രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. സമൂഹമധ്യങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്.പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി
ഏഷ്യ കപ്പിലെ വാശിയേറിയ പോരാട്ടത്തിനു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നാളെ സാക്ഷ്യംവഹിക്കും. സമീപകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പാക്കിസ്ഥാനു മേല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. എങ്കിലും സൂര്യകുമാര്‍ യാദവും സംഘവും പാക്കിസ്ഥാനെ നിസാരക്കാരായി കാണില്ല. ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കെണിവയ്ക്കാന്‍ പറ്റിയ അഞ്ച് സ്പിന്നര്‍മാര്‍ പാക്കിസ്ഥാനുണ്ട്. ദുബായിലെ പിച്ചില്‍
ആലപ്പുഴ: സെൻസർ ബോർഡിനെതിരെ ഗുരുതര ആരോപണവുമായി ജി സുധാകരൻ. സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിങ്ങ് നടത്തുന്നതെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നത്. നിർമ്മാതാക്കൾ പണം നൽകി സെൻസർ ബോർഡിനെ സ്വാധീനിക്കുന്നുണ്ടെന്നും പണവും മദ്യവും നൽകുന്നെന്നും അദ്ദേഹം വിമർശിച്ചു. പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
വിറ്റാമിൻ ഡി കുറവ് പലരും നേരിടുന്നൊരു പ്രശ്നമാണ്. ലോകമെമ്പാടുമുള്ള 1 ബില്യൺ ആളുകളിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ, അതായത് ആഗോള ജനസംഖ്യയുടെ 50 ശതമാനം പേർക്കും വിറ്റാമിൻ ഡിയുടെ കുറവുണ്ട്. വിറ്റാമിൻ ഡി, ഹൃദയ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ശരീര പ്രവർത്തനങ്ങൾക്ക് പ്രധാനമാണ്. മനുഷ്യ ശരീരത്തിന് 20 മുതൽ 40 ng/mL വരെ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡിയുടെ അളവ്
കൽപറ്റ: ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോൺഗ്രസിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്
ഓരോ തലമുറയെയും ഓരോ തരത്തിൽ വിശേഷിപ്പിക്കുന്നു. ബൂമർമാരെ പരമ്പരാഗഗ ചിന്താരീതികൾ പിന്തുടരുന്നവരെന്നാണ് പറയുന്നത്. 1981നും 1996നും ഇടയിൽ ജനിച്ചവരാണ് മില്ലേനിയലുകൾ. 1997 നും 2012 നും ഇടയിൽ ജനിച്ചവരാണ് ജനറൽ ഇസഡ് അഥവാ ജെൻ സി. ഇവരിൽ സമ്പാദ്യ ശീലം ആർക്കാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ പണം സമ്പാദിക്കുന്നതിൽ ആരാണ് മികച്ചതെന്ന് നോക്കാം. മില്ലേനിയലുകൾ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിര്‍ ഖാന്റെ കാമിയോ വേഷം വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പര്‍താരത്തെ ഒരു ‘കോമഡി പീസാക്കി’ എന്നായിരുന്നു കൂലി കണ്ട പ്രേക്ഷകര്‍ പരിഹസിച്ചത്. ഇതിനു പിന്നാലെയാണ് ലോകേഷ് കനകരാജും ആമിര്‍ ഖാനും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂലിയില്‍ കാമിയോ
കാൻസറിനെ ഒരു മാരക രോഗമായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇന്ന് കാൻസറിനെ അതിജീവിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. മെച്ചപ്പെട്ട കാൻസർ പരിശോധനകളും പതിവ് പരിശോധനകളും രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ നേരത്തെയുള്ള പരിശോധനകൾ രോഗ ചികിത്സ കൂടുതൽ എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട്. കാൻസർ ഉണ്ടോയെന്ന് തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ സഹായിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. ചോദ്യങ്ങളുടെ എണ്ണത്തിലും സമയത്തിലുമെല്ലാമാണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ 20 ചോദ്യങ്ങൾ ചോദിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ 30 ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 18 ഉത്തരങ്ങളെങ്കിലും ശരിയാക്കിയാൽ മാത്രമായിരിക്കും വിജയം. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്നും ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “പ്രകൃതിയുടെ


























