ഇംഫാൽ: സൈനിക വ്യൂഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തോക്ക് ധാരികളുടെ വെടിവയ്പ്പ്. സംഭവത്തിൽ അസാം റൈഫിൾസിലെ ജവാന് വീരമൃത്യു. ബിഷ്ണുപൂർ ജില്ലയിലാണ് സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്ന് വരവേ പതിയിരുന്ന് അക്രമണം നടത്തുകയായിരുന്നു. നാല്
കൊച്ചി: നിരന്തരമായ സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ.ജെ.ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ എന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് പൊലീസ് കേസ്. അതേ സമയം കോൺഗ്രസ് പ്രൊഫയിലുകളാണ് പിന്നിലെന്ന് ആക്ഷേപം ഉയരുന്നതോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന സൂചനകളും എത്തുകയാണ്. ഷൈനിന്റെ പരാതിയിയിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ
വയനാട്: വയനാട്ടിലെ കോൺഗ്രസ് ഭിന്നതിയിൽ ഇടപെട്ട് ഹൈക്കമാന്റ്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അടിയന്തരമായി തീർക്കാൻ കെ.സി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഡി.സി.സി മുൻ ട്രഷറർ എൻ.എം വിജയന്റെ കടം എത്രയും വേഗം തീർക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വയനാട്ടിലെ പാളയത്തിൽ പടയെ നേരിടാൻ കോൺഗ്രസ് ഒരുങ്ങുന്നത്. വയനാട് ഭിന്നത
കണ്ണൂർ: ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കുന്നതിന് പ്രാതിനിധ്യം കൂട്ടാൻ ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി. തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന പരിപാടിയിൽ ആളെ കൂട്ടാൻ വേണ്ടിയാണ് മലബാർ ദേവസ്വത്തിലെ ജീവനക്കാരെ എത്തിക്കാൻ നീക്കം നടത്തിയത്. വഴി ചിലവും ഭക്ഷണവും ഉൾപ്പടെ ദേവസ്വം ഫണ്ടിൽ നിന്ന് വിനിയോഗിക്കാനും മലബാർ ദേവസ്വം
തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാങ്കൂട്ടത്തിൽ മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്,
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഐ സി സി നടപടി സ്വീകരിച്ചു. ഐ സി സിയുടെ സി ഇ ഒ സഞ്ജോഗ് ഗുപ്ത പാക്കിസ്ഥാന് നോട്ടീസ് അയച്ചു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ബുധനാഴ്ച്ച നടന്ന ഗ്രൂപ്പ് എ ഏഷ്യ കപ്പ് 2025 മൽസരത്തിന് മുന്നോടിയായി യു എ ഇയുമായുള്ള തർക്കത്തെത്തുടർന്നാണ് നടപടി. മാച്ച് റഫറിയായ ആന്റി പൈക്രോഫ്റ്റിനെ സസ്പെൻഡ് ചെയ്യാനുള്ള പാക്കിസ്ഥാന്റെ
ഒന്നിലേറെ ലൈംഗിക അതിക്രമകേസിൽ ആരോപണവിധേയനായ റാപ്പർ വേടനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിൽലുണ്ടായ വിമർശനങ്ങളിൽ മറുപടിയുമായി റാപ്പർ അറിവ് രംഗത്തെത്തി. വേടനൊപ്പം അറിവും മാരി സെൽവരാജ് ചിത്രമായ ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഒരു ഗാനം പാടിയിരുന്നു. ഈ പാട്ടിന്റെ റിലീസിന് പിന്നാലെയാണ് വേടനും മാരി സെൽവരാജിനുമൊപ്പം നിൽക്കുന്ന ചിത്രം അറിവ്
ന്യൂഡൽഹി: ലഷ്കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ യാസിൻ മാലിക്. 2006ൽ ഹാഫിസുമായി നടത്തിയ കൂടിക്കാഴ്ച സ്വന്തം തീരുമാനപ്രകാരമല്ലെന്നും
ബിബി ഹോട്ടല്‍ ടാസ്‌ക്കിന്റെ നാലാം ദിനം സംഭവബഹുലമായിരുന്നു. അതിഥിയായി ബിബി ഹോട്ടലിലെത്തിയ റിയാസ് സലിം ഷാനവാസിനെതിരെ നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ എപ്പിസോഡിനെ ലൈവാക്കി നിര്‍ത്തി.രാവിലെ എഴുന്നേറ്റ ഉടനെ ക്ലീനിങ് സ്റ്റാഫായ ഷാനവാസിനോടു തന്റെ ബെഡ് ഷീറ്റ് മാറ്റാന്‍ റിയാസ് സലിം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ ബിബി ഹോട്ടലിലെ സ്റ്റാഫായി യൂണിഫോം ധരിച്ചിട്ടില്ലെന്നും പ്രഭാതകൃത്യങ്ങള്‍
പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാർഗ് അന്തരിച്ചു.52 വയസ്സായിരുന്നു. സിംഗപൂരില്‍ വച്ചായിരുന്നു അന്ത്യം. സെപ്റ്റംബർ 20, 21 തീയതികളിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയതായിരുന്നു. ഒഴിവുസമയത്ത് സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂർ ജനറല്‍ ആശുപത്രിയില്‍


























