കൊളംബോ: വനിതാ ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ 248 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസിന് പുറത്തായി. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് ആയിരുന്നു തെരഞ്ഞടുത്തിരുന്നത്. പാക്കിസ്താനെതിരെ 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണര്‍മാരായി
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന അഴിമതികളിൽ പരസ്യ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിൽ ലേഖനവുമായിട്ടാണ് വെള്ളാപ്പള്ളി എത്തുന്നത്. ദേവസ്വം ബോർഡ് ഭരിക്കുന്നത് ഗൂഡ സംഘങ്ങളാണെന്നും ഈ വിഴുപ്പ് ഭാണ്ഡം ചുമക്കുന്നതിന്റെ നാറ്റം സർക്കാരുകൾ സർക്കാരുകൾ സഹിക്കേണ്ടതില്ലെന്നും അദ്ദേഹം കുറിക്കുന്നു. ദേവസ്വം ഭരണത്തിൽ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ധനസഹായം അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡൽഹിയിലെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക. അമിത്ഷായുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമയം തേടിയിരുന്നു. ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ. വയനാട്
2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയര്‍മാന്‍. നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘കാഞ്ചീവരം’
കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ. മത്സരത്തിനു മുമ്പ് പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ഫാത്തിമാ സനയ്ക്ക് കൈ കൊടുക്കാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസിന് ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങുകയായിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യൻ പുരുഷ
തിരുവനന്തപുരം: കേരളത്തിലെ ഓണം ബംബർ ജേതാവിനെ കാണാൻ ഇനിയും കാത്തിരിക്കണം. ഒരുപക്ഷേ മാധ്യമങ്ങൾക്ക് മുന്നിലെത്താനും സാധ്യതയില്ല. സ്ത്രീയാണ് ബംബർ ജേതാവ് എന്ന സൂചനകളുണ്ട്. ഇവർ നെട്ടൂര് തന്നെയാണ് താമസം എന്ന് ലോട്ടറി ഏജന്റ് ലതീഷ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അവരുടെ ഒരു സുഹൃത്ത് വഴിയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത് താനാണെന്ന വിവരം ലതീഷിനെ അറിയിച്ചത്. തുടർന്ന് വൈകാതെ തന്നെ
തിരുവനന്തപുരം: തെല്ല് വേദനയോടെ ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തനിക്കു പറ്റിയ അപകടത്തെക്കുറിച്ച് തമാശ കലർന്ന രീതിയിൽ വിവരിച്ചിരിക്കുന്നത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ എടുക്കല്ലേയെന്നാണ് രാജീവ് പറയുന്നത്. ചിരിക്കുന്ന സ്മൈലികൾ ചേർത്താണ് രാജീവിന്റെ
അഹമ്മദാബാദ്: രാജ്യത്തെ നിരവധി ധനകാര്യ സ്ഥാപനങ്ങളിലായി അവകാശികളില്ലാത്ത 1.84 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന മൂന്നുമാസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് ഗുജറാത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു ഘട്ടങ്ങളിലൂടെ ആസ്തി അവകാശികളിലെത്തിക്കുമെന്നും മന്ത്രി
കാത്തിരിപ്പുകൾക്കൊടുവിൽ ഇലോൺ മസ്‌ക് ഗ്രോക്കിപീഡിയ ബീറ്റ പതിപ്പ് 0.1 പ്രഖ്യാപിച്ചു. മസ്‌ക് തന്റെ എക്സ് എഐ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഓൺലൈൻ വിജ്ഞാന പ്ലാറ്റ്‌ഫോമായ ഗ്രോക്കിപീഡിയ രണ്ടാഴ്ചയ്ക്കുള്ളിൽ വരുമെന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗ്രോക്കിപീഡിയയുടെ വരവ് ഇതിനകം തന്നെ ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. എക്സ് ഫ്ലാറ്റ്ഫോമിലടക്കം നിരവധി
ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരും എന്നാണ് അദ്ദേഹത്തിന്റെ സന്ദേശം. വാങ്ചുകിന്റെ അറസ്റ്റിൽ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹേബിയസ് കോർപ്പസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ലഡാക്കിലെ ജനങ്ങളെ പ്രക്ഷോഭമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന്


























