ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം അവസാനഘട്ട പരിശീലനത്തിലാണ്. സെപ്റ്റംബര്‍ 10 നു യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുബായിലെ ഐസിസി അക്കാദമിയില്‍ ആണ്
ഓസ്‌ട്രേലിയയിലെ വിവാദമായ വിഷക്കൂണ്‍ കൊലപാതക കേസില്‍ വിധിപറഞ്ഞ് കോടതി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അടക്കം മൂന്ന് പേരെ വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണു 33 വര്‍ഷത്തെ ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് 50 കാരിയായ എറിന്‍ ഭക്ഷണത്തില്‍ വിഷക്കൂണ്‍ കലര്‍ത്തി കൊലപാതക പരമ്പര നടത്തിയത്.
തിരുവനന്തപുരം: മറ്റൊരു ഓണക്കാലം കൂടി റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർത്തിരിക്കുകയാണ് കേരളത്തിലെ മദ്യപാനികൾ. ഈ ഓണക്കാലത്ത് 12 ദിവസംകൊണ്ട് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 9.34 ശതമാനത്തിന്റെ അധിക വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇതേ കാലയളവിൽ വിറ്റഴിച്ചത് 824.07 കോടി രൂപയുടെ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ അവസാനിക്കുമ്പോൾ രണ്ടാം തവണയും പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ബൗളറായ അഖിൽ സ്കറിയ. 11 കളിയിൽ നിന്നും 25 വിക്കറ്റുകളാണ് അഖിൽ വീഴ്ത്തിയത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിയിൽ തോറ്റ് പുറത്തായെങ്കിലും വിക്കറ്റ് നേട്ടത്തിൽ സ്വന്തം ടീമിനെ മുന്നിലെത്തിച്ചിരിക്കുകയാണ് ഈ 26കാരൻ.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും സംഭവങ്ങളും പുറത്തുവരുന്ന പശ്ചത്തലത്തിൽ തന്നെ സുപ്രധാന നീക്കവുമായി പൊലീസ് വകുപ്പ്. പൊലീസ് സ്റ്റേഷനിലെ മർദ്ദനവും കള്ളക്കേസ് ചമയ്ക്കലുമടക്കമുള്ള കാര്യങ്ങൾ ഇനി ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കും. ഇതിന്റെ ഭവിഷ്യത്തുകളും വലുതായിരിക്കും. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന
ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ അവസരങ്ങൾ. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 80 ഒഴിവുകളാണുള്ളത്. നിയമനം താൽക്കാലികമായിരിക്കും. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എഞ്ചിനീയർ എന്നീ വിഭാഗങ്ങളിൽ ട്രെയിനി എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനീയറിങ്
ന്യൂഡൽഹി: ആഗോള തലത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുകയാണ്. അധിക തീരുവയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് രാഷ്ട്ര തലവന്മാർ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങളുണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. അതേസമയം, അത് ഏത് തരത്തിലാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത നൽകിയിട്ടില്ല.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാംപ്യന്മാർ. കലാശ പോരാട്ടത്തിലെ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ബോളർമാരുടെ കരുത്തിലായിരുന്നു കൊച്ചിയുടെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസെടുത്തു. താരതമ്യേന അനായസം പിന്തുടർന്ന്
ന്യൂഡൽഹി: ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ കളിക്കാർ നേരിടുന്ന മാനസിക വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ തുറന്നുപറയുന്നു. ഐക്യുഒ ഇന്ത്യ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടയിലാണ് കളികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന നിമിഷങ്ങളിൽ കളിക്കാർ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ച് ശ്രേയസ് പറഞ്ഞത്. ആത്മവിശ്വാസത്തിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നുമാണ് പലപ്പോഴും
സന്ദർശകരുടെ മനം കവർന്ന് 20 അടി ഉയരമുള്ള ചുട്ടിമുഖൻ; ലുലു ഒരുക്കിയ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു
കൊച്ചി: ലുലുമാളിലെ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു. പുരാണങ്ങളെയും കഥകളി രൂപങ്ങളേയും സാങ്കൽപ്പിക ഭാവനയിൽ അവതരിപ്പിച്ച് ലുലു ഒരുക്കിയ ചുട്ടിമുഖൻ, കാക്കത്തമ്പുരാൻ, നാഗമുഖി എന്നീ ശിൽപങ്ങളാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പത്ത് ദിവസം നീണ്ട് നിന്ന ലുലുവിലെ ഓണാഘോഷത്തിൽ ലുലു ഒരുക്കിയ ഈ വേറിട്ട തീം ഇതിനോടകം കൗതുകമായി മാറി കഴിഞ്ഞു. കഥകളി വേഷം അണിഞ്ഞ വേഴാമ്പലാണ്


























