പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലാത്തിച്ചാര്‍ജില്‍ അല്ല എംപിക്ക് പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ സംഘർഷ വിവരമറിഞ്ഞ് അവിടെ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ച തങ്ങളെ പൊലീസ്
വാഷിങ്ടൺ: ചൈനയ്ക്ക് എതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനയ്ക്ക് മേൽ നവംബർ ഒന്ന് മുതൽ 100 ശതമാനം അധിക തീരുവയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അധിക തീരുവയ്ക്ക് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.
കയ്‌റോ: ഇസ്രായേൽ – പലസ്തീൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വെടിനിർത്തൽ കരാറിൽ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെയ്ക്കും. വെടിനിർത്തലിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതോടെ ഇസ്രായേൽ സൈന്യം ഗാസയിൽനിന്നും പിന്മാറിത്തുടങ്ങി. ഗാസയിൽ സമാധാനം എത്തുന്നതോടെ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ നിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയത്.
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘർഷത്തിന് തുടക്കമിട്ടത് പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ നിന്ന്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് കോൺഗ്രസ് പേരാമ്പ്ര
പേരാമ്പ്ര: പേരാമ്പ്രയിൽ യുഡിഎഫ് -സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ വൻ സംഘർഷം. ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. കൂടാതെ ലാത്തിച്ചാർജിൽ ഡി സി സി പ്രസിഡൻ്റ് ഉൾപ്പടെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡി എഫ് പ്രവർത്തകർ
ടെൽ അവീവ്: ഗാസയിൽ നിന്ന് ഭാഗികമായി പിൻമാറുന്നുവെന്ന് അറിയിച്ച് ഇസ്രായേൽ. ഇതിനുള്ള വെടി നിർത്തൽ കരാർ നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം. കരാറനുസരിച്ച് ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഇസ്രായേലിന് കൈമാറും. മരിച്ചവരുടെ മൃതദേഹങ്ങളാകും കൈമാറുക. 48 ബന്ദികളിൽ 20 പേരെ കൈമാറും. മരിച്ച 28 പേരുടെ
രാവിലെ ഉറക്കം ഉണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കാനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ കിടക്കയിൽനിന്നും പോലും എഴുന്നേൽക്കാൻ ചിലർക്ക് മടിയാണ്. പലരുടെയും പ്രഭാത ദിനചര്യയിൽ ഇവയ്ക്ക് അത്രയധികം പ്രധാന സ്ഥാനമുണ്ട്. ചായയും കാപ്പിയും ഏറ്റവും ജനപ്രിയമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണെങ്കിലും അവയ്ക്ക് ചില ദോഷ ഫലങ്ങളുണ്ട്. ഇവയ്ക്ക് പകരം മറ്റു ചില പാനീയങ്ങൾ
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും സുഗമമായ മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപികൾ) വഴി മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക എസ്ഐപിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്കുള്ള നല്ലൊരു മാർഗമാണ്. കോമ്പൗണ്ടിംഗിന്റെ ശക്തിയിലൂടെയാണ് എസ്ഐപി സമ്പത്ത് വർധിപ്പിക്കുന്നത്. 1 കോടിയെന്ന ലക്ഷ്യം
ദീപാവലി അടുത്തതോടെ പലരും ട്രിപ്പിനുള്ള പ്ലാനിങ്ങിലാകും. അടുപ്പിച്ച് അവധി ലഭിക്കുന്നതിനാൽ തങ്ങൾക്ക് ഇഷ്ടമുള്ളൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള അവസരം പാഴാക്കാൻ ആരും ഇഷ്ടപ്പെടില്ല. നിങ്ങളും യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണെങ്കിൽ ടിക്കറ്റുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുക. ഇന്ത്യയിലെ മുൻനിര ഓൺലൈൻ ട്രാവൽ-ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഈസ്മൈട്രിപ് (EaseMyTrip)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 150 പൂര്‍ത്തിയാക്കി ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. 224 പന്തുകള്‍ നേരിട്ടാണ് ജയ്‌സ്വാള്‍ 150 റണ്‍സിലേക്ക് എത്തിയത്. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ 150 + വ്യക്തിഗത സ്‌കോറാണ് ഡല്‍ഹിയില്‍ ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റര്‍ സ്വന്തമാക്കിയത്. ആദ്യ പന്ത് മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആധിപത്യം ഉറപ്പിച്ചാണ് ജയ്‌സ്വാള്‍ കളിച്ചത്. കൃത്യമായ


























