കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന ഐ.ഐ.എ-പി.യു പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
കോർ കോഴ്‌സുകളായ ഇൻട്രൊഡക്ഷൻ ടു ഫ്‌ലൂയിഡ്സ് ആൻഡ് പ്ലാസ്മ, റേഡിയോ ആക്ടീവ് പ്രോസസസ് ഇൻ അസ്‌ട്രോഫിസിക്‌സ്, ന്യൂമറിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ടെക്നിക്‌സ്, ഗാലക്‌സീസ് ആൻഡ് ഐ.എസ്.എം, ജനറൽ റിലേറ്റിവിറ്റി ആൻഡ് കോസ്‌മോളജി, സ്റ്റല്ലാർ ആൻഡ് ഹൈ എനർജി ഫിസിക്‌സ് തുടങ്ങിയവയിലാക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷിക്കുന്ന വിഷയത്തിൽ യു.ജി.സി അംഗീകൃത സ്ഥാപനത്തിൽനിന്നും എം.എസ്.സി/ഇന്റഗ്രേറ്റഡ് എം.എസ്.സി, എം.ഇ എം.ടെക്/ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് ഇവയിൽ ഏതെങ്കിലും ഒരു യോഗ്യത നിർബന്ധമാണ്. കുറഞ്ഞത് 60 ശതമാനം മാർക്ക് അക്കാദമിക് കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരിക്കണം. ഒക്ടോബർ 6 ആണ് അപേക്ഷകൾ നൽകാനുള്ള അവസാന തീയതി. 2026 ജനുവരി 31-ന് 28 വയസ്സാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക സ്‌ക്രീനിങ്. തിരഞ്ഞെടുക്കുന്നവർക്ക് എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടാകും.
അപേക്ഷകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.iiap.res.in/phd_2026/ സന്ദർശിക്കുക.
















