ഡാർജിലിങ്: കനത്തമഴയിലും മണ്ണിടിച്ചിലിലും പശ്ചിമബംഗാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡാർജിലിങ്ങിൽ 17 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി മിരിക്, സുഖിയ പൊഖാരി മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് വൻ നാശമുണ്ടായത്. പ്രദേശത്ത് പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി നാളെ
കൊച്ചി: വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിനായി കൊച്ചി കോർപ്പറേൻ ഈടാക്കുന്ന യൂസർ ഫീ 200 രൂപയാക്കി വർദ്ധിപ്പിച്ചേക്കും. നിലവിൽ ഇത് 150 രൂപയാണ്. യൂസർഫീ വർദ്ധിപ്പിക്കണമെന്ന് മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴിനു ചേരുന്ന കോർപ്പറേഷന്റെ കൗൺസിൽ യോഗം ഇതു സംബന്ധിച്ച് തീരുമാനമെയുക്കും. 250 രൂപയായി വർദ്ധിപ്പിക്കണമെന്നായിരുന്നു
തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ടി.ഡി. രാമകൃഷ്ണന്‍, ഡോ.
ഡൽഹി: അടുത്തിടെ പുറത്തുവന്ന ഐസിഎംആറിന്റെ പഠനത്തിൽ കേരളീയരുടേയും ഗോവക്കാരുടേയും ആഹാരത്തിൽ പ്രോട്ടീൻ ആവശ്യത്തിനില്ലെന്ന് റിപ്പോർട്ട്. പ്രായപൂർത്തിയായ 18,090 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. പ്രമേഹവും അമിതവണ്ണവും ഒക്കെ കേരളീയരുടെ ഭക്ഷണശൈലിയിൽ നിന്ന് ഉണ്ടാകുന്നതാണെന്നും പഠനം പറയുന്നു. കാർബോ ഹൈഡ്രേറ്റുകളുടെ അമിത ഉപഭോഗം ടൈപ്പ് 2 പ്രമേഹം (T2D),
കുവൈത്ത് സിറ്റി: കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ 20 അടി കണ്ടെയ്‌നറിനുള്ളിൽ ഗ്ലാസ് പാനലുകളുടെ അരികുകളിൽ അതീവരഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 364 കിലോഗ്രാം ഭാരമുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 55 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു അറബ്
റിയാദ്: റിയാദ് വായിക്കുന്നു എന്ന ബാനറോടെ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ തുടക്കം കുറിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും. സൗദി, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പുറമേ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ത്തിലധികം
ജറുസലേം: ഇസ്രായേൽ ഗാസ യുദ്ധത്തിൽ ഹമാസ് സമാധാന കരാർ അംഗീകരിച്ചതിന് പിന്നാലെ ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായോ സൈനിക നടപടികളിലൂടെയോ ഹമാസിന്റെ നിരായുധീകരണം നടത്തുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ നെതന്യാഹു പറഞ്ഞത്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറില്ലെന്നും അദ്ദേഹം സൂചന
പട്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് പത്രസമ്മേളനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം ബീഹാറിൽ സന്ദർശനം തുടരുകയാണ്. പട്‌നയിലെ ഹോട്ടൽ താജിൽ തുടരുന്ന സംഘം നിരവധി പ്രധാനപ്പെട്ട യോഗങ്ങളിൽ ഇന്ന് പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക്
കൊച്ചി: നെടുമ്പാശ്ശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാഗിൽ പ്രത്യേക അറകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ്
മധ്യപ്രദേശ്: ചുമ സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. കഫ് സിറപ്പ് സാമ്പിളുകളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തി എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വിൽപ്പന നിരോധിക്കാനുള്ള നടപടി. കുട്ടികൾ മരിച്ചതിനെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടറെ കസ്റ്റഡിയിൽ എടുത്തിരുന്നു. അസുഖവുമായി എത്തിയ


























