Home Articles posted by Web Desk (Page 237)
Homepage Featured Kerala News

സ്വർണപ്പാളികൾ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം കിട്ടിയതായി സൂചന

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ 2019ൽ സ്വർണപ്പാളികൾ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. ഹൈക്കോടതിയിൽ വെള്ളിയാഴ്ച ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തിരിമറി ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പൊലീസ് മേധാവിക്കും
Homepage Featured Kerala News

ഫോർബ്സ് ഔദ്യോ​ഗിക ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത് ; വ്യക്തി​ഗത സമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം എ യൂസഫലി

ദുബായ്: 2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോ​ഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തി​ഗത സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലി (40.2 ബില്യൺ), സുനിൽ മിത്തൽ ആൻഡ് ഫാമിലി (34.2 ബില്യൺ), ശിവ് നാടാർ(33.2
Homepage Featured Kerala News

ആംബുലൻസ് വന്നത് ശ്രീജിത്ത് മരിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ്; ഗുരുതര അനാസ്ഥയിൽ കേസ്സെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലാണ്
Lead News News World

വീണ്ടും കൊവിഡ് 19; രോഗബാധ തടയാൻ മാസ്‌ക് നിർബന്ധമാക്കി കാലിഫോർണിയയിലെ സൊനോമ കൗണ്ടി

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും കൊവിഡ് 19 ഭീഷണി. പനി വ്യാപനം കൂടുതലായതിനെ തുടർന്ന് കാലിഫോർണിയ സംസ്ഥാനത്തുള്ള പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയത്. കെഎൻ95, കെഎൻ94, എൻ95 മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും കാൻസർ
Cricket Homepage Featured Sports

രോഹിത്തും കോലിയും ഏകദിന ലോകകപ്പ് കളിക്കും; സൂചന നല്‍കി ശുഭ്മാന്‍ ഗില്‍

ഇന്ത്യക്കു വേണ്ടി വലിയ നേട്ടങ്ങള്‍ കൈവരിച്ച അപൂര്‍വം താരങ്ങളില്‍ ഉള്‍പ്പെട്ടവരാണ് വിരാട് കോലിയും രോഹിത് ശര്‍മയുമെന്ന് ഇന്ത്യയുടെ ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍. ഇരുവരും 2027 ലെ ഏകദിന ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്ന് ഗില്‍ വെളിപ്പെടുത്തി. നായകനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഗില്‍ മാധ്യമങ്ങളോടു പ്രതികരിക്കുന്നത്. ഇന്ത്യയെ നിരവധി കളികളില്‍
Cricket Homepage Featured Sports

ചിലപ്പോള്‍ 10-25 പന്തുകള്‍ കളിക്കാം, ബാറ്റിങ് കിട്ടിയില്ലെന്നും വരാം; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനില്‍ വിചിത്ര ന്യായവുമായി സൂര്യകുമാര്‍

ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവോടെ ട്വന്റി 20 ഓപ്പണര്‍ സ്ഥാനം നഷ്ടമായ സഞ്ജു സാംസണിനു ഏഷ്യ കപ്പിനു മുന്‍പ് ടീം മാനേജ്‌മെന്റ് നല്‍കിയ ഉപദേശം വെളിപ്പെടുത്തി നായകന്‍ സൂര്യകുമാര്‍ യാദവ്. ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങേണ്ടി വരുമെന്ന കാര്യം സഞ്ജുവിനെ അറിയിച്ചിരുന്നതായി സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ യുട്യൂബ് ചാനലിനു നല്‍കിയ
Homepage Featured India News

മെസ്സിയെ കാണാൻ വലിയ വില കൊടുക്കേണ്ടി വരും; വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ ?

കൊച്ചി: സൂപ്പർ താരം മെസ്സിയും താരങ്ങളും അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ വരെയാണ് നിരക്കെന്നാണ് റിപ്പോർട്ടുകൾ. 3 പേരടങ്ങുന്ന വിവിഐപി ടിക്കറ്റിന് ഒരു കോടി രൂപയാണ് നൽകേണ്ടതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത് 5000 രൂപ മുതലാണെന്നത് ഫുഡ്ബോൾ പ്രേമികൾക്ക്
Homepage Featured India News

എന്‍എച്ച് 66 ഉടൻ പൂർത്തിയാകും, ഉദ്ഘാടനം ജനുവരിയില്‍ : മന്ത്രി മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: ദേശീയ പാത 66 ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തിയാക്കാന്‍
Lead News News World

സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ലാസ്നോ ക്രസ്നഹോർക്കൈ ജേതാവ്

2025 ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹം​ഗേറിയൻ എഴുത്തുകാരൻ ലാസ്നോ ക്രസ്നഹോർക്കൈക്കാണ് പുരസ്കാരം. നോവലിസ്റ്റും കഥാകൃത്തുമായ ലാസ്നോയുടെ ആദ്യ നോവൽ പുറത്തുവന്നത് 1985 ലാണ്. അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിൽ, കലയുടെ ശക്തിയെ വീണ്ടും വർദ്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ പ്രവർത്തനത്തിന് ലാസ്നോ ക്രസ്നഹോർക്കൈക്ക് 2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം
Homepage Featured India News Uncategorized

പീരുമേട് തെരഞ്ഞെടുപ്പ് കേസ്; പുതിയ നോട്ടീസ് അയക്കാൻ സുപ്രീംകോടതിയുടെ നിർദേശം

ഡൽഹി: പീരുമേട് തെരഞ്ഞെടുപ്പ് കേസിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമൻ അന്തരിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയക്കുന്നത്. സോമന്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും അതിനാൽ തെരഞ്ഞെടുപ്പ്