Home Articles posted by Web Desk (Page 272)
Homepage Featured Kerala

മഴ ചതിച്ചു, വിൽപന കുറഞ്ഞു; തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ച് സർക്കാർ

തിരുവനന്തപുരം: 2025 തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. നാളെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചത്. സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് വിൽപന കുറഞ്ഞതും അടുത്തിടെ ജിഎസ്ടിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പടെയുള്ള സാഹചര്യങ്ങൾ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.
India News

പടക്കങ്ങൾ പൂർണ്ണമായി നിരോധിക്കുക സാധ്യമല്ല, നിയന്ത്രണമാണ് ആവശ്യം: സുപ്രീം കോടതി

ഡൽഹി: പടക്കങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുന്നത് പ്രായോ​ഗികമല്ല, നിയന്ത്രണമാണ് ആവശ്യമെന്ന് സുപ്രീംകോടതി. പൂർണ്ണമായും നിരോധിച്ചാൽ അത് ഈ മേഖല മാഫിയകൾക്കു തുറന്നു കൊടുക്കലാകും എന്നും കോടതി നിരീക്ഷിച്ചു. ഡൽഹി എൻസിആർ പ്രദേശത്തെ പടക്കങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. മേഖലയിൽ അം​ഗീകൃത നിർമ്മാതാക്കൾക്ക് പടക്ക നിർമ്മാണത്തിന് സുപ്രീം കോടതി അനുമതി നൽകിയ കോടതി
Homepage Featured India News

ലഡാക്ക് സംഘർഷം: സോനം വാങ്ചുക്ക് അറസ്റ്റിൽ, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലേ: ലഡാക്ക് സംഘർഷത്തിന് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്‌ത് ലേ പൊലീസ്. അറസ്റ്റ് ചെയ്ത ശേഷം വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ് മെന്റ് ഓഫ് ലഡാക്കിന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെയാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വീഡനിൽ
Homepage Featured Kerala News

മദർ മേരി കംസ് ടു മി: മുൻ കവർ മാത്രമല്ല പിൻ കവറും ശ്രദ്ധിക്കണം; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിനെതിരെ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പിൻ കവറിൽ അച്ചടിച്ചിരിക്കുന്ന പുകവലി സംബന്ധിച്ച നിയമപരമായ മുന്നറിയിപ്പ് പരിഗണിക്കാതെ, എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിനെതിരെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
Health

മദ്യം ചെറിയ അളവിൽ കഴിച്ചാലും മറവിരോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം

മദ്യം ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും മദ്യപാന ശീലം ഉപേക്ഷിക്കാൻ പലരും തയ്യാറല്ല. മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ, മദ്യവും ഡിമെൻഷ്യയും (മറവി രോഗം) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പുതിയ പഠനം ആശങ്കാജനകമാണ്. മദ്യം കഴിക്കുന്നത് ഡിമെൻഷ്യയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ചെറിയ അളവിൽ മദ്യം
Homepage Featured Kerala News

ഓപ്പറേഷന്‍ നുംഖോർ: ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുൽഖര്‍ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.   താൻ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും
Homepage Featured India News

ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു, ഡൽഹി ഖലിസ്ഥാനായി മാറും; അജിത് ഡോവലിന് ഭീഷണി

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ച്ചക്ക് ഉള്ളിൽ ജാമ്യത്തിൽ ഇറങ്ങിയ ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസാലാണ് ഭീഷണി മുഴക്കിയത്. ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് ഗോസൽ പുറത്തിറങ്ങിയ ഉടൻ തന്നെ നടത്തിയ ഭീഷണിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ്
Kerala Lead News News

ഇടതിലേക്ക് ചായുന്ന നിലപാടിൽ കരയോ​ഗങ്ങളിൽ രാജി; ‘നായരെ’ അടുപ്പിച്ചത് ​ഗണേഷ് കുമാറോ? 

കൊച്ചി: ആ​ഗോള അയ്യപ്പസം​ഗമത്തിനെ പിന്തുണച്ച് പിണറായി സർക്കാരിനോട് അടുത്ത എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നീക്കങ്ങളിൽ സമുദായത്തിൽ പാളയത്തിൽ പട. പരസ്യപ്രതിഷേധങ്ങൾ അറിയിച്ച് വിവിധ കരയോ​ഗങ്ങളിൽ നിന്ന് രാജി എത്തിയതോടെ  ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ സമുദായത്തിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‌‍ക്ക് എതിരെ ഫ്ളക്സ് ബോർഡ്
Homepage Featured News Sports

ബ്രാൻഡ് മൂല്യത്തിൽ രാജാവ് കോഹ്‌ലി തന്നെ; ഷാരൂഖ് ഖാൻ വരെ പിന്നിൽ

ഇന്ത്യൻ സെലിബ്രിറ്റികളുടെ ബ്രാൻഡ് മൂല്യത്തിൽ ഇത്തവണയും രാജാവായി വിരാട് കോഹ്‌ലി. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോളിന്റെ 2024 ലെ റിപ്പോർട്ടുകൾ പ്രകാരം 25 പേരടങ്ങിയ പട്ടികയിൽ 231.1 മില്യൻ ഡോളർ ബ്രാൻഡ് മൂല്യവുമായി കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 2023ലെ 227.9 മില്യനെ അപേക്ഷിച്ച് കോലിയുടെ മൂല്യം 2024ൽ കൂടിയിട്ടുണ്ട്. പട്ടികയിൽ ഇത്തവണയും മുന്നിൽ സിനിമാ, സ്പോർട്സ് താരങ്ങളാണ്.
Homepage Featured News World

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും ‘പോസ്റ്റാക്കി’ ട്രംപ്; കാരണം ഒപ്പ്

ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനും സൈനികമേധാവി അസീം മുനീറിനും കാത്തിരിക്കേണ്ടി വന്നത് ഏറെ നേരമാണ്. കൃത്യമായി എത്ര നേരം വൈകിയാണ് ട്രംപ് എത്തിയത് എന്ന് വ്യക്തമല്ലെങ്കിലും 30 മിനുട്ടോളം മീറ്റിങ് വൈകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വൈകിയെത്തിയതിനോട് തമാശ