പാറ്റ്ന: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് പ്രവർത്തകർ നേപ്പാൾ അതിർത്തി വഴി ബീഹാറിൽ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ബീഹാർ പോലീസ് സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. റാവൽപിണ്ടിയിൽ നിന്നുള്ള ഹസ്‌നൈൻ അലി,
കൃഷിയോടുള്ള സ്നേഹം മാത്തുക്കുട്ടി ടോം എന്ന ചെറുപ്പക്കാരന് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയതാണ്. കൃഷിക്കാരായ മാതാപിതാക്കളെ കണ്ടാണ് ടോം വളർന്നത്. ഒരു മൾട്ടി നാഷണൽ കാർ നിർമ്മാണ കമ്പനിയിൽ ജോലി ലഭിച്ചപ്പോഴും മനസിൽ കൃഷിയോടുള്ള സ്നേഹം മറന്നില്ല. മൂന്നുവർഷം ജോലി ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി കൃഷിക്കാരനാകണമെന്ന മോഹം അടക്കാനായില്ല. ഒടുവിൽ ജോലി രാജിവച്ച് സ്വന്തം നാടായ
ന്യൂഡൽഹി: രാജ്യത്തെ തുണി വ്യവസായത്തിന്റെ ചെലവ് ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ, പരുത്തി ഇറക്കുമതി തീരുവയിൽ താൽക്കാലിക ഇളവ് 2025 ഡിസംബർ 31 വരെ നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 നും സെപ്റ്റംബർ 30 നും ഇടയിൽ കേന്ദ്ര സർക്കാർ പരുത്തി ഇറക്കുമതിയെ തീരുവയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കയറ്റുമതിക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി ഈ നടപടി വിപുലീകരിക്കുകയാണെന്നും ഉടൻ തന്നെ
ഡ്രീം ഇലവന്‍ അടക്കമുള്ള റിയല്‍ മണി ഗെയിമിങ് ആപ്പുകളുടെ നിരോധനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ബിസിസിഐയെയും വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ പ്രധാന പരസ്യ വരുമാന സ്രോതസുകളില്‍ ഒന്നായിരുന്നു റിയല്‍ മണി ഗെയിമിങ് ആപ്പുകള്‍. ഡ്രീം ഇലവന്‍ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. ഓണ്‍ലൈന്‍ മണി ഗെയിം നിരോധന നിയമം
വയർവീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറുവേദന തുടങ്ങി ദഹനസംബന്ധമായ അസ്വസ്ഥതകൾ പലരെയും അലട്ടാറുണ്ട്. സമ്മർദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയൊക്കെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ദഹനപ്രശ്‌നങ്ങൾ ചിലപ്പോഴൊക്കെ സാധാരണമാണ്. എന്നാൽ,
കൊച്ചി: അച്ഛനെ കാത്തിരിക്കുന്ന മകനൊപ്പമുണ്ടായിരുന്നത് 26 നായ്ക്കൾ. മണിക്കൂറുകൾ പരിഭ്രാന്തിയോടെ കാത്തിരുന്ന മകൻ പിന്നീട് വിദേശത്ത് ജോലി ചെയ്യുന്ന തന്റെ അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. തൃപ്പൂണിത്തുറയിൽ സുധീഷ് എസ്. കുമാർ എന്ന യുവാവാണ് തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും വീട്ടിൽ വളർത്തുന്ന 26 മുന്തിയ ഇനം നായ്ക്കളെയും എരൂർ അയ്യംപിള്ളിച്ചിറ റോഡിലെ വാടക വീട്ടിൽ
കൊച്ചി: വീണ്ടും ന്യൂനമർദ്ദം എത്തിയതോടുകൂടി ആശങ്കയിൽ ആയിരിക്കുന്നത് കേരളത്തിലെ ഓണക്കാല വിപണിയാണ്. മെയ് പകുതിയോടുകൂടി തുടങ്ങിയ മഴ, കാലവർഷമായും ഇടവേളകളിലൂടെ ന്യൂനമർദ്ദവുമൊക്കെയുമായി സജീവമായി മാസങ്ങൾ തുടർന്നു. മഴയുടെ തണുപ്പിൽ നിന്ന് ഓണക്കാലത്തിന്റെ ഉത്സവാന്തരീക്ഷത്തിലേക്ക് വിപണി മെല്ലെ ചുവടുവെക്കുമ്പോഴാണ് വീണ്ടും മഴയെത്തുന്നത്. അത്തം നല്ല വെയിലിൽ ആഘോഷിച്ചു എങ്കിലും പിറ്റേന്ന്
നാട്ടിൽ റോഡ് നിർമാണ ഉദ്‌ഘാടനത്തിന് വന്ന മന്ത്രിയെയും എംഎൽഎയും കാണാൻ വീട്ടുകാരറിയാതെ കിലോമീറ്ററുകൾ സഞ്ചരിക്കുക. നേരം ഏറെ വൈകിയിട്ടും പ്രസംഗം മുഴുവനും കേട്ട് ഇരുട്ടുമൂടിയ വഴിയിലൂടെ തിരിച്ചു വീട്ടിലേക്ക്. പാതി വഴി എത്തിയപ്പോഴേക്കും തന്നെ തിരഞ്ഞു വന്ന പിതാവിനൊപ്പം വീട്ടിലെത്തിയ ആ ആറാം ക്ലാസുകാരൻ, താൻ വലുതാവുമ്പോൾ നാടിനു നന്മ ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനാവണമെന്ന് അന്നേ മനസ്സിൽ
കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി.’ഓണം ഇവിടെയാണ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാർ, രഞ്ജിനി ജോസ് , രാകേഷ് ബ്രഹ്മനാന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പത്ത്ദിവസം നീണ്ടും നിൽക്കുന്ന ആഘോഷങ്ങൾ അടുത്തമാസം ഏഴിന് സമാപിക്കും. ഓണത്തെ വരവേറ്റ് ലുലു മാളിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ചുട്ടിമുഖൻ
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേൾക്കും. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ