Home Articles posted by Web Desk (Page 47)
Kerala Lead News News

മുഖം നോക്കാതെ നടപടിയെടുക്കും; ഒരു അച്ഛൻ എന്ത് ചെയ്യുമോ അത് ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതിശൻ. പരാതി ഗൗരവമായി പരിശോധിച്ചു നടപടി എടുക്കുമെന്നും അതിന് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മകളെപ്പോലെ കണ്ട യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഒരു അച്ഛൻ എന്ത്
Kerala News

അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുന്ന ഭരണഘടന ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭയിൽ ബുധനാഴ്ച അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടന ഭേദഗതി ബില്ലുകളെ അതിന് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ
Homepage Featured Kerala News

രാഹുലിനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റും; രാജി വാങ്ങാൻ ഹൈക്കമാൻഡ് നിർദേശം

തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതികളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം. രാഹുലിനെതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ വലിയ അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. പരാതികളിൽ എഐസിസി തന്നെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നേതൃത്വത്തിന് ലഭിച്ച പരാതികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി
Kerala Lead News News

പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു; രാഹുൽ മറുപടി പറയണമെന്ന് വനിതാ നേതാവ് 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസിന്റെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖ നടിയുടെയും പ്രവാസി എഴുത്തുകാരിയുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരെ യൂത്ത് കോൺഗ്രസിൽ നിന്ന് തന്നെ
News World

ഇന്ത്യാ – ചൈന വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതിൽ നേപ്പാളിന് വിയോജിപ്പ്; ചരക്ക് നീക്കത്തെ എതിർക്കും

ന്യൂഡൽഹി: ഇന്ത്യാ – ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിനിടെ വിയോജിപ്പുമായി നേപ്പാൾ രംഗത്ത്.  ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെയാണ് നേപ്പാൾ എതിർക്കുന്നത്. എന്നാൽ നേപ്പാളിന്‍റെ എതിർപ്പ് വകവെക്കേണ്ടതില്ല എന്ന നിലപാടിലാണ് രാജ്യം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള
Homepage Featured News World

ഗാസാ സിറ്റി ഏറ്റെടുക്കൽ: പ്രാഥമിക നീക്കം തുടങ്ങിയെന്ന് ഇസ്രായേൽ, സമാധാന ശ്രമങ്ങൾ എങ്ങുമെത്തിയില്ല

ഗാസാ സിറ്റി കീഴടക്കാനുള്ള സൈനികനടപടി തുടങ്ങിയതായി ഇസ്രയേല്‍. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേല്‍ സെക്യൂരിറ്റി കാബിനറ്റ് ആക്രമണപദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെഭാഗമായി 60,000 കരുതല്‍ സൈനികരോട് ഉടന്‍ ജോലിയില്‍ച്ചേരാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍
Homepage Featured Kerala News

തുറന്നു പറച്ചിലിന് പിന്നാലെ സൈബർ ആക്രമണം; അച്ചടക്ക നടപടിയ്ക്ക് പാർട്ടി, യുവ നേതാവിന്റെ സ്ഥാനം തെറിക്കുമോ?

ഒരു പ്രമുഖ യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്കു ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് നടി  റിനി ആൻ‌ ജോർജ്. തനിക്ക് ഭയമില്ല. സൈബർ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയത്. താൻ ആരോപണം ഉന്നയിച്ച വ്യക്തിയുടെ ഭാഗത്തു നിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഭാഗത്താണ് ശരി. സൈബർ ആക്രമണം കാരണം പിന്മാറില്ല. സത്യം കാലം തെളിയിക്കുമെന്നും റിനി ആൻ
Homepage Featured Local News

കണ്ണൂരിൽ യുവാവ് തീക്കൊളുത്തിയ യുവതി മരിച്ചു

പരിയാരം: കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ പുലർച്ചെയാണ് മരണം സംഭവിച്ചത്. കുട്ടാവ് സ്വദേശി ജിതേഷ് ആണ് തീകൊളുത്തിയത്. ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിജേഷ്
Kerala News

വയനാട് പുനരധിവാസം: 50 വീടുകൾ നിർമ്മിക്കുന്നതിന് 10 കോടി രൂപ കൈമാറി എം.എ യൂസഫലി

തിരുവനന്തപുരം : ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്. ദുരിതബാധിതർക്ക്  50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനാണ് സഹായം.
Cricket Homepage Featured Sports

ഗില്ലില്‍ ‘തട്ടി’ സഞ്ജു, വഴിമുടക്കാന്‍ ജിതേഷും; പ്ലേയിങ് ഇലവന്‍ കടമ്പ

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമില്‍ ഉള്ളത് സഞ്ജുവിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. മാത്രമല്ല വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചിട്ടുള്ള ജിതേഷ് ശര്‍മ ഫിനിഷര്‍ റോളില്‍ മികവ് തെളിയിച്ച താരമായതിനാല്‍ അവിടെയും സഞ്ജുവിനു കാര്യങ്ങള്‍