Home Articles posted by Web Desk (Page 355)
Kerala Lead News News

വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ
Homepage Featured Kerala News

കോഴിക്കോട് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മരിച്ച 9 വയസുകാരിയുടെ സഹോദരനും രോഗം 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ആൺകുട്ടയ്ക്കുകൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച് മരിച്ച  ഒൻപത് വയസുകാരി അനയയുടെ സഹോദരനാണ് ഇപ്പോൾ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധന ഫലം വന്നതായും ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. വീടിന് സമീപത്തെ കുളത്തിൽ കുട്ടിയും കുളിച്ചിരുന്നു.  ഇതോടെ
Career Education

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100
Finance Products & Services

ഏറ്റവും കുറഞ്ഞ നിരക്കിൽ പ്ലാനുകള്‍ ജിയോയ്ക്ക്; വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റ

കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും, എല്ലാവര്‍ക്കും താങ്ങാനാകുന്ന പ്ലാനുകളും റിലയന്‍സ് ജിയോയുടേതെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎന്‍പി പാരിബ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങൾ പറയുന്നത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകള്‍ വിലയിരുത്തിയാണ് ബിഎന്‍പി പാരിബ
Homepage Featured Kerala News

വട്ടിയൂര്‍ക്കാവില്‍ ‘കരുണാകരന്റെ മക്കള്‍’ പോരോ? കരുക്കള്‍ നീക്കി ബിജെപിയും

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിനായി കെ.മുരളീധരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന് ഉറപ്പായി. സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് തന്നെയാകും എല്‍ഡിഎഫിനായി മത്സരിക്കുക. ബിജെപി സ്ഥാനാര്‍ഥിയായി കെ.മുരളീധരന്റെ സഹോദരി പത്മജ എത്തുമോ? ഉറപ്പിച്ച് മുരളീധരന്‍ തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
Homepage Featured Kerala News

യുവ നടി ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് പേര് സഹിതം വെളിപ്പെടുത്തണം: ഡോ. ജിന്റോ ജോൺ

കൊച്ചി: പേര് വ്യക്തമാക്കാതെ യുവ നടി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജിന്റോ ജോൺ. ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം. യുവ നടി പറയുന്ന യൂവനേതാവ് തുറന്നുകാട്ടപ്പെടണം. വേട്ടക്കാരന്‍ ആരായാലും എക്‌സ്‌പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം
Homepage Featured India News

വോട്ടർപട്ടിക ക്രമക്കേടുകളും കൃത്രിമത്വവും അന്വേഷിക്കണം; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകളും കൃത്രിമത്വവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. കോൺഗ്രസ് നിയമ പ്രതിനിധി അഭിഭാഷകൻ രോഹിത് പാണ്ഡെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ
Kerala Lead News News

രാഹുൽ മാങ്കുട്ടത്തിൽ രാജി വെച്ചു; ധാർമികതയുടെ പുറത്തെന്ന് വിശദീകരണം

അടൂർ: യുവനടി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കുട്ടത്തിൽ രാജി വെച്ചു. ആരോപണം ഉന്നയിച്ച നടി ഏറ്റവും അടുത്ത സുഹൃത്താണെന്നും നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞു. നടി ഉന്നയിച്ച പരാതി തനിക്കെതിരെയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പരാതിയിലെവിടെയും തന്റെ പരാമർശിക്കുന്നില്ലെന്നും രാഹുൽ. ഈ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ട ആരും എന്നോട്
Homepage Featured Kerala News

ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസിൽ പരാതി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഗുരുതര ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്. സംഭവത്തിൽ കൊച്ചി സ്വദേശി അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പോലീസ്
Homepage Featured Local News

സ്കൂളിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് പരുക്ക്

പാലക്കാട്: വടക്കന്തറയിലെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും പരിക്കേറ്റു.