കിൽ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.
പരീക്ഷാഫലം ഗ്രേഡ് രീതി യിലാണെങ്കിൽ മാർക്കിലേ ക്ക് മാറ്റുന്നതിൻ്റെ സൂത്രവാക്യം സർവകലാശാലയിൽനിന്ന് ലഭിച്ചത് അപേക്ഷ യോടൊപ്പം സമർപ്പിക്കണം ഉയർ ന്ന പ്രായ പരിധി ഇല്ല.
അപേക്ഷ ഫീസ്:
പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് വരുന്നത്. അപേക്ഷകർക്ക് ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം:
വ്യക്തിഗത -അക്കാദമിക വിവരങ്ങൾ ഓൺലൈനായി
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ തന്നെ അപ്‌ലോഡ് ചെയ്യാം.
അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റി ലൂടെയാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം.
കോഴ്‌സ് കാലാവധി രണ്ടുവർഷമാണ്. പൂർത്തിയാക്കാനുള്ള പരമാവധി കാലയളവ് നാലുവർഷവുമായിരിക്കും.
അപേക്ഷ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10 ആണ്.