Home Articles posted by Web Desk (Page 54)
Kerala News

വേടനെതിരെ വീണ്ടും പരാതികൾ: മുഖ്യമന്ത്രിക്ക് പരാതി നൽകിയത് രണ്ട് യുവതികൾ

കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റാപ്പർ വേടനെതിരെ രണ്ട് പരാതികൾകൂടി വരുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. 
Travel

മീൻപിടുത്തക്കാരുടെ പറുദീസ; വെള്ളച്ചാട്ടങ്ങൾക്കിടയിലെ കൊച്ചു സുന്ദരി – ഭീമേശ്വരി

കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്തെ ഒരു ചെറിയ പട്ടണമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി സാഹസികതയ്ക്കും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. മേക്കേദാട്ടു, ശിവനസമുദ്ര വെള്ളച്ചാട്ടങ്ങൾക്കിടയിലാണ് ഭീമേശ്വരി എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ടതും കുത്തനെയുള്ള താഴ്‌വരകൾക്കിടയിൽ
Finance Personal Finance

വാർഷിക ഫീസ് ഈടാക്കാത്ത 5 മികച്ച ക്രെഡിറ്റ് കാർഡുകൾ

ക്രെഡിറ്റ് കാർഡുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ നിത്യഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ക്രെഡിറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണ്. എളുപ്പത്തിൽ ഇടപാട് നടത്താനും ഇഎംഐയില്‍ ഗാഡ്ജറ്റുകള്‍ വാങ്ങാനും ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും ക്രെഡിറ്റ് കാർഡുകളാണ് പലരും ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിരക്കുകളിൽ പ്രധാനപ്പെട്ടതാണ് വാർഷിക ഫീസ്. നിരവധി
Entertainment News

ചരിത്രമെഴുതി, ഇനി കടമ്പകളേറെ; ശ്വേതയെയും കുക്കുവിനെയും കാത്തിരിക്കുന്നത് ചക്രവ്യൂഹമോ?

കൊച്ചി: വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നടുവിൽ ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് നേടിയ വിജയം, മലയാള സിനിമയുടെ ചരിത്രത്തിലെ പുതിയ ചുവടുവയ്പ്പാണ്. ഏറെക്കാലമായി വനിതകൾ നേതൃനിരയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്ന അമ്മയിൽ പുതിയ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രവർത്തകർ കാണുന്നത്. 30 വർഷത്തെ സംഘടന ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ്,
Career Education

എന്താണ്  സിഎംഎ? ജോലി സാധ്യത മുതൽ വരുമാന പ്രതീക്ഷകൾ വരെ, അറിയേണ്ടതെല്ലാം

പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്.  എന്താണ് സിഎംഎ? മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പവും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതും  അധിക പഠനച്ചിലവില്ലാ
Career Education

സൈബർ സുരക്ഷ റിസേർച്ചർ ആകൂ, ശമ്പളം നിങ്ങൾക്ക് തീരുമാനിക്കാം

നിങ്ങൾ ഒരു സൈബർ സുരക്ഷ റിസേർച്ചർ ആണോ എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ശമ്പളം തീരുമാനിക്കാം. ഇന്റർനെറ്റിന്റെ ഉപയോഗവും ഡാറ്റാ സയൻസ് വിപുലപ്പെടുതുന്നതിനോടൊപ്പം തന്നെ ആ മേഖലയിലെ സുരക്ഷാ ഭീഷണികളും വർധിച്ചു വരുന്നു. സൈബർ ഭീഷണികളിൽ നിന്നും ഹാർഡ് വെയർ, സോഫ്റ്റ്‌വെയർ, ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള ഇന്റർനെറ്റുമായി ബന്ധപെട്ടിട്ടുള്ള എല്ലാ സിസ്റ്റങ്ങളെയും സംരക്ഷിക്കുകയാണ് സൈബർ സുരക്ഷയിലൂടെ
Fashion Lifestyle

വിശ്വസുന്ദരി മത്സരം 2025: രാജസ്ഥാൻ സുന്ദരി മണിക വിശ്വകർമ തായ്‌ലൻഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ജയ്പൂർ: നവംബർ 21 ന് തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന മിസ്സ് യൂണിവേഴ്‌സ് 2025 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജസ്ഥാൻ സുന്ദരി മണിക വിശ്വകർമ. ജയ്പൂരിൽ നടന്ന മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ 2025 ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ചാണ് മണിക യോഗ്യത നേടിയത്. 2025 നവംബറിൽ തായ്‌ലൻഡിൽ നടക്കുന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ മണിക വിശ്വകർമ്മ ഇന്ത്യയെ പ്രതിനിധീകരിക്കും തിങ്കളാഴ്ച