Home Articles posted by Web Desk (Page 304)
Homepage Featured Kerala News

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ല

തൃശ്ശൂർ: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട
Homepage Featured Kerala News

രാഹൂൽ മാങ്കൂട്ടത്തിനെ അനുഗമിച്ചു; നേമം ഷജീറിനെതിരെ പരാതിയുമായി ഒരു വിഭാഗം

കോൺഗ്രസിന്റെ നിർദേശം മറികടന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍
Homepage Featured Kerala News

ലോറി മറിഞ്ഞത് 15 അടി താഴ്ചയിലേക്ക്; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആമയൂര്‍ പുളിങ്ങോട്ടുപുറത്ത് കരിങ്കല്‍ ക്വാറിക്ക് സമീപത്തെ കുളത്തിലേക്കാണ് ലോറി മറിഞ്ഞത്. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ റഹ്‌മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്.
Homepage Featured News World

ഖത്തറിനെ ഇനി ഇസ്രായേൽ ആക്രമിക്കില്ലെന്ന് അമേരിക്കയുടെ ഉറപ്പ്; ഹമാസിനോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് നെതന്യാഹു

ഇസ്രയേല്‍ ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഉറപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്ന്  ട്രംപ് വ്യക്തമാക്കി. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. എന്നാൽ  മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഹമാസ്
Kerala Lead News News

ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ രാഹുലിന്റെ തന്ത്രം; സതീശനും സണ്ണി ജോസഫും കടുത്ത അതൃപ്തിയില്‍ 

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിയമസഭയില്‍ എത്തരുതെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് രാഹുലിന്റെ വരവ്.  ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ സര്‍പ്രൈസ് എന്‍ട്രി  നിയമസഭാ
Uncategorized

റീൽസ് ചിത്രീകരണം ലൈറ്റ് ഹൗസിനു മുകളിൽകയറി ഗുണ്ട് പൊട്ടിച്ചു; യുവാവിന്റെ കൈപ്പത്തി തകർന്നു

തൃശ്ശൂർ: റീൽസ് ചിത്രീകരണത്തിന് വേണ്ടി ലെെറ്റ് ഹൗസിന് മുകളിൽ കയറി ​ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിലാണ് യുവാവിന്റെ സാഹസം അരങ്ങേറിയത്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ വിവാഹത്തിനോട് അനുബന്ധിച്ച് വാങ്ങിയതിൽ
Homepage Featured Kerala News

വ്യാജ മാല മോഷണക്കേസ്: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ അന്യായമായി തടവിലാക്കി മനുഷ്യാവകാശം ലംഘിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു കേരള മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു പ്യൂണായി ജോലിയിൽ പ്രവേശിച്ചു. പുതിയ ജോലി ലഭിച്ചതിനെക്കുറിച്ച് “പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമാണ്” എന്നാണ് ബിന്ദു പ്രതികരിച്ചത്.
Homepage Featured Kerala News

വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം: പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറാണ് നടപടി സ്വീകരിച്ചത്. ഈ മാസം ഏഴാം തീയതിയാണ് അനിൽ കുമാറിന്റെ വാഹനം ഇടിച്ച് വയോധികനായ രാജൻ മരിച്ചത്. അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അനിൽ കുമാർ നിലവിൽ ഒളിവിലാണ്. പോലീസുകാരൻ പ്രതിയായ കേസായതിനാൽ ലോക്കൽ പോലീസിനെ
Homepage Featured India News

ബ്രഹ്മപുത്രയിലെ അണക്കെട്ട് ഇന്ത്യാ- ചൈന ബന്ധത്തെ നിർണയിക്കുമോ?

ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള നടപടികൾ ചൈന ഊർജ്ജിതമാക്കിയതിന് പിന്നാലെ ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങി ഇന്ത്യയും. അരുണാചൽപ്രദേശിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. അണക്കെട്ടു നിർമിച്ചശേഷം മുന്നറിയിപ്പില്ലാതെ അത്
Homepage Featured India News

സർക്കാർ ആശുപത്രിയിലെ കുഞ്ഞുങ്ങൾക്കായി നൽകിയത് 30 ലിറ്റർ മുലപ്പാൽ; മുലപ്പാൽ ബാങ്കുകളെ പിന്തുണച്ച് ജ്വാല ​ഗുട്ട

30 ലിറ്റർ മുലപ്പാൽ ദാനം ചെയ്യുന്നതിലൂടെ ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയാവുകയാണ് ഇന്ത്യയുടെ ബാറ്റ്മിന്റൺ താരം ജ്വാല ​ഗുട്ട. സിനിമ നടനും നിർമാതാവും കൂടിയായ വിഷ്ണു വിശാലുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ജ്വാല അമ്മയാകുന്നത്. ഇന്ത്യയിൽ മുലപ്പാലിന്റ അഭാവം അനുഭവിക്കുന്ന വിശക്കുന്ന കുരുന്നുകൾക്കായി മുലപ്പാൽ സംഭരണ യജ്ഞത്തിലേക്ക് മുലപ്പാൽ നൽകിയാണ് താരം വാർത്തകളിൽ നിറയുന്നത്.