തിരുവനന്തപുരം: കൃത്യ സമയത്ത് രക്തം കിട്ടാതെ വലയുന്ന രോഗികൾക്ക് ആശ്വാസമായി പൊലീസ് സേനയുടെ പോൽ ആപ്പ്. പൊലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, പോൽ ബ്ലഡ് സുസജ്ജമാണ്. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ കേരള
വയനാട് പുനരധിവാസത്തിന് അനുവദിച്ച തുകയുടെ കാര്യത്തിൽ അവഗണനയുണ്ടായെന്ന് മന്ത്രിമാരുടെ പ്രതികരണം. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലും റവന്യൂ മന്ത്രി കെ രാജനുമാണ് പ്രതികരിച്ചത്. അനുവദിച്ച തുക വളരെ വൈകിയാണ് ലഭ്യമാക്കുന്നതെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. മന്ത്രി കെ രാജനാണ് വിഷയത്തിൽ പ്രതികരിച്ച മറ്റൊരു മന്ത്രി. നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള തുകയുമാണ് ആവശ്യപ്പെട്ടതെന്നും
ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
ഡൽഹി: അതിർത്തി പ്രദേശമായ സർക്രീക്കിൽ പാക്കിസ്ഥാൻ സൈന്യം അടുത്തിടെ നടത്തിയ വികസന രീതിയിൽ ദുരുദ്ദേശമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രകോപനമുണ്ടായാൽ തക്ക മറുപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സൈന്യവും ബിഎസ്എഫും ഇന്ത്യയുടെ അതിർത്തി ജാഗ്രതയോടെ സംരക്ഷിക്കുന്നു. സർ ക്രീക്കിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും മോശം നടപടിയുണ്ടായാൽ ചരിത്രവും
വാഷിങ്ടൺ: ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന വിദേശ സംഘടനകൾക്കും സർക്കാരുകൾക്കും നൽകുന്ന ഫെഡറൽ ഫണ്ടിങ് പൂർണമായും നിർത്തലാക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനകളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്. യുഎസിന്റെ സാമ്പത്തിക സഹായം ഏറ്റുവാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഗർഭച്ഛിദ്ര സേവനങ്ങൾ
കൊച്ചി: ലുലുവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകാൻ ഗുരുക്കന്മാരായി ഇത്തവണ എത്തിയത് സ്വാമി ഉദിത് ചൈതന്യയും, നടൻ ശ്രീകാന്ത് മുരളിയും നർത്തകി കലാമണ്ഡലം സോഫിയ സുദീപുമായിരുന്നു. മലയാള തനിമയും പൈതൃകവും വിളിച്ചോതി വിപുലമായ രീതിയിലായിരുന്നു ലുലുവിലെ വിദ്യാരംഭ ചടങ്ങുകൾ. രാവിലെ നിലവിളക്ക്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണപ്പാളിയുടെ പേരിൽ ബംഗളൂരുവിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. വിജിലൻസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 162 റൺസിന് പുറത്തായി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. 44.1 ഓവറിലാണ് വിൻഡീസ് 162 റൺസിലെത്തിയത്. 48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസപ്രീത് ബുംറ മൂന്ന്
ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തിനൊപ്പമാണ് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പട്ടിക പുറത്തിറക്കിയത്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക
ഏറെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം പാട്രിയറ്റിനെ ശ്രദ്ധേയമാക്കുന്നത് മൾട്ടിസ്റ്റാർ ചിത്രം എന്ന രീതിയിലാണ്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി,ദർശന എന്നിവർ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടീസർ പുറത്തിറങ്ങിയതിന് ശേഷം


























