ആലപ്പുഴ: കേരളം സമസ്ത മേഖലയിലും നമ്പർ വൺ എന്ന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിക്കുന്നതിനിടയിൽ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. പല കാര്യങ്ങളിലും കേരളം മുൻപന്തിയിലാണ്, എന്നാൽ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ എന്ന് എങ്ങനെ പറയാൻ കഴിയുമെന്നും
ന്യൂഡൽഹി: 2025ലെ നൊബേൽ സമ്മാന പ്രഖ്യാപനത്തിന് തുടക്കമായി. ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് മൂന്ന് പേരാണ് അര്‍ഹരായത്. മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. സമ്മാനം ലഭിച്ചിരിക്കിന്നത് പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ്. സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ് മേരി ഇ
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിരവേറ്റാൻ പലരും ആശ്രയിക്കുന്നത് പേഴ്സണൽ ലോണുകളെയാണ്. അതിനാൽതന്നെ, ഇന്ത്യയിൽ അവ ഏറെ ജനപ്രിയമാണ്. വ്യക്തിഗത വായ്പ എടുക്കുന്നതിനു മുമ്പ്, വ്യത്യസ്ത ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ, ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുന്ന ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. വായ്പ
ഡൽഹി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന എംഎൽഎ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീംകോടതി. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദിയാക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും സുപ്രീം കോടതി വിമർശിച്ചു. ഇടപാട് മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയാണെന്ന പരാമർശത്തെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. എക്സാലോജിക്
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗ്ഗീയ
ന്യൂഡൽഹി: സുപ്രീം കോടതി മുറിക്കുള്ളിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ ആക്രമണ ശ്രമം. ചീഫ് ജസ്റ്റിസിന്റെ ഡയസിന് മുന്നിലേക്ക് മുദ്രവാക്യം വിളികളുമായി എത്തിയ അഭിഭാഷകൻ രോഹിത് പാണ്ഡെയാണ് ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല എന്ന മുദ്രാവാക്യം ഇയാള്‍ മുഴക്കിയിരുന്നതായി കോടതി മുറിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരെ
കാസർകോട്: സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ മൈം മത്സരത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൈം അവതരിപ്പിക്കുന്നതിനിടയിൽ അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വയ്പ്പിച്ച മൈമാണ് വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ചത്. പത്ത് മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം കലോത്സവത്തിന്റെ മാന്വൽ പ്രകാരം അഞ്ച് മിനിറ്റായി
ആലപ്പുഴ: ഊഹാപോഹങ്ങൾക്കിടയിൽ ഓണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ചു. തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന പ്രതീക്ഷകൾ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്പറടിച്ചതെന്ന് വ്യക്തമായത്. തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ്
പത്തനംതിട്ട: ശബരിമലയിൽ 2019 ന് മുമ്പുണ്ടായ സ്വർണപ്പാളികളല്ല ദ്വാരപാലക ശിൽപ്പങ്ങളിൽ നിലവിലുള്ളതെന്ന നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ദ്വാരപാലക ശിൽപ്പങ്ങളുടെ മുമ്പുണ്ടായിരുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് വിജിലൻസ് കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്കായി വിജിലൻസ് ശാസ്ത്രീയ പരിശോധനകൾ നടത്തും. 2019 ൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ചെമ്പായിരുന്നു എന്നാണ്
തിരുവനന്തപുരം: സ്വർണ്ണവിപണി സർവകാല റെക്കോഡ് നിരക്കിലേക്ക്. ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണ വിലയിൽ വലിയ വർദ്ധനവാണ് സംഭവിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുന്നത്. പവന് 88,560 രൂപയാണ് വില. ഒരു ഗ്രാമിന് 11,070 രൂപയുമാണ്. കഴിഞ്ഞ ദിവസം പവന് 87,560 രൂപയായിരുന്ന സ്വർണ്ണത്തിനാണ് 1000 രൂപ വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം


























