റിട്ടയർമെന്റ് ജീവിതത്തിനായി നേരത്തെ ആസൂത്രണം ചെയ്യണമെന്ന് പറയുന്നത് വെറുതെയല്ല. വാർധക്യത്തിൽ ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ ആസൂത്രണം നിങ്ങളെ സഹായിക്കും. ജോലി ചെയ്യുന്ന സമയത്തുതന്നെ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ചേരുന്നത്
ന്യൂഡൽഹി: തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഓരോ മുനിസിപ്പൽ വാർഡിലും അധികാരികൾ സൃഷ്ടിക്കുന്ന പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ, അവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം. തെരുവ് നായ്ക്കൾക്ക്
കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റപ്പെടുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു, മോശം സന്ദേശങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കടുംവെട്ടുമായി ചെന്നിത്തല, സതീശന്‍ പ്രതിരോധത്തില്‍ ആരോപണമുയര്‍ന്ന ആദ്യഘട്ടത്തില്‍ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷ
തിരുവനന്തപുരം: റാപ്പർ വേടന്റെ സംഗീതം പാഠ്യ വിഷയമായി ഉൾപ്പെടുത്തി കേരള സർവകലാശാല. നാല് വർഷ ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കേരള സ്റ്റഡീസ്: ആർട്ട് ആൻഡ് കൾചർ’ എന്ന മൾട്ടിഡിസിപ്ലിനറി വിഷയത്തിലാണ് വേടന്റെ സംഗീതത്തെ കുറിച്ചുള്ള പഠനം. വേടന്റെ ഗാനങ്ങൾ സാമൂഹിക നീതിയെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളെയും മുൻനിരയിൽ
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) വിഭാഗത്തിലേക്കുള്ള നിയമനത്തിന് 1,266 ഒഴിവുകൾ. ഇന്ത്യൻ നേവിയുടെ വിവിധ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയ എക്സ്സ്–നേവൽ അപ്രന്റിസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളം 19,900 മുതൽ 63,200 രൂപ വരെയായിരിക്കും. അപേക്ഷകൾ സെപ്റ്റംബർ 2 വരെ ഓൺലൈനായി
തൃശ്ശൂർ: വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ ശരിവെച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാൻ ഇനിയും വോട്ട് ചേർക്കുമെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാനരന്മാർ പരാമർശത്തെ ന്യായീകരിക്കുകയും ചെയ്തു. വാനരന്മാർ എന്ന് പറയുന്നത് നമ്മൾ എന്ത് ചെയ്താലും അത് നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുൽ ഗാന്ധി ചെയ്യുന്നത് അതുപോലെ ആവർത്തിക്കുകയാണ്
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണ്ടെന്ന് കോൺഗ്രസ്. സംഘടന തലത്തിലെ നടപടികൾ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. എതിർപക്ഷത്ത് നിന്ന് ഉയരുന്ന രാജി ആവശ്യങ്ങളെ തള്ളാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ആരോപണങ്ങളിലും പരാതികളിലും പ്രത്യേക അന്വേഷണം നടക്കും. ഇതിനായി സമിതി രൂപികരിക്കുകയും പരമാവധി വേഗത്തിൽ
ഐപിഎല്ലിലൂടെ ഇന്ത്യയുടെ ട്വന്റി 20 ഫോര്‍മാറ്റ് ടീം പ്രതിഭാധാരാളിത്തം നിറഞ്ഞുനില്‍ക്കുന്നതാണ്. മിക്ക പൊസിഷനുകളിലും രണ്ടോ അതിലധികമോ താരങ്ങള്‍ മികവുറ്റ പ്രകടനങ്ങളുമായി അവസരത്തിനു കാത്തുനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത് നമ്പര്‍ എട്ടാണ് ! കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് നേടിയതിനു പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക. നികുതികളുടെ മഹാരാജാവെന്നും റഷ്യയുടെ അലക്കുശാലയെന്നും വിളിച്ച് രംഗത്തെത്തിയിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്ന് നവാരോ ആരോപിച്ചു.
പാലക്കാട്: മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന 54 വയസുകാരൻ വെള്ളയനെയാണ് മർദനമേറ്റത്. ആറ് ദിവസത്തോളം മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിൽ അടച്ചിട്ട് മർദിക്കുകയും പട്ടിണിയ്ക്കിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ക്ഷീണതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ


























