Home Articles posted by Web Desk (Page 334)
Cricket Homepage Featured Sports

രാഹുല്‍ ദ്രാവിഡ് ഇറങ്ങി; സഞ്ജു സാംസൺ നിലനിൽക്കുമോ?

ജയ്പൂര്‍: മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍
Health Wellness

വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കാം, ഗുണങ്ങൾ കേട്ടാൽ അതിശയിക്കും

നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നീ പോഷകങ്ങൾ നിറഞ്ഞതാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ രാവിലെ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നെല്ലിക്ക ജ്യൂസ് വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും, പ്രതിരോധശേഷി
Homepage Featured Kerala News

കോവിഡിന് ശേഷം മാതൃ-ശിശു മരണ നിരക്കിൽ കുറവ്; കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും: വീണ ജോർജ്

തിരുവനന്തപുരം: കോവിഡിന് ശേഷം മാതൃ-ശിശു മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യെസ് 27 മീഡിയയുടെ അഭിമുഖത്തിൽ വി ആർ രജനീഷിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തയ്യായിരം കടന്നിരുന്നു. മെയ് മാസം വരെയുള്ള കണക്കെടുക്കുമ്പോൾ അയ്യായിരത്തോളം മരണം ഉണ്ടായി.രണ്ടാം തരംഗം കോവിഡ് എത്തുമ്പോൾ പുതിയ
Kerala Lead News News

17 കോടി രൂപയുടെ പ്രതിദിന വരുമാനം; ഓണം  ബംമ്പറടിച്ചത് സപ്ലൈകോയ്ക്ക്

വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ആയിരുന്നു സപ്ലൈകോ ഓണക്കാലത്തേക്ക് നോക്കിയിരുന്നത്. സപ്ലൈകോയെ അന്വേഷിച്ചു വരുന്നവർക്ക് നൽകാനും അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. ദിവസേന പറയാനുള്ളത് നഷ്ട കച്ചവടം മാത്രം. സാമ്പത്തിക പ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി.  ഇതിനിടയിൽ വെളിച്ചെണ്ണ വില ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വിധം കുതിച്ചു.
Finance Products & Services

സ്വർണ്ണ വിലയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു; ഇന്ന് മാത്രം കൂടിയത് 1200 രൂപ

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം കൂടിയത് 1200 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് 76960 രൂപയായി. ഇതാദ്യമായാണ് കേരളത്തിൽ സ്വർണത്തിന് പവൻ വില 76000 രൂപ കടക്കുന്നത്. വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് പവൻ സ്വർണത്തിന് വർധിച്ചത്. വെളളി വിലയിലും വർധനവ്, 10 ​ഗ്രാമിന് 1280 രൂപയായി.  22 കാരറ്റ് സ്വര്‍ണം
Homepage Featured Kerala News

ഇടുക്കി ഡാം കാണാൻ പോയാലോ? ഓണവധിക്ക് പൊതുജനങ്ങൾക്ക് പ്രവേശനം

ഓണക്കാലത്ത് ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. വിശേഷ സമയങ്ങളിൽ ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശനത്തിന് പ്രവേശനം അനുവദിക്കാറുണ്ട്.  ഇതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഡാമുകൾ തുറക്കുന്നത്. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശകർക്ക് ഇവിടെയെത്താം. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക്
Homepage Featured Kerala News

സ്വപ്ന സാക്ഷാത്ക്കാരം!!! വയനാട് തുരങ്ക പാതയുടെ നിർമാണത്തിന് നാളെ തുടക്കം കുറിക്കും

വയനാട്: ഒരു ജനതയുടെ വർഷങ്ങൾ നീണ്ടു നിന്ന യാത്രാദുരിതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നാളെ വയനാട് തുരങ്ക പാതയുടെ നിർമാണം ആരംഭിക്കും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ വയനാട് തുരങ്ക പാത ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായിമാറും.
Kerala Lead News News

കണ്ണൂർ സ്ഫോടനം: മരിച്ചയാളെ തിരിച്ചറിഞ്ഞു, പ്രതിയ്ക്ക് കോൺഗ്രസ് ബന്ധമെന്ന് സിപിഎം

കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനം ബോംബ് പടക്കനിർമ്മാണത്തിനിടെയെന്നാണ് പ്രഥാമിക നിഗമനം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. സംഭവത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്
Homepage Featured News World

അധികാര ദുർവിനിയോഗം: ‘തീരുവ’യിൽ ട്രംപിന് തിരിച്ചടിയായി അപ്പീൽ കോടതി വിധി

വാഷിങ്ടൺ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പിഴയടക്കം വലിയ ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനങ്ങൾക്ക് വൻ തിരിച്ചടി. ട്രംപ് പ്രഖ്യാപിച്ച ഭൂരിഭാ​ഗം തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ അപ്പീൽ കോടതി വിധിച്ചു. അടിയന്തര അധികാര നിയമങ്ങൾ പ്രകാരം ഏകപക്ഷീയമായി തീരുവകൾ ചുമത്തിയ ഡൊണാൾഡ് ട്രംപ് തന്റെ അധികാരം ദുർവിനിയോ​ഗം ചെയ്തു എന്ന് വാഷിംഗ്ടൺ
Homepage Featured Kerala News

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: നോട്ടീസ് ലഭിച്ചില്ല, ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് രാഹുൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ്