Career Job Listing

ഇന്ത്യൻ ആർമിയിൽ സുവർണ്ണ അവസരം; 194 സിവിലിയൻ ഗ്രൂപ്പ് ‘സി’ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു, 81,100 രൂപ വരെ ശമ്പളം

ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ 194 ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരാണ് ഈ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് യോ​ഗ്യതയുള്ളവർ മുതൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വരെ അപേക്ഷിക്കാം.

ദില്ലി, ജബൽപൂർ, കങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, എഞ്ചിനീയർ എക്യുപ്‌മെന്റ് മെക്കാനിക് എന്നീ തസ്തികകളിലേക്ക് പ്ലസ് ടുവിനൊപ്പം അംഗീകൃത ഐടിഐയിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് യോ​ഗ്യത. മെഷീനിസ്റ്റ്, ഫിറ്റർ, വെൽഡർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോൾസ്റ്റർ തുടങ്ങിയ തസ്തികകളിൽ ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റാണ് യോ​ഗ്യതയായി കണക്കാക്കുന്നത്. ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്താം ക്ലാസ് യോ​ഗ്യതയോടൊപ്പം ശാരീരികക്ഷമതയും അഗ്നിശമന ഉപകരണങ്ങളെക്കുറിച്ച് അറിവും നിർബന്ധമാണ്.

ഓഫ്‌ലൈൻ എഴുത്തുപരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 18,000 മുതൽ 81,100 രൂപ വരെയാണ് ശമ്പളം. ശമ്പളത്തിന് പുറമേ, മൊത്തം പ്രതിമാസ ശമ്പളം വർദ്ധിപ്പിക്കുന്ന നിരവധി അലവൻസുകളും ലഭിക്കും. ഒക്ടോബർ 24 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. ഓഫ്‌ലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക സൈറ്റ് സന്ദർശിക്കുക.

Related Posts