Home Articles posted by Web Desk (Page 279)
Finance Products & Services

ജിയോ ഉല്‍സവ്: ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍

കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും  ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നത്. അസാധാരണമായ
Homepage Featured Kerala News

വയനാട് മുൻ ഡിസിസി ട്രഷററുടെ ആത്മഹത്യ: ബാങ്ക് ബാധ്യത അടച്ച് തീർത്ത് കോൺഗ്രസ്

കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ബാങ്ക് ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷയത്തിൽ മുഴുവൻ ബാധ്യതയും അടച്ച് തീർത്ത് കോൺഗ്രസ്. അർബൻ ബാങ്കിൽ 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. വിജയന്റെ ആത്മഹത്യയെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കടം അടച്ചു തീർക്കുമെന്ന് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു.കോൺ​ഗ്രസ് നേരത്തെ തന്നെ 20 ലക്ഷം രൂപ പണമായി
Homepage Featured India News

ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡൻറ് തിമരോടിയെ നാടുകടത്താൻ ഉത്തരവ്

ബെംഗളൂരു: ഏറെ വിവാദങ്ങൾക്ക് ശേഷം ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താൻ ഉത്തരവ്. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിമാണ് തിമരോടിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തിമിരോടിയെ റായിച്ചൂരിലേക്ക് നാട് കടത്തുന്നത്. എന്നാൽ തിമിരോടി ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറാവുകയാണ്.
Homepage Featured Kerala News

താൻ കാർ കള്ളകടത്തുകാരൻ അല്ല: നടൻ അമിത് ചക്കാലക്കൽ

കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാ​ഗമായി കസ്റ്റംസ് നടത്തിയ വാഹന പരിശോധനയിൽ തന്റെ ഒരു കാർ മാത്രമാണ് പിടിച്ചെടുത്തത് എന്ന് പ്രതികരിച്ച് നടൻ അമിത് ചക്കാലയ്ക്കൽ. തന്റെ പേരിലുള്ള ലാൻഡ് ക്രൂയിസർ രജിസ്റ്റർ ചെയ്തത് 1999 ലാണ്. 25 വർഷമായി ആ വാഹനം ഇന്ത്യലുണ്ടെന്നും കസ്റ്റംസിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ രേഖകൾ ഹാജരാക്കുമെന്നും അമിത് പറഞ്ഞു. ബാക്കിയുള്ള ആറ് വണ്ടികൾ മറ്റ് ആളുകൾ
Cricket Sports

‘കിട്ടിയതെല്ലാം തിരിച്ചുകൊടുത്തേ’; ചൂടുപിടിച്ച് ഹസരംഗ-അബ്രാര്‍ പോര്, ഒടുവില്‍ ആലിംഗനം

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. അബുദാബിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണു പാക്കിസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 12 പന്തുകളും അഞ്ച് വിക്കറ്റുകളും ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യംകണ്ടു. മത്സരത്തിനിടെ
Cricket Homepage Featured Sports

ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യക്ക് എതിരാളികള്‍ പാക്കിസ്ഥാന്‍?

സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ശ്രീലങ്കയോടു തോറ്റിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാമായിരുന്നു. നിലവിലെ സ്ഥിതിയില്‍ പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ ഇന്ത്യയെ ആയിരിക്കും നേരിടേണ്ടിവരിക ! സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടു തോറ്റ
Homepage Featured Kerala News

എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല: മന്ത്രി വി എൻ വാസവൻ

കോട്ടയം: എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും. വിമർശനങ്ങൾ ഉയർത്തും എന്നിരുന്നാലും പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്ന നിലപാടാണ് എൻ എസ് എസിന്റേത്. സുകുമാരൻ നായർ നേരത്തെ തന്നെ അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണ്.സന്തോഷകരമായ സമീപനമാണ്
Kerala Lead News News

സർക്കാരിൽ വിശ്വാസം; ബിജെപി ഒന്നും ചെയ്യുന്നില്ല, കോൺഗ്രസ് ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല: എൻഎസ്എസ്

തിരുവനന്തപുരം: ബിജെപി ഒന്നും ചെയ്യുന്നില്ല, കേന്ദ്ര സർക്കാർ ആവട്ടെ വിശ്വാസികൾക്കായി ഒന്നും ചെയ്തുമില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചുമില്ലെന്ന് ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ എന്‍എസ് എസിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെ എൻഎസ്എസ്സിന് വിശ്വാസമാണ്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും ജി
Gulf Homepage Featured News

തീപിടുത്തം നിയന്ത്രിക്കാൻ ഷഹീൻ ഡ്രോണുകൾ; വിപ്ലവകരമായ മുന്നേറ്റവുമായി ദുബായ്

ദുബായ്: മാൾ ഓഫ് ദി എമിറേറ്റ്‌സിനടുത്തുള്ള അൽ ബർഷ പ്രദേശത്തെ 14 നിലയുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. മുന്നറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. തീ അണയ്ക്കുന്നതിനായി ‘ഷഹീൻ ഡ്രോണുകൾ’ ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ
Homepage Featured World

എച്ച് വൺ ബി വിസ: ലോട്ടറി സമ്പ്രദായം നിർത്തലാക്കും, പുതിയ പരിഷ്കരണത്തിൽ അപേക്ഷകർക്ക് തുല്യ പരി​ഗണന ലഭിക്കില്ല?

വാഷിങ്ടൺ: എച്ച് 1 ബി വിസ പദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ അപേക്ഷകരെയെല്ലാം തുല്യമായി പരി​ഗണിച്ചു കൊണ്ടുള്ള ലോട്ടറി സമ്പ്രദായത്തിലൂടെയാണ് വിസ അനുവദിച്ചിരുന്നത്. ഈ സമ്പ്രദായം നിർത്തലാക്കാനാണ് ട്രംപിന്റെ നിർദേശം. ലോട്ടറി സമ്പ്രദായത്തിന് പകരമായി യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും കൂടുതലുള്ളവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. ഇതിനായി വെയ്റ്റഡ് സെലക്‌ഷൻ