Home Articles posted by Web Desk (Page 295)
Homepage Featured News World

റഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം, തീവ്രത 7.8; സുനാമി മുന്നറിയിപ്പ്

മോസ്കോ: റഷ്യയെ വീണ്ടും ആശങ്കയിലാക്കി ഭൂചലനവും സൂനാമി മുന്നറിയിപ്പും. റഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഇതേ തുടർന്നാണ് റഷ്യയിൽ സുനാമി മുന്നറിയിപ്പും
India News

അദാനി എന്റർപ്രൈസസിനെതിരായ വാർത്ത ഉള്ളടക്കങ്ങൾ നീക്കണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ഗൗതം അദാനിക്കും അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെ കുറിച്ചുമുള്ള വാർത്ത ഉള്ളടക്കങ്ങൾ നീക്കണമെന്ന സിവിൽ കോടതി ഉത്തരവിന് സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി. സ്ഥിരീകരിക്കാത്തതും, തെളിവില്ലാത്തതും, അപകീര്‍ത്തികരവുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നോ പ്രചരിപ്പിക്കുന്നതില്‍ നിന്നോ മാധ്യമപ്രവര്‍ത്തകരെയും മാധ്യമ പോര്‍ട്ടലുകളെയും തടഞ്ഞുകൊണ്ടുള്ള എക്സ് പാര്‍ട്ട്
Homepage Featured Kerala News

എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യിൽ പു​രോ​ഗ​തി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോ​ഴി​ക്കോ​ട്: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചികിത്സയിൽ തുടരുന്ന മു​സ്ലീം ലീ​ഗ് നേ​താ​വും കൊ​ടു​വ​ള്ളി എം​എ​ല്‍​എ​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. പൊ​ട്ടാ​സ്യം ലെ​വ​ല്‍ താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് എം.​കെ. മു​നീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ നിലവിലെ ആരോ​ഗ്യനിലയിലെ പുരോ​ഗതി
Homepage Featured Kerala News

കള്ളക്കഥകൾക്ക് പിറകിൽ കോൺഗ്രസ്; അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ

അപവാദ പ്രചരണങ്ങൾ ക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ. തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ഷൈൻ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൈനിനും ജില്ലയിലെ ഒരു സിപിഎം എംഎല്‍എയ്ക്കും എതിരെ
Homepage Featured India News

തമിഴ്നാട്ടിൽ ബിജെപിയെ നിലം തൊടീക്കില്ലെന്ന് താക്കീതുമായി സ്റ്റാലിൻ;കേന്ദ്രസർക്കാറിന് എണ്ണയെണ്ണി വിമർശനം

കേന്ദ്രസർക്കാറിനേയും ബിജെപിയേയും കടുത്ത ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന
Kerala News

പോക്സോ കേസ് അട്ടിമറി; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകി. പൊലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചു എന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി എന്നാണ്
Career Education

കേരള മെഡിക്കൽ പിജി അപേക്ഷ; അവസാന തീയതി സെപ്റ്റംബർ 22 ന്

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് – ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22 ന് വൈകിട്ടു 4 മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.cee.kerala.gov.in സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട സീറ്റുകൾ. സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ
News World

​ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ മരണസംഖ്യ ഉയരുന്നു; പലായനം തുടർന്ന് പതിനായിരങ്ങൾ

ഗാസയിൽ ഇസ്രായേൽ കരയാക്രമണത്തിൽ 79 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എല്ലാ പരിധിയും ലംഘിച്ച് ആക്രമണം തുടരുന്ന ​പലസ്ഥീനിൽ വടക്കൻ പലസ്ഥീനിൽ നിന്നുള്ളവരെ ആളുകൾ തിങ്ങിപ്പാർക്കുന്ന തെക്കൻ പലസ്ഥീനിലേക്കും സെൻട്രൽ പലസ്ഥീനിലേക്കും പലായനം ചെയ്യിക്കാൻ ഇസ്രായേൽ ശ്രമം തുടരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിബിസി റിപ്പോർട്ടുകളനുസരിച്ച് ഇസ്രായേൽ യുദ്ധ
India Lead News News

ഓൺലൈനായി പേര് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യാൻ സാധിക്കില്ലെന്നും കർണാടകയിലെ ആലന്ദ് മണ്ഡലത്തിലെ ക്രമക്കേട് കമ്മീഷൻ തന്നെ നേരത്തെ കണ്ടെത്തിയതും എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതാണെന്നും രാഹുലിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Career

ജോലിക്കായി പറക്കാം; വർക്ക് വീസ എളുപ്പത്തിൽ ലഭിക്കുന്ന 8 രാജ്യങ്ങൾ

യുവതലമുറയിലെ പലരും സ്വന്തം നാടുവിട്ട് വിദേശത്ത് ചേക്കേറാൻ ആഗ്രഹിക്കുന്നവരാണ്. ഉയന്ന ശമ്പളം, ഉയന്ന ജീവിതനിലവാരം, ഉയർന്ന ജോലിസാധ്യതകൾ ഇതൊക്കെയാണ് അവരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. എന്‍ജിനീയറിങ്, ഐടി, ആരോഗ്യരംഗം, സാമ്പത്തികം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വൻ തൊഴിലവസരങ്ങൾ പല രാജ്യങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, വർക്ക് വീസ കിട്ടാൻ പലരും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.