ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐ സെലക്ടര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. ടീം പ്രഖ്യാപനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മലയാളി താരം സഞ്ജു സാംസണ്‍ മധ്യനിരയില്‍ ഇറങ്ങേണ്ടിവരുമോ എന്നാണ് ആരാധകരുടെ പ്രധാന ആശങ്ക ! ഗില്ലിനൊപ്പം ആര്? ഉപനായകനായി ശുഭ്മാന്‍ ഗില്‍
മലപ്പുറം: മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ വ്യാജരേഖ ഉപയോഗിച്ചെന്നും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ലെന്നും പരാതി. വ്യാജരേഖ സമർപ്പിച്ചതിനെതിരെ നഗരസഭ സെക്രട്ടറിയാണ് മലപ്പുറം പൊലീസിൽ പരാതി നൽകിയത്. വിഷയത്തില്‍ സംസ്ഥാന ഇലക്ഷൻ കമ്മീഷനും ജില്ലാ കലക്ടറും നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്‍റെ കോപ്പി മാത്രമാണ്
ന്യൂഡൽഹി: രാജ്യത്ത് പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം വരുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ഓൺലൈൻ ഗെയിമിംഗ് ബില്ല്, 2025 നിലവിൽ വരുന്നതോടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന ഓൺലൈൻ ഗെയ്മിംഗ് പ്ലാറ്റ്ഫോമുകൾക്ക് പൂട്ടു വീഴുമെന്നാണ് റിപ്പോർട്ട്. ബില്ലിന് ഇതിനോടകം തന്നെ മന്ത്രിസഭ അംഗീകാരം സഭിച്ചു കഴിഞ്ഞു. ഇത് ഉടൻ തന്നെ പാർലമെന്റിൽ
ന്യൂഡൽഹി: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആശുപത്രിയിൽ. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ യുവാവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ്
പട്‌ന: വിശ്വാമിത്ര മഹർഷിയുടെ പേരിൽ ഇന്ത്യയിലാദ്യമായി പാർക്ക് ഒരുങ്ങുന്നു. ഗായത്രി മന്ത്ര ആശയത്തെ അടിസ്ഥാനമാക്കിയുള്ള പാർക്കിന് ബിഹാർ ബിജെപിപി സർക്കാർ 24 കോടി രൂപ വകയിരുത്തിയതായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. ധ്യാന കേന്ദ്രങ്ങൾ, വേദ സംസ്കാരത്തിലും ശൈലിയിലുമുള്ള പാതകൾ, മന്ത്രവാക്യങ്ങളാൽ അലങ്കരിച്ച ഇരിപ്പിടങ്ങളുമൊക്കെയാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത്. പരിസ്ഥിതി
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ ആറ് മരണം. കനത്ത മഴ തുടരുന്ന സഹാചര്യത്തിൽ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടിവിച്ചിരിക്കുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. #MumbaiRains | Over 250 flights delayed at
ന്യൂഡൽഹി: വിമാനത്താവള മാതൃകയിൽ ട്രെയിനുകളിൽ ഭാര പരിശോധന സംവിധാനം ഒരുങ്ങുന്നു. വിമാനക്കമ്പനികൾ സ്വീകരിക്കുന്ന രീതികൾക്ക് അനുസൃതമായി, ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രക്കാർക്ക് കർശനമായ ബാഗേജ് നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ സജീവമാക്കുന്നതായി റിപ്പോർട്ട്. ഇലക്ട്രോണിക് മെഷീനുകൾ ഉപയോഗിച്ചുള്ള ഭാരപരിശോധന സംവിധാനം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയും ഒരുങ്ങുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി
വേടന്റെ അറസ്റ്റ് തടഞ്ഞു: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോട് ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു. നാളെ മുന്‍കൂര്‍
ഹൈദരാബാദ്: 75,000 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയയ്ക്കാൻ കഴിയുന്ന 40 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ് നിർമ്മിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ മേധാവി വി. നാരായണൻ പറഞ്ഞു. ഈ വർഷം നാവിക് ഉപഗ്രഹം, എൻ1 റോക്കറ്റ്, യുഎസ് ആശയവിനിമയ ഉപഗ്രഹം എന്നിവ വിക്ഷേപിക്കാനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒസ്മാനിയ സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ