Home Articles posted by Web Desk (Page 289)
Homepage Featured Kerala News

എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ പാറമടയിൽ അഴുകിയ മൃതദേഹം

എറണാകുളം: എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ എരപ്പ് ഭാ​ഗത്തുള്ള പാറമടയിൽ അഴുകിയ മൃതദേഹം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നും ഒന്നര മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നുമാണ് നി​ഗമനം. സംഭവത്തിൽ അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. വർഷങ്ങളായി
Homepage Featured News World

എച്ച്1ബി വീസ: ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ല, നിലവിലെ വിസ ഉടമകളെ ബാധിക്കില്ല

ന്യഡൽഹി: എച്ച്1ബി വീസിൽ വർധനവ് പുതിയ അപേക്ഷകർക്ക് മാത്രമാണ് ബാധകമെന്ന് അമേരിക്ക വീസയ്ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്തുമെന്ന തീരുമാനത്തിലെ ആശങ്ക അകറ്റി അമേരിക്കൻ പ്രസ് സെക്രട്ടറിയാണ് രംഗത്തെത്തിയത്. പുതുക്കിയ നിരക്ക് പുതിയ അപേക്ഷകൾക്ക് മാത്രമാണ് ബാധകമാവുക. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസ് ആണെന്നും അമേരിക്ക വ്യക്തമാക്കി. നിലവിൽ വീസയുള്ളവർക്ക്
Lead News News World

‘മോശം കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’; അഫ്ഗാനിസ്ഥാന് മുന്നറിയിപ്പുമായി ട്രംപ്

ബ​ഗ്രാം വ്യോമ താവളത്തിന്റെ അധികാരം വീണ്ടും പിടിച്ചെടുക്കാൻ ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. വ്യോമ  താവളം അത് നിർമ്മിച്ച അമേരിക്കയ്ക്ക് തിരികെ തന്നില്ലെങ്കിൽ അഭിലഷണീയമല്ലാത്ത് സംഭവിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിന് ശേഷം യുഎസ്
Homepage Featured India News

ജിഎസ്ടി പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; വിലക്കുറയുന്നത് ഈ ഉത്പന്നങ്ങൾക്ക്

ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നികുതി പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ജിഎസ്ടി കൗൺസിൽ അംഗീകാരം ലഭിച്ചതോടെ അവശ്യവസ്തുക്കളടക്കമുള്ള ഉത്പന്നങ്ങൾക്ക് വലിയ രീതിയിൽ നികുതി ഇളവാണ് ലഭിക്കാൻ പോകുന്നത്. നിലവിലെ പരിഷ്കരണം സാധാരണക്കാർക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളിലായിരിക്കും
Homepage Featured Kerala News

രാഷ്ട്രപതി ഒക്ടോബറിൽ ശബരിമലയിലേക്ക്

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്തമാസം ശബരിമലയിലേക്ക് എത്തണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചതായി കേരളത്തിന്റെ ദേവസ്വം മന്ത്രി വി എൻ വാസവൻ. ശബരിമലയിലെ സാഹചര്യം എന്താണെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അന്വേഷിച്ചു. തുടർന്ന് ഒക്ടോബർ 20 ന് രാഷ്ട്രപതി എത്തുകയാണെങ്കിൽ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. ഒക്ടോബർ 16 ന് തുലാമാസ പൂജകൾക്കായി
Kerala Lead News News

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം; തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര

കൊച്ചി: ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ സമ​ഗ്ര സംഭാവനക്കുള്ള ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്. മോഹൻലാലിന്റേത് തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് എന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് നടക്കാനിരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ്
Homepage Featured Kerala News

കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞ കുട്ടികൾക്ക് കിട്ടിയത് തലയോട്ടി; സംഭവം കോട്ടയത്ത് സ്കൂൾ ​ഗ്രൗണ്ടിൽ

കോട്ടയം: കളിക്കുന്നതിനിടയിൽ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞപ്പോൾ കിട്ടിയത് അസ്ഥികളും തലയോട്ടിയും. ആർപ്പൂക്കര മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനത്തിന് സമീപമുള്ള കാട്ടിൽ നിന്നാണ് മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെ അസ്ഥികൾ
Cinema Entertainment Homepage Featured

എമ്പുരാനെ കടത്തിവെട്ടി നീലി; മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ലോകഃ

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് സൂപ്പർഹീറോ ചിത്രം ലോകഃ മുന്നേറ്റം തുടരുന്നു. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. 268 കോടി കളക്ഷൻ നേടിയ എമ്പുരാന്റെ റെക്കോഡിനെയാണ് ലോകഃ ഇപ്പോൾ മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന
Homepage Featured Local News

ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പ്; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തു. ബി ജെ പി നേത‍ൃത്വത്തിനെതിരെ ​ ആരോപണങ്ങളുന്നയിച്ച് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് കണ്ടെത്തി. തിരുമല കൗൺസിലർ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. അനിൽ കുമാർ ഭാരവാഹിയായ സൊസൈറ്റിയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സഹായിച്ചില്ലെന്ന ആരോപണമാണ് ആത്മഹത്യാ
Finance Products & Services

ഐഫോൺ 17 ന് 6,000 രൂപ ക്യാഷ്ബാക്ക്; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ 10% കിഴിവ്; ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

ഓൺലൈൻ ഷോപ്പിങ്, മൊബൈൽ ഇലക്ട്രോണിക്സ്, ഫാഷൻ, യാത്ര, പലചരക്ക് സാധനങ്ങൾ, ക്വിക്ക് കൊമേഴ്‌സ്, ഫർണിച്ചർ, ഡൈനിങ് എന്നിവയിലെ പ്രമുഖ ബ്രാൻഡുകൾക്ക് ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഉത്സവകാല “ഫെസ്റ്റീവ് ബൊനാൻസ” ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, കാർഡ്‌ലെസ് ഇഎംഐ, കൺസ്യൂമർ ഫിനാൻസ് എന്നിവയിലൂടെ 50,000 രൂപ