കോട്ടയം: കേരള സർക്കാരിന്റെ 2025 വർഷത്തെ തിരുവോണം ബംപർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ അടിച്ചത് കോട്ടയത്തെ സൂര്യ അയൽക്കൂട്ടത്തിലെ വീട്ടമ്മാർക്ക്. 5 വീട്ടമ്മമാർ ചേർന്ന് പിരിവിട്ടാണ് തിരുവോണം ബംപർ എടുത്തത്. അർഹതപ്പെട്ടവരുടെ കൈകളിലാക്കാണ് സമ്മാനം എത്തിയത്. കൂട്ടത്തിൽ രണ്ട് പേരുടെ വീട് പണിയിൽ
ബാലരാമപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയ സെക്സ് റാക്കറ്റെന്ന് പൊലീസ് കണ്ടെത്തൽ. ശ്രീതുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും വന്നിരുന്നില്ല. അതിനെ തുടർന്ന് 7 മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ്
പത്തനംതിട്ട: വർഷങ്ങളായി സ്വർണം പൂശിയിരുന്ന ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ ചെമ്പാക്കാൻ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഗൂഢാലോചന നടന്നതായി സംശയം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ദേവസ്വം ബോർഡിൽ ഇത്തരമൊരു ഗൂഢാലോചന നടന്നിരിക്കാം എന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്. 2019 ൽ നിറം മങ്ങിയെന്ന് പറഞ്ഞ് നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ കിട്ടിയത് ചെമ്പുപാളികളാണ്
കീവ്: ഉക്രെയ്‌നിന്റെ വടക്കൻ സുമി മേഖലയിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രസ്താവിച്ചു. തകർന്ന ഒരു ട്രെയിൻ ബോഗി തീപിടുത്തത്തിൽ കത്തുന്നത് ഉൾപ്പെടെ കാണിക്കുന്ന ഒരു വീഡിയോ സെലെൻസ്‌കി എക്‌സിൽ പോസ്റ്റ് ചെയ്തു. സുമി മേഖലയിലെ ഷോസ്റ്റ്കയിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന ക്രൂരമായ
കോട്ടയം: ലൈഫ് പദ്ധതിയിൽ അഞ്ചേകാൽലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന്തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തി അറുപത്തിയേഴായിരം വീടുകൾ ഇതിനോടകം പൂർത്തിയാക്കി.18885.58 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 17000 കോടിയും കേരളം
കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ഡൽഹി: ദേശീയപാതയിൽ യാത്രയ്ക്കാവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്ന ക്യൂ ആർ കോഡ് ബോർഡുകൾ വെയ്ക്കാൻ ദേശീയപാത അതോറിറ്റി(എൻഎച്ച്എഐ) പദ്ധതിയൊരുക്കി. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം യാത്രകളില്‍ അവശ്യ സേവനങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ക്യൂആർ കോഡുകൾ സഹായിക്കും. ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ടോയ്ലെറ്റുകൾ, പൊലീസ് സ്റ്റേഷൻ, റെസ്റ്റോറന്റുകൾ,
തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30 ന് ആണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിന് വന്നു. തൊട്ടടുത്ത ദിവസം ബഹു. പ്രധാനമന്ത്രി നേരിട്ടെത്തി. ഒരുവർഷവും രണ്ടു മാസവും
മോഹൻലാലിനുള്ള അംഗീകാരം മലയാളത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല സിനിമകളിലും മോഹൻലാലിന്റെ കഥാപാത്രങ്ങൾ അയൽപക്കത്തെ കഥാപാത്രത്തെപ്പോലെ തോന്നിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാനായി ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു
പലസ്തീൻ ഐക്യദാർഢ്യം മൈമിലൂടെ അവതരിപ്പിച്ചതിന് കലോത്സവം നിർത്തിവെച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം നടന്നത്. വിഷയം ശ്രദ്ധയിൽ പെട്ട മന്ത്രി വി ശിവൻകുട്ടി അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. പലസ്തീനിൽ വേട്ടയാടപ്പെടുന്ന


























