Home Articles posted by Web Desk (Page 267)
Homepage Featured News World

എഐ മതിയെന്ന് ആക്സഞ്ചർ; മൂന്ന് മാസത്തിനിടെ പിരിച്ചുവിട്ടത് 11000 ജീവനക്കാരെ

അയർലൻഡ്: എഐ ഉപയോ​ഗിച്ച് ഉപയോ​ഗിച്ച് ജോലികൾ കാര്യക്ഷമമായി ചെയ്യാമെന്ന കണക്കുകൂട്ടലിൽ മൂന്നു മാസത്തിനിടെ 11000 ത്തോളം ജീവനക്കാരെ ആക്സഞ്ചർ പിരിച്ചുവിട്ടു . ഒന്നുകിൽ എഐ അഥവാ കൃത്രിമ ബുദ്ധിയിൽ ജീവനക്കാർ പരിശീലനം നേടണം അല്ലെങ്കിൽ ജോലിയോട് വിട പറയാം എന്നാണ് കമ്പനി നിലവിലെ ജോലിക്കാരെ
India Lead News News

കരൂർ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; ഇന്നലെ പ്രാഥമിക ചികിത്സ തേടി മടങ്ങിയയാളും മരിച്ചു

തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിനും ഞായറാഴ്ച മരിച്ചു. ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ കവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിൻ
Homepage Featured Kerala News

ശബരിമല ദ്വാരപാലക പീഠം കാണാതായ സംഭവം: ദേവസ്വം ബോർഡിന് ​ഗുര​തര വീഴ്ച

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 2021 മുതൽ സ്വർണ്ണപീഠത്തിന്റെ സ്ഥിതിയെ കുറിച്ച് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച ഈ പീഠം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ സ്വർണ്ണപീഠം ഇപ്പോൾ തിരുവനന്തപുരം സ്ട്രോങ്ങ് റൂമിലേക്ക്
Cricket Homepage Featured Sports

ഏഷ്യ കപ്പ് ഫൈനലിൽ ചരിത്രം കുറിക്കാൻ ഒരുങ്ങി സഞ്ജു സാംസൺ

മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആകാനുള്ള സാധ്യത ശാന്തമായി കെട്ടിപ്പടുക്കുകയാണ് സഞ്ജു സാംസൺ.സഞ്ജുനിന് ചരിത്രം സൃഷ്ടിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് ഏഷ്യാ കപ്പ് ഫൈനലിലെ പാകിസ്ഥാന് എതിരെയുള്ള മത്സരം. ഇതുവരെ ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഒമാനെതിരെ ഒരു അർദ്ധ സെഞ്ചുറി ഉൾപ്പടെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 36 ശരാശരിയിലും
Homepage Featured Kerala News

ഇത് സർക്കാർ നിലപാടല്ല; രാജ്ഭവന്റെ ത്രൈമാസികയിലെ ലേഖനത്തെ എതിർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്ഭവന്റെ ത്രൈമാസികയുടെ പ്രകാശനത്തിൽ ആർട്ടിക്കൾ 200 ആയ ഗവർണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ‍. മാസികയിലെ ​ഗവർണറുടെ അധികാരത്തെ കുറിച്ചുള്ള ലേഖനത്തിന്റെ ഉള്ളടക്കം സർക്കാർ നിലപാടാല്ല എന്നാണ് മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത്. എന്നാൽ വിമർശനത്തിൽ ഗവർണർ മൗനം പാലിക്കുയായിരുന്നു. ഔദ്യോ​ഗിക ചടങ്ങുകളിൽ അനൗദ്യോ​ഗിക ചിഹ്നങ്ങൾ
India Lead News News

കരൂർ ദുരന്തത്തിൽ സഹായധനം പ്രഖ്യാപിച്ച് വിജയ്; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ​ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായധനം നൽകുമെന്ന് വിജയ്. ഇത്രയും വലിയൊരു നഷ്ടത്തിനു മുന്നിൽ താൻ പ്രഖ്യാപിച്ച തുക ഒന്നുമല്ലെന്നും വിജയ് പറഞ്ഞു. എക്സിലൂടെയാണ് വിജയ് കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. ‘കരൂർ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയത്തിലും മനസ്സിലും സങ്കൽപ്പിക്കാൻ പോലും
Homepage Featured India News

കരൂർ ദുരന്തം: വിജയിയുടെ അറസ്റ്റ് ഉടനില്ല, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിർത്തിവെച്ചു. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് സർക്കാരിന്റെ നിലപാട്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടിവികെയുടെ നേതാക്കൾ
Homepage Featured News World

ബുവാലോയ് കൊടുങ്കാറ്റ്; 2,50,000 ത്തോളം പേരെ തീരപ്രദേശത്തുനിന്നു മാറ്റാനൊരുങ്ങി വിയറ്റ്നാം

വിയറ്റ്നാം: വിയറ്റ്നാം തീരത്ത് ശക്തമായി വീശാൻ സാധ്യതയുള്ള ബുവാലോയ് ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കാനായി രണ്ടര ലക്ഷത്തോളം പേരെ തീരപ്രദേശത്തു മാറ്റിയേക്കും. കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് നടപടി. രാജ്യത്തെ പ്രധാന സ്റ്റീൽ നിർമാണശാലകളുൾപ്പെടുന്ന ഭാ​ഗത്തും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചിട്ടുണ്ട്. വിയറ്റ്നാമിൽ ഈ വർഷമുണ്ടായ പത്താമത്തെ ചുഴലിക്കാറ്റാണിത്.
Homepage Featured India News

17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

ന്യൂഡൽഹി: ലൈം​ഗിക പീഡനക്കേസിൽ ഒളിവിലായിരുന്ന ആൾദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ ചെയർമാനായിരുന്നു ചൈതന്യാനന്ദ. ഈ സ്ഥാപനത്തിലെ 17 വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്. ചൈതന്യാനന്ദയിൽ നിന്ന് അശ്ലീല വാട്സാപ് സന്ദേശങ്ങൾ വന്നതായും ഇയാൾ അസഭ്യ ഭാഷയിൽ സംസാരിച്ചതായും അനാവശ്യ ശാരീരിക സ്പർശനം
Cinema Entertainment

ദിലീപിന്റെ നായികയായി ആനിയെയാണ് ആദ്യം തീരുമാനിച്ചത്; പിന്നീട് മഞ്ജുവിലേക്ക് എത്തിയത് ലോഹിതദാസ്

ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്തു 1996 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ‘സല്ലാപം’. ദിലീപും മഞ്ജു വാരിയറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ സൗഹൃദമാണ് ഇരുവരെയും പിന്നീട് ജീവിതത്തില്‍ ഒന്നിപ്പിച്ചതും. യഥാര്‍ഥത്തില്‍ സല്ലാപത്തില്‍ നായകയായി ആദ്യം തീരുമാനിച്ചത് മഞ്ജുവിനെയല്ല. പകരം നടി ആനിയെയാണ്. പുതുക്കോട്ടയിലെ