Home Articles posted by Web Desk (Page 270)
Career Job Listing

അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് ആവാം; യോഗ്യത, അവസാന തീയതി, വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം: അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും
Career Features Homepage Featured

ജെൻ സിയുടെ മനോഭാവമോ കാലഹരണപ്പെട്ട തൊഴിൽ സംസ്കാരമോ? പ്രശ്നം ആരുടേത്?

തൊഴിലുടമകളും തൊഴിൽ മേഖലയിലെ പുതിയ തലമുറയും തമ്മിലുള്ള ബന്ധം വഷളാകുന്നതും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും തൊഴിലിടങ്ങളിലെ ഒരു ട്രെൻഡിംഗ് ചർച്ച വിഷയമാണ്. എല്ലാ തൊഴിൽ രംഗത്തും ഈ സംഘർഷം നിലനിൽക്കുന്നതായും അതൊരു ബുദ്ധിമുട്ടായി മാറുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടിക്കടി ജോലി മാറുക, ആരോടും പറയാതെ ഒരു സുപ്രഭാതത്തിൽ ജോലിയിൽ നിന്നും പിരിഞ്ഞുപോവുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ്
Homepage Featured India News

എൻഎസ്എ പ്രകാരം അറസ്റ്റ്; സോനം വാങ്ചുകിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയതെന്തിന് ?

ജോധ്പൂർ: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിനിടെ, നിരവധി പേരുടെ മരണത്തിനിടയാക്കിയ അക്രമ സംഭവങ്ങളെത്തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ സോനം വാങ്ചുകിനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ദേശീയ സുരക്ഷാ നിയമത്തിലെ (എൻ‌എസ്‌എ) വ്യവസ്ഥകൾ പ്രകാരമാണ് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിലായത്. വാങ്ചുകിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയത്
Cricket Sports

ഹാര്‍ദിക്കിന്റെ പരുക്കില്‍ ആശങ്ക; ഫൈനല്‍ കളിക്കുമോ?

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫൈനല്‍ കളിക്കുമോ? സെപ്റ്റംബര്‍ 28 ഞായറാഴ്ചയാണ് ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുക. ഈ മത്സരത്തില്‍ ഹാര്‍ദിക് പുറത്തിരിക്കേണ്ടിവരുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യക്കായി ആദ്യ ഓവര്‍
Homepage Featured Kerala News

പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെ; സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കും: ജി സുകുമാരൻ നായര്‍

കോട്ടയം: സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എൻഎസ്എസ് പൊതുയോഗത്തോടുബന്ധിച്ച് പെരുന്നയിൽ എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംരാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി. ആകെ 5600 കരയോഗങ്ങളുള്ളതിൽ ഒന്നോ രണ്ടോ കരയോഗങ്ങൾ മാത്രമാണ് അയ്യപ്പ
Lead News News World

യുഎന്നിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച പെൺപുലി, ആരാണ് പെറ്റല്‍ ഗെഹ്‌ലോട്ട്?

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗെഹ്‌ലോട്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും ഭീകരതയെ മഹത്വവൽക്കരിച്ചുവെന്നാണ് ഗെഹ്‌ലോട്ട് തന്റെ പ്രസ്താവനയിൽ പറഞ്ഞത്. 
Homepage Featured Kerala News

പൊന്നിന്റെ ഒരു പോക്ക് !!! നിലം തൊടാതെ സ്വർണ വിപണി

കൊച്ചി: ചിങ്ങം കഴിഞ്ഞ് കന്നി മാസം എത്തുമ്പോൾ പൊതുവെ വിലക്കുറവ് കാണിക്കുന്ന സ്വർണ്ണ വിപണി മാറ്റമൊന്നുമില്ലാതെ റെക്കോർഡ് കുതിപ്പ് തുടരുകയാണ്. പവന് 84,000 രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വപണിയിൽ ഉയർച്ച താഴ്ച്ചകളാണ് സംഭവിക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. ഇന്ന് പവന് 480 രൂപ വർദ്ധിച്ച് 84,680 രൂപയും ഗ്രാം 60 രൂപ വർദ്ധിച്ച് 10,585 രൂപയിലും എത്തി.
Cricket Homepage Featured Sports

അവഗണനകള്‍ക്കിടയിലും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സഞ്ജു; സാക്ഷാല്‍ ധോണിയെ മറികടന്നു !

അര്‍ഹതപ്പെട്ട രീതിയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നിട്ടും റെക്കോര്‍ഡ് ബുക്കില്‍ പേര് എഴുതിചേര്‍ക്കുന്നതില്‍ നിന്ന് സഞ്ജു സാംസണ്‍ പിന്നോട്ടില്ല. ഏഷ്യ കപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ സഞ്ജു മറികടന്നത് സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ്
Homepage Featured India News

ഇരട്ടവോട്ടുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കണ്ട; ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതിയും തള്ളി

ഡൽഹി: വോട്ടർ പട്ടികയിൽ ഒന്നിലധികം വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഒന്നിലധികം ഇടങ്ങളിൽ വോട്ടുണ്ടെന്ന കാരണത്താൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചാൽ തള്ളരുതെന്ന് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ ഇറക്കിയിരുന്നു. ഇതു സംസ്ഥാനത്തിന്റെ തന്നെ നിയമത്തിനെതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ത പഞ്ചായത്തുകളിലും
Kerala Lead News News

രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിൻ്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി