തിരുവന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റ്) വിവിധ പ്രോജക്റ്റുകൾക്കു കീഴിൽ താൽക്കാലിക നിയമനം. 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 25 വരെ www.careers.cdit.org വഴി സമർപ്പിക്കാവുന്നതാണ്.
ഇൻഫർമാറ്റിക്സ് വിഭാഗത്തിലേക്ക് 15 ഒഴിവുകളാണ് ഉള്ളത്. സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, സോഫ്റ്റ്വെയർ എൻജിനീയർ, യുഐ/യുഎക്സ് ഡെവലപ്പർ, സീനിയർ യുഐ/യുഎക്സ് ഡെവലപ്പർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ബിഇ/ബിടെക്/എംസിഎ/എംഎസ്സ്സി (സി.എസ്/ഐടി) യോഗ്യതയും ആവശ്യമായ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് തേടുന്നത്. ശമ്പളപരിധി 44,000 മുതൽ 80,000 രൂപ വരെയാണ്. പരമാവധി പ്രായപരിധി 50 വയസ്സ്.
‘എന്റെ കേരളം’ പദ്ധതിയിൽ സോഫ്റ്റ്വെയർ എൻജിനീയർ (പിഎച്ച്പി), ഫ്രണ്ട് എൻഡ് ഡെവലപ്പർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ. ബി.ഇ/ബിടെക്/എംസിഎ/എംഎസ്സ്സി (സി.എസ്/ഐടി) യോഗ്യതയോടൊപ്പം ആവശ്യമായ പ്രവൃത്തി പരിചയം വേണം. 50 വയസ്സ് വരെയാണ് അപേക്ഷകർക്കുള്ള പരമാവധി പ്രായപരിധി. 44,000 മുതൽ 55,000 രൂപ വരെ ശമ്പളം. 6 ഒഴിവുകളാണ് ഉള്ളത്.
വെബ് ആൻഡ് സോഷ്യൽ മീഡിയ പ്രോജക്റ്റിൽ ചീഫ് അനിമേറ്റർ സ്ഥാനത്തേക്ക് ബിഎഫ്എ ബിരുദവും കുറഞ്ഞത് 10 വർഷ പരിചയവുമുള്ളവരെ തേടുന്നു. 55 വയസ്സാണ് പരമാവധി പ്രായപരിധി . 60,000 മുതൽ 70,000 രൂപ വരെ ശമ്പളം. പ്രോഗ്രാം മാനേജർ (കണ്ടന്റ് ഡെവലപ്മെന്റ്) തസ്തികയ്ക്കായി പി.എച്ച്.ഡി.യും 3 വർഷ പരിചയവുമോ അല്ലെങ്കിൽ പിജിയും 6 വർഷ പരിചയവുമോ ആവശ്യമാണ്. പ്രായപരിധി 40 വയസ്സ്, ശമ്പളം 60,000 മുതൽ 70,000 രൂപ.
















