Home Articles posted by Web Desk (Page 24)
Homepage Featured Kerala News

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്നാണ് കാരണമായി കേന്ദ്രം പറയുന്നത്. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി
Homepage Featured Kerala News

അമീബിക് മസ്തിഷ്കജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 3 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മരണം. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ
Homepage Featured News World

ഒറ്റക്കെട്ടായി നേരിടും; ട്രംപിന് മുന്നറിയിപ്പുമായി പുടിൻ

ബെയ്ജിങ്:  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ബ്രിക്സ് രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന നിലപാടുമായി  ട്രംപ്  മുന്നോട്ട് വന്നതിനു പിന്നാലെയാണ് ശക്തമായ മറുപടിയുമായി പുടിൻ രംഗത്തെത്തിയിരിക്കുന്നത്. ബ്രിക്സ് അം​ഗരാജ്യങ്ങൾക്കുമേൽ വരുന്ന ഏതൊരു ഉപരോധത്തെയും ഒറ്റക്കെട്ടായി നേരിടുമെന്നും, ഇതിനെതിരെ റഷ്യയും
Kerala Lead News News

കാത്തിരിപ്പിന് വിരാമം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നു

മലബാറുകാരുടെ പ്രത്യേകിച്ച് വയനാട്ടുകാരുടെ ചിരകാല അഭിലാഷത്തിനാണ് ഇന്ന്  തുടക്കമായത്. ചുരം പാതയല്ലാതെ ഒരു ബദൽ പാതവേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തിനാണ് ഇന്ന് ആഘോഷസമാനമായ തുടക്കം കുറിച്ചത്. വികസനക്കുതിപ്പിന് വഴിതുറയ്ക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ്
Homepage Featured Kerala News

ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും; അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ‍ജീവനൊടുക്കിയ അതുല്യ ​ഗാർഹിക പീഡനത്തിന് ഇരയായതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അതുല്യ മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് സതീഷ് ശങ്കർ യുവതിയെ മർദിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. സതീഷ് അതുല്യയെ കൊലപ്പെടുത്തുംഎന്ന് ഭീഷണി മുഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുല്യയുടെ കുടുംബം ഈ ദൃശ്യങ്ങൾ കോടതിയിൽ
Cricket Homepage Featured Sports

രാഹുൽ പോയാലും സഞ്ജു തുടർന്നേക്കില്ല; വില്ലനിപ്പോഴും ടീമിനുള്ളിൽ തന്നെ?

ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിയാനുള്ള രാഹുൽ ദ്രാവിഡിന്റെ തീരുമാനം. അപ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? ദ്രാവിഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ടീം വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇതിന്
Entertainment Homepage Featured Interviews

അവർ രണ്ടും കഴിഞ്ഞേ ദാസേട്ടനുള്ളൂ: വൈക്കം വിജയലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്നും അവരുണ്ടെങ്കിലെ നമ്മളുള്ളു എന്നും താങ്ങും തണലുമായ തന്റെ മാതാപിതാക്കളെ കുറിച്ചും ജീവനായ സം​ഗീതത്തെക്കുറിച്ചും യെസ് 27നിനോട് മനസ്സ് തുറക്കുകയാണ് ​ഗായിക. മാതാപിതാക്കളുമായി വലിയ ആത്മബന്ധം പുലർത്തുന്നതിനാൽ എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകും, അങ്ങനെയെ
Lead News News World

ഇന്ത്യയോട് നിലപാട് കടുപ്പിച്ച് അമേരിക്ക; യൂറോപ്യൻ യൂണിയനുമുന്നിൽ പുതിയ നിബന്ധനയുമായി ട്രംപ്

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയ്ക്ക് പിന്നാലെ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് അമേരിക്ക. അതിന്റെ ആദ്യപടിയെന്നോണം യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ്  അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്
Homepage Featured Kerala News

പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി; 5 മുതൽ 15 രൂപ വരെ വർധനവ്

കൊച്ചി: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിയായ ജിഐപിഎല്ലിന്റെ ആവശ്യം ദേശീയ ഹൈവേ അതോറിറ്റി അംഗീകരിക്കുകയായിരുന്നു. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9ന് ടോൾ പ്ലാസ വീണ്ടും തുറക്കുന്നതുമുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.
Entertainment TV/OTT

കളി തിരിക്കുമോ വൈൽഡ് കാർഡ് എൻട്രികൾ? ബി​ഗ് ബോസിന്റെ ഈ നീക്കം ചരിത്രത്തിലാദ്യം

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സീസണിൽ അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ ഒന്നിച്ച് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം 7ന്റെ ശനിയാഴ്ച നടന്ന എപ്പിസോഡിൽ 5 പുതിയ മത്സരാർത്ഥികൾ ഷോയുടെ ഭാഗമായി ചേർന്നു. ഇതുവരെയുള്ള ഗെയിമിന്റെ ആകെ താളം തെറ്റിക്കുന്നതാകും പുതിയ മത്സരാർത്ഥികളുടെ കടന്നുവരവെന്ന് വിലയിരുത്തപ്പെടുന്നു. ഷോ അഞ്ചാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴാണ് പുതിയ