തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി നേട്ടം കൈവരിച്ചിരിക്കുകയാണ് ഹോംബൗണ്ട്.നീരജ് ഗെയ്‌വാൻ സംവിധാനത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയാണ് ചിത്രം
കൊച്ചി : അയ്യപ്പ സംഗമത്തിന് മുന്നോടിയായായാണ് ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും അവിടെ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്തൂറിന് ശേഷം ജെയ്ഷ് ഇ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങൾ പാക് അധീന കാശ്മീരിൽ (പിഒകെ) നിന്നും മാറ്റുന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺ ഖ്വാ (കെപികെ)യിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ആക്രമണം ഭയന്നാണ് കേന്ദ്രങ്ങൾ മാറ്റുന്നത് എന്നാണ് സൂചന. കെപികെ എന്നത് കൂടുതൽ പരുക്കൻ പ്രദേശമാണെന്നും വിവരമുണ്ട്. ഓപ്പറേഷൻ സിന്തൂറിന്റെ ഭാഗമായി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുന്നു. അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ച് എഐഎഫ്എഫിന്റെ പുതിയ കരട് ഭരണഘടനയ്ക്ക് അംഗീകാരം. നാലാഴ്ചയ്ക്കകം എക്സിക്യുട്ടീവ് യോഗം വിളിച്ച് പുതിയ ഭരണഘടന സ്വീകരിക്കാൻ ജസ്റ്റിസ് പി.എസ്. നരസിംഹയും ജോയ്മാല
ന്യൂഡൽഹി: ആധാർ അപ്ഡേഷനുകൾ നടത്തുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇ ആധാർ ആപ്പ് എന്ന പേരിൽ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങളാണ് ആപ്ലിക്കേഷൻ വഴി വാഗ്‌ദാനം
ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഹതാരങ്ങള്‍ക്കു ബാറ്റിങ്ങില്‍ അവസരം നല്‍കാന്‍ വേണ്ടി സൂര്യകുമാര്‍ സ്വയം പിന്നിലേക്ക് ഇറങ്ങിയതാണ് കൈയടിക്കു കാരണം. എന്തെങ്കിലും പരുക്കിനെ തുടര്‍ന്നാണോ ഇന്ത്യന്‍ നായകന്‍ ബാറ്റിങ്ങിനു ഇറങ്ങാത്തതെന്ന് ആരാധകര്‍ ഒരുഘട്ടത്തില്‍ ഭയക്കുക പോലും ചെയ്തു. എന്നാല്‍ സൂര്യകുമാര്‍
വാഷിംഗ്ടൺ: ഇന്ത്യൻ ടെക്ക് കമ്പനികൾക്ക് തിരിച്ചടിയായി എച്ച് വൺ ബി വിസയുടെ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലായിരുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തിയത്. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും ഈ ഫീസ് താങ്ങാനാകാത്തതാണ്. എന്നാൽ, അമേരിക്കക്കാർക്ക് ടെക്നോളജി രംഗത്ത് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള
പമ്പ: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. “ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെയുള്ള സൈബർ അക്രമണങ്ങളുടെകൂടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്
ഏഷ്യകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക്. ഒമാനെതിരായ മത്സരത്തിൽ 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സൂപ്പർ ഫോർ ബെർത്ത് ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇന്ത്യ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167


























