Home Articles posted by Web Desk (Page 3)
Homepage Featured Kerala News

സിപിഎം സൈബർ സംഘത്തിൽ തർക്കം; ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാർ ടീം വിട്ടു

തിരുവനന്തപുരം: സിപിഎം സൈബർ സംഘത്തിൽ തർക്കത്തെത്തുടർന്ന് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായിരുന്ന കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവർ ടീം വിട്ടെന്ന് റിപ്പോർട്ട്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നുവെന്നതിൽ പാർട്ടിക്കുള്ള അതൃപ്തി തുടരുന്നതിനിടെയാണ് മുതിർന്ന
Homepage Featured Kerala News

കേരളത്തിൽ 2000 കോടിയുടെ നിക്ഷേപവുമായി SFO ടെക്നോളജീസ്; ആയിരത്തോളം പേർക്ക് പ്രത്യക്ഷത്തിൽ ജോലി ലഭിക്കുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഡിസൈൻ & മാനുഫാക്ചറിങ്ങ്, സോഫ്റ്റുവെയർ ഡെവലപ്മെൻ്റ് രംഗത്തെ പ്രശസ്ത സ്ഥാപനമായ SFO ടെക്നോളജീസ് കേരളത്തിൽ 2000 കോടിയുടെ നിക്ഷേപം നടത്തുന്നു. ട്രേഡ് എക്സ് കേരള മീറ്റിൽ ആണ് SFO ടെക്നോളജീസ് കേരളത്തിലെ നിക്ഷേപം പ്രഖ്യാപിച്ചത്. ഗ്യാസ് & ഓയിൽ മേഖലയിലെയും എയ്റോസ്പേസ് & ഡിഫൻസ് മേഖലയിലേയും വ്യവസായങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ്
Homepage Featured Kerala News

‘ഹിൽ ഹൈവേ റൺ’: സംസ്ഥാനത്തിന്റെ പാതയിലൂടെ ബോളിവുഡ് താരത്തോടൊപ്പം ഓടാൻ ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാം

കൊച്ചി: ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമനൊപ്പം ഓടാം മലയോര ഹൈവേയിലൂടെ. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് മിലിന്ദ് സോമൻ ഓടുന്നത്. ഇതിൽ നിങ്ങൾക്കും പങ്കാളിയാകാം. ഇതിനായി kiifb.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ HILL HIGH WAY RUN with MILIND SOMAN – 22th February 2026 – എന്ന
Homepage Featured Kerala News

ആദ്ധ്യാത്മിക വെളിച്ചം പകർന്ന് റമദാൻ വ്രതാരംഭം; ഇനി ഒരുമാസം പുണ്യകാലം

കേരളത്തിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി ഒരുമാസം നീണ്ടുനിൽക്കുന്ന പുണ്യകാലമാണ്. പ്രാർത്ഥനകൾ, വ്രതാനുഷ്ഠാനം, ഒരുമിച്ചുള്ള നോമ്പുതുറകൾ, ഇഫ്താര്‍ വിരുന്നുകള്‍, ദാന ധർമങ്ങൾ എന്നിവ ഈ പുണ്യ മാസത്തിൽ അവിഭാജ്യ ഘടകങ്ങളാണ്. ഇന്നലെ രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാ​ഗമായി മസ്ജിദുകളിൽ പ്രത്യേക നമസ്കാരങ്ങൾ ആരംഭിച്ചു. വിശപ്പിന്റെയും ത്യാ​ഗത്തിന്റെയും
Homepage Featured Kerala News

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി കേരള സ്റ്റോറിയുടെ രണ്ടാം ഭാ​ഗം; കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് അണിയറക്കാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി 2023 മെയ് 5-ന് പുറത്തിറങ്ങിയ ദി കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങുന്നു. ആദ്യ സിനിമയുടെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ് രണ്ടാമത്തെ ചിത്രവും പുറത്തിറക്കുന്നത്. മതപരിവർത്തനം തന്നെയാണ് രണ്ടാമത്തെ ചിത്രത്തിന്റെയും പ്രമേയം എന്ന് വ്യക്തമാക്കുന്ന ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിനെതിരെ
Cricket Homepage Featured Sports

രഞ്ജി ട്രോഫി ക്രിക്കറ്റ്; ജമ്മു കശ്മീര്‍ താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിലെത്തും, ഫൈനലിലെത്തിയ ടീമിലെ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തിയ ജമ്മു കശ്മീര്‍ ടീമിലെ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആ ദിവസം വിദൂരമല്ലെന്ന് താൻ കരുതുന്നുവെന്ന് ഒമര്‍ അബ്ദുള്ള പ്രത്യാശ പ്രകടിപ്പിച്ചു. രഞ്ജി ട്രോഫി ഫൈനലിലെത്തുക എന്നത് മുഴുവൻ ടീമിന്‍റെയും ഒത്തൊരുമിച്ചുള്ള വിജയമാണെന്നും ഒമർ
Homepage Featured India News World

ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു

ന്യൂഡൽഹി: ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സുമായി ചേർന്ന യോ​ഗത്തിലാണ് ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസ് റിഫോം, ഡിജിറ്റലൈസേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജാക്ക്
Homepage Featured Kerala News

ശബരിമല തീര്‍ത്ഥാടകരെ രാത്രിയിൽ കാടിന് സമീപം ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ തീർഥാടകർ

പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ രാത്രി കാടിന് സമീപം ഇറക്കിവിട്ടെന്ന് പരാതി. പമ്പ – തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തീര്‍ത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍
Homepage Featured Kerala News

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് നടി രേഖ രതീഷിന്റെ പരാതി; മറുനാടൻ മലയാളി അടക്കമുള്ളവർ തനിക്കെതിരെ വീഡിയോ ചെയ്തെന്ന് നടി

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി രേഖ രതീഷ്. സൈബർ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടപ്പോൾ തന്നെ പിന്തുണച്ചവർക്ക് രേഖ രതീഷ് നന്ദി പറഞ്ഞു. മറുനാടൻ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആന്‍റ് ഫാമിലി തുടങ്ങിയ യുട്യൂബ് ചാനലുകൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോകൾ ചെയ്തിരുന്നുവെന്ന് രേഖ പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെ
Homepage Featured Kerala News

ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്കുള്ളിൽ 2 സ്ത്രീകൾ അറസ്റ്റിൽ

ന്യൂഡൽഹി: ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നാണ് രാവിലെ കുഞ്ഞിനെ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ സ്ത്രീകളെ പൊലീസ് മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ