Home Articles posted by Web Desk (Page 314)
Homepage Featured Kerala News

ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്; പുനഃപരിശോധനാ ഹർജി നൽകും

പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും
Homepage Featured Kerala News

പ്ലസ്ടു വിദ്യാര്‍ത്ഥിയെ താക്കോൽ കൊണ്ട് മുറിവേൽപ്പിച്ചു; നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് താക്കോൽ കൊണ്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസ്. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ്. വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മര്‍ദിച്ചെന്നാണ് കേസ്. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്.
Homepage Featured Kerala News

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മാസത്തിനിടെ ആറ് മരണം; ഔദ്യോഗിക കണക്കിൽ അവ്യക്തത

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ്
Football Homepage Featured Sports

ഫിഫ റാങ്കിംഗ്: അര്‍ജന്റീന വീണു; സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക്

സൂറിച്ച്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ട അര്‍ജന്റീന ഫിഫ റാങ്കിംഗിൽ പുറകിലാകും. 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് വഴിമാറും. ഈമാസം പതിനെട്ടിനാണ് ഫിഫ പുതിയ റാങ്ക് പട്ടിക പുറത്തിറക്കുന്നത്. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്. ഫിഫ
Kerala Lead News News

ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം

തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഉന്നതതല അന്വേഷണം നടത്തുന്നത് ആഭ്യന്തര വകുപ്പാണ് . വിജിലൻസ് മേധാവി സ്ഥാനം വഹിക്കുന്ന യോ​ഗേഷ് അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കി എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് രഹസ്യ അന്വേഷണം നടത്തുന്നത്. സർക്കാരിന് അനഭിമതനായ
Homepage Featured India News

വോട്ടർ പട്ടികയിൽ സമഗ്ര പരിഷ്കരണം: ഒക്ടോബറിൽ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. എല്ലാ
Homepage Featured News World

നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം; ഇന്ത്യൻ അതിർത്തികളിൽ കർശന നിരീക്ഷണം

നേപ്പാൾ: സംഘർഷം നീളുന്ന നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. എറണാകുളം മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ പറഞ്ഞു. കാഠ്മണ്ഡുവിൽ നിന്നും ഏഴു കിലോമീറ്റർ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. പഠന യാത്രയുടെ ഭാഗമായാണ് നേപ്പാളിലേക്ക് പോയത്. ക​ലാ​പ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേപ്പാൾ
Homepage Featured Kerala News

റേഷനരി മാത്രം മതിയോ ബിരിയാണിക്ക്; അം​ഗനവാടി മെനു പരിഷ്കരണത്തിൽ വിമർശനവുമായി ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അം​ഗനവാടി മെനു പരിഷ്കരണത്തിനെതിരെ വിമർശനവുമായി അം​ഗനവാടി ജീവനക്കാർ. മുട്ട ബിരിയാണി, പിടി, പുലാവ്, ഇഡ്ലി, കൊഴുക്കട്ട, പായസം എന്നിങ്ങനെ നീളുന്നതാണ് അം​ഗനവാടിയിലെ പുതുക്കിയ മെനു. പുതുക്കിയ മെനു വന്നിട്ടും സർക്കാർ നൽകുന്നത് റേഷനരി മാത്രമാണെന്നാണ് വിമർശനം. ബിരിയാണിക്ക് ബിരിയാണി അരി തന്നെ വേണം. 30 ലേറെ വിഭവങ്ങളുമായി അം​ഗനവാടിയിലെ മെനു
Kerala News

സി​പി​ഐ സംസ്ഥാന സമ്മേളനം: സർക്കാറിന്റെ മദ്യനയത്തിന് വിമർശനം

തിരുവനന്തപുരം: സി.​പി​.ഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാരിന്റെ മദ്യനയത്തിന് വിമർശനം. സി​പി​ഐ പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിമർശനം ഉയരുന്നത്. മദ്യനയത്തിലെ നിലവിലെ നിലപാട് തെറ്റാണെന്നുെം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരമ്പരാ​ഗത ചെത്ത് തൊഴിലാളികളെ അവ​ഗണിക്കുന്ന നയമാണ് സർക്കാരിന്റെതെന്നും സർക്കാർ താൽപര്യം കാണിക്കുന്നത് വിദേശ മദ്യ കമ്പനികളോടാണെന്നും പ്രവർത്തന
Kerala News

ശബരിമല സ്വർണ്ണ പാളി വിവാദം: ദേവസ്വം ബോർഡിന് തിരിച്ചടി

പത്തനംതിട്ട: ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി, ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണ പാളി എത്രയും വേ​ഗം തിരിച്ചെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളിയാണ് നന്നാക്കാൻ എന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടു പോയത്. കേസ് പരി​ഗണിച്ച കോടതി ദേവസ്വം ബോ‍ർഡിനെ ഇതിന്റെ പേരിൽ വിമർശിച്ചിരുന്നു. കോടതിയുടെ