Home Articles posted by Web Desk (Page 263)
Lead News News World

ഇന്റർനെറ്റ് നിരോധനം: അഫ്​ഗാനിൽ രാജ്യവ്യാപകമായി സേവനം റദ്ദാക്കി, കാബൂളിൽ വിമാന സർവീസുകൾ താറുമാറായി

കാബൂൾ: അഫ്‍ഗാനിസ്ഥാനിൽ സമ്പൂർണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. 2021 ൽ അഫ്​ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷമ ആദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നത്. ഇന്റർനെറ്റ് ശരിയ നിയമ പ്രകാരം അധാർമികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നിരോധനം ഏർപ്പെടുത്തിയത്.
Homepage Featured India News

ലഡാക്ക് സംഘര്‍ഷം; സംഘടനകളുടെ പിന്മാറല്‍ തിരിച്ചടി; ചർച്ചയ്ക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: വിവിധ സംഘടനകളുടെ പിന്മാറ്റം ലഡാക്കില്‍ സമാധാനം പുലരാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായതിനെ തുടർന്ന് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ നടന്ന ആശയവിനിമയം തൃപ്തികരം ആയിരുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കുന്നത്. ലഡാക്കില്‍ പൂര്‍വ സാഹചര്യം
Auto Homepage Featured Lifestyle

ടെസ്‌ല മോഡൽ വൈ ഡെലിവറി ആരംഭിച്ചു; ഓരോ കാറിനും സൗജന്യ വാൾ കണക്റ്റർ

മുംബൈ: കാത്തിരിപ്പുകൾക്കൊടുവിൽ ടെസ്‌ല മോഡൽ വൈ ഇന്ത്യൻ നിരത്തിലേക്ക്. അമേരിക്കൻ വാഹന ഭീമനായ ടെസ്‌ല, മോഡൽ വൈയുടെ ഇന്ത്യയിലെ ഡെലിവറികൾ ഔദ്യോഗികമായി ആരംഭിച്ചു. 2025 ജൂലൈ 15 ന് കമ്പനി മോഡൽ വൈ ഇന്ത്യയിൽ പുറത്തിറക്കി. ഇപ്പോൾ, വെറും രണ്ട് മാസങ്ങൾക്ക് ശേഷം, അതിന്റെ ആദ്യ ഡെലിവറി നടക്കുകയാണ്. 2025 ജൂലൈ 15-നാണ് കമ്പനി ഔദ്യോഗികമായി ഇന്ത്യയിൽ പ്രവേശിച്ചത്. പിന്നാലെ മുംബൈയിലെ ബാന്ദ്ര
Homepage Featured News World

പ്രക്ഷോഭകാരികൾക്കുനേരെ വെടിവെപ്പ്; പാക്കിസ്ഥാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ഇസ്‌ലാമാബാദ്: ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ പാക് അധീന കാശ്മീരിൽ നടക്കുന്ന പ്രക്ഷോഭത്തിനു നേരെ വെടിവെപ്പ്. അവാമി ആക്ഷൻ കമ്മിറ്റിയിലെ സാധാരണക്കാർക്കു നേരെയാണ് പാക്കിസ്ഥാൻ സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫെറൻസും വെടിവെപ്പ് നടത്തിയത്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിൽ 22 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു.
Homepage Featured News World

ഖലിസ്ഥാൻ അനുകൂലികൾക്കെതിരായ ആക്രമണം: ബിഷ്‌ണോയി ​ഗ്യാങ്ങിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ സർക്കാർ

ഒട്ടാവ: ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ബിഷ്‌ണോയി ​ഗ്യാങ്ങിനെ ഭീകരസംഘമായി പ്രഖ്യാപിച്ച് കാനഡ സർക്കാർ. ഇവരുടെ ​ഗ്രൂപ്പിനെ ഭീകര സംഘടനയായിട്ടാണ് ഒട്ടാവയിലെ ലിബറൽ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിടുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇന്ത്യ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സുപ്രധാന പ്രഖ്യാപനം എത്തുന്നത്. ഈ
Kerala News

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ് ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ഒൺലി; അധ്യക്ഷനെ തിരഞ്ഞെടുത്തില്ല, പ്രതിഷേധം ഉയരുമ്പോൾ വാ മൂടാൻ ശ്രമം

കൊച്ചി: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പാർട്ടിയിൽ അമർഷം രൂക്ഷമാകവേ ​ഗ്രൂപ്പിസത്തിൽ കുടുങ്ങി വാട്സ് ആപ്പ് ​ഗ്രൂപ്പും. സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിൽ കാലതാമസം വന്നതോടെയാണ് ചില നേതാക്കൾ പരസ്യ പ്രതികരണവുമായി രം​ഗത്തെത്തിയത്. എന്നാൽ പ്രതികരണം സംഘടനയുടെ ഔദ്യോ​ഗിക വാട്സാപ്പ് ​ഗ്രൂപ്പിൽ വന്നു തുടങ്ങിയതോടെ കഴിഞ്ഞ ഒരു മാസക്കാലമായി ഇത് അഡ്മിൻ ഒൺലിയാക്കി.
Homepage Featured Kerala News

സംഘാടനം മോശം; സ്വന്തം വകുപ്പിന്റെ പരിപാടി റദ്ദാക്കി ​ഗണേഷ് കുമാർ

തിരുവനന്തപുരം: സംഘാടനം മോശമായതിന്റെ പേരിൽ സ്വന്തം വകുപ്പ് സംഘടിപ്പിച്ച പരിപാടി റദ്ദാക്കി മന്ത്രി ​ഗണേഷ് കുമാർ. മോട്ടോർവാഹന വകുപ്പിനായി വാങ്ങിയ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമ്മം തിരുവനന്തപുരം കനകക്കുന്ന് പാലസിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ പരിപാടി വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥന് വീഴ്ച സംഭവിച്ചെന്നും ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ​ഗണേഷ്
News

മൈസൂരുവിൽ സെക്സ് റാക്കറ്റ്: പെൺകുട്ടിയെ വാട്സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ചു

മൈസൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗികവൃത്തിക്കായി വിൽപ്പനയ്ക്ക് വെച്ച സംഘം പിടിയിൽ. കർണ്ണാടകയിലെ മൈസൂരുവിലാണ് സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. മൈസൂരു പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 20 ലക്ഷം രൂപയ്ക്കായിരുന്നു ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വിൽപ്പനയ്ക്ക് വെച്ചത്. നവമാധ്യമങ്ങളിലൂടെ പരസ്യം നൽകിയായിരുന്നു സെക്സ് റാക്കറ്റ് പ്രവർപ്പിച്ചിരുന്നത്.
Homepage Featured Kerala News

‘വാനോളം മലയാളം, ലാല്‍ സലാം’; മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മോഹൻലാലിനെ ആദരിക്കാനൊരുങ്ങുന്നു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയതിനാണ് മോഹൻലാലിനെ ആദരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിനെ ആദരിക്കുക. 21 വർഷങ്ങൾക്ക് ശേഷമാണ് ചലച്ചിത്ര മേഖലയിലെ പ്രഥമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ്
Homepage Featured India News

89 രൂപയ്ക്ക് പരസ്യമില്ലാതെ വീഡിയോ ആസ്വദിക്കാം; പുതിയ പാക്കേജുമായി യൂട്യൂബ്

ജനപ്രിയ ആപ്ലിക്കേഷനായ യൂട്യൂബ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്ക് അവതരിപ്പിച്ചു. ഒട്ടുമിക്ക വീഡിയോകളും ആസ്വദിക്കാവുന്ന പ്രീമിയം ലൈറ്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 89 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരുമാസത്തേക്ക് പരസ്യമില്ലാതെ വീഡിയോ, ഓഡിയോ എന്നിവ ലഭ്യമാകുന്നതാണ് ഈ പാക്കേജ്. ഉയർന്ന തുക നൽകി യൂട്യൂബ് പ്രീമിയം വരിക്കാരാകാൻ കഴിയാത്ത സ്ഥിരം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ്