തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി- വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) പ്രോജക്റ്റിൽ അവസരങ്ങൾ. പ്രോജക്റ്റ് അസിസ്റ്റന്റ്, പ്രോജക്റ്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് 29 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ.
പ്രോജക്റ്റ് എക്സിക്യൂട്ടീവിന് ബിഎസ്സി അഗ്രികൾച്ചർ അല്ലെങ്കിൽ എഞ്ചിനിയറിങ്ങ് ബിരുദമാണ് യോഗ്യത. എംഎസ്‌സി, എംടെക്, എംബിഎ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണ. 40,000 രൂപയാണ് ശമ്പളം. ബികോം ആണ് പ്രോജക്റ്റ് അസിസ്റ്റന്റിനുള്ള യോഗ്യത. എംകോം, എംബിഎ എന്നിവ ഉള്ളവർക്ക് മുൻഗണന. 25,000 രൂപയാണ് ശമ്പളം.
സെപ്റ്റംബർ 4 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. രണ്ട് പോസ്റ്റുകളിലേക്കും അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി 30 വയസ്സാണ്. www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.