Home Articles posted by Web Desk (Page 5)
Homepage Featured Kerala News

പത്തനംതിട്ട സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട്
Homepage Featured Kerala News

കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾക്ക് നാളെ വ്രതാരംഭം; ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക്

കോഴിക്കോട്: ഇന്നലെ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ നാളെ ((2026 ഫെബ്രുവരി 19, വ്യാഴാഴ്ച) മുതൽ വ്രതമാരംഭിക്കും. ഇന്ന് രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാ​ഗമായ പ്രത്യേക നമസ്കാരങ്ങൾ ആരംഭിക്കും. ഒമാനിലും നാളെയാണ് വ്രതാരംഭം. അതേസമയം മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതമാരംഭിച്ചു. വിശപ്പിന്റെയും ത്യാ​ഗത്തിന്റെയും വിലയറിയാനും ജീവകാരുണ്യ
Homepage Featured Kerala News

സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഫെബ്രുവരി 21 മുതൽ വിപണിയിലേക്ക്

തിരുവനന്തപുരം: പാലക്കാട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി 21 മുതൽ വിപണിയിലെത്തും. നിലവിൽ മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ‘ജവാൻ’ എന്ന റമ്മിന് പുറമേ ഉള്ള സർക്കാരിന്റെ ഒരേയൊരു മദ്യ ബ്രാൻഡ് ആണ് പുറത്തിറങ്ങാനിരിക്കുന്ന ഈ ബ്രാൻഡി. എന്നാൽ ഈ മദ്യ ബ്രാൻഡിന് എന്ത് പേരാണ് നിശ്ചയിച്ചതെന്ന് ഇതുവരെ
India Lead News News

അസമിൽ മുൻ കോൺ​ഗ്രസ് അധ്യക്ഷൻ ബിജെപിയിൽ ചേരും; മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തി ഭൂപേൻ ബോറ

ഡൽഹി: അസമിൽ പാർട്ടിയിൽ നിന്ന് രാജി വെച്ച കോൺ​ഗ്രസ് മുൻ അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം പിസിസി (എപിസിസി) അധ്യക്ഷായിരുന്ന ഭൂപേൻ ബോറയും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയും കഴിഞ്ഞ ദിവസം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഭൂപേൻ ബോറ ഫെബ്രുവരി 22ന് ബിജെപിയിൽ അം​ഗത്വം എടുക്കുമെന്ന് അസം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Cricket Homepage Featured Sports

ഓസ്‌ട്രേലിയയ്ക്കു പണി മഴയുടെ രൂപത്തിലും; ലോകകപ്പില്‍ നിന്ന് പുറത്ത്, സിംബാബ്വെ സൂപ്പര്‍ എട്ടില്‍

ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്. സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ അടഞ്ഞത്. സിംബാബ്വെ സൂപ്പര്‍ എട്ടില്‍ കയറുകയും ചെയ്തു. സിംബാബ്വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കു ഇന്നത്തെ സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം നിര്‍ണായകമായിരുന്നു.
Homepage Featured Kerala News

തികച്ചും സ്പെഷ്യൽ!!! കുരുന്നുകൾക്കൊരു കൈത്താങ്ങായി ഫെയ്ത്ത് ഇന്ത്യയുടെ പുതിയ ചുവടുവെപ്പ്; ശബരി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ,സിയാലിന്റെ കരുതലിൽ ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ

എറണാകുളം: ഭിന്നശേഷി സേവന മേഖലയിൽ 37വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഫെയ്ത്ത് ഇന്ത്യയുടെ പുതിയ ചുവടുവെപ്പായി ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന് തുടക്കം കുറിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് വെണ്ണികുളം ഫെയ്ത്ത് ഇന്ത്യ ക്യാമ്പസിൽ നടന്ന ചടങ്ങിൽ സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആറു വയസു വരെ പ്രായത്തിലുള്ള കുട്ടികൾക്കാവശ്യമായി വരുന്ന എല്ലാ തെറാപ്യുട്ടിക് സേവനങ്ങളും ഒരു
Homepage Featured News World

ഇമ്രാൻ ഖാന് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കണം; കപിൽ ദേവ്, സുനിൽ ഗവാസ്കർ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട് പാക് പ്രധാനമന്ത്രിക്ക് നിവേദനം

ഡൽഹി: ഇമ്രാൻ ഖാന് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട നിവേദനം പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കൈമാറി. ജയിലിൽ കഴിയുന്ന പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോ​ഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് താരങ്ങളുടെ നിവേദനം. ഇമ്രാൻ
Homepage Featured Kerala News

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് മുതൽ മൂന്നിന് വൈകിട്ട് ആറ് വരെ മദ്യം ലഭിക്കില്ല; ഭക്ഷ്യസുരക്ഷയിലും അതീവ ജാഗ്രത

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകീട്ട് 6 വരെയാണ് മദ്യനിരോധനം. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച്
Homepage Featured Kerala News

മുൻ രജിസ്ട്രാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ നടപടി: കേരള യൂണിവേഴ്സിറ്റി വിസി ഹൈക്കോടതിയിൽ ഹാജരാകണം; ​ഗവർണർക്ക് തിരിച്ചടി

കൊച്ചി: കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെഎസ് അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുന:പരിശോധിക്കാൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് സിൻഡിക്കേറ്റ് സസ്പെൻഷൻ നടപടി
Homepage Featured Kerala News

സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ല് സംഭരണം തുടങ്ങി- മന്ത്രി പി.പ്രസാദ്

കോട്ടയം: സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ല് സംഭരണ നടപടികള്‍ക്ക് പാലക്കാട് തുടക്കം കുറിച്ചതായി കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ സജ്ജമാക്കിയ ജില്ലയിലെ ഏറ്റവും വലിയ പോളിഹൗസിലെ കാര്‍ഷിക വിളകളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ന്യായമായ