പത്തനംതിട്ട: ശബരിമലയിലെ പൊന്ന് കൊണ്ടുപോകാൻ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിന്നിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇത്തവണ സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയത് പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. മാധ്യമപ്രവർത്തകരോട്
കാടാമ്പുഴ: കാടാമ്പുഴ മരവട്ടത്ത് 14 കാരിയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നു. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. വിവരമറിഞ്ഞ പൊലീസ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും കേസെടുത്തു. ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പത്തു പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ്
ഡൽഹി: ആദ്യ ഇന്നിങ്സിൽ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർ തിളങ്ങിയതോടെ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് 248 ന് പുറത്ത്. ഇന്ത്യയ്ക്ക് 270 റൺസിന്റെ ലീഡുണ്ട്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചു വിക്കറ്റെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച വിൻഡീസിന് 156 റൺസായപ്പോഴേക്കും ഷായ് ഹോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 36 റൺസുമായാണ് താരം പുറത്തായത്.
ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾക്കായി യോഗ്യതയില്ലാത്ത ഫ്ലൈറ്റ് സിമുലേറ്ററുകളിൽ പൈലറ്റ് പരിശീലനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ ഏയർലൈൻസിന് പിഴ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഇൻഡിഗോയ്ക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. ഡിജിസിഎയുടെ സിവിൽ ഏവിയേഷൻ ആവശ്യകതകളും 1937 ലെ എയർക്രാഫ്റ്റ് റൂളുകളിലെ റൂൾ 133A പ്രകാരമുള്ള
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെ ഇഡി 2023-ൽ വിളിപ്പിച്ചെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ പാതിയിൽ നിലച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി വീണ്ടും ചർച്ചയായി. കോഴവിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഫ്ലാറ്റ് നിർമാണ കമ്പനി പദ്ധതി പാതി വഴിയിലുപേക്ഷിച്ചത്. പദ്ധതിക്കായി യുഎഇ റെഡ്ക്രസന്റ് അതോറിറ്റി 2019 ജുലായ് 11 ന് ഇരുപതു കോടി രൂപ നൽകാൻ
മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. കഴിഞ്ഞ ദിവസം ചേലേമ്പ്രത്തെ മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിന് എതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ. കഴിഞ്ഞ ദിവസമാണ് സുബൈർ ചേലേമ്പ്ര കുടുംബാരോഗ്യ
ആലപ്പുഴ: ഭക്ഷ്യഭദ്രതയെന്നതിൽ നിന്ന് പോഷകാഹാര ഭദ്രതയിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ നയം രൂപീകരിക്കുന്നു. സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകൾ വിപുലീകരിക്കാനും സ്കൂൾ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാനും പദ്ധതിയുണ്ട്. കേരളപ്പിറവിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായാണ് പോഷകനയം രൂപീകരിക്കുന്നത്. ഇതിനായി കരടു നിർദേശം സമർപ്പിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഭക്ഷ്യ കമ്മിഷൻ ചെയർമാൻ,
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം ഊർജ്ജിതമാക്കി. കട്ടിളയിൽ നിന്ന് സ്വർണ്ണം അപഹരിച്ചു എന്നാരോപിച്ചുള്ള രണ്ടാമത്തെ കേസിലെ എഫ് ഐആ ആറിൽ ദേവസ്വം ബോർഡ് അംഗങ്ങളേ പ്രതികളാക്കി. കേസിൽ 2019 ദേവസ്വം ബോർഡ് അംഗങ്ങളെ 8ാം പ്രതിയായി ആണ് ചേർത്തിരിക്കുന്നത്. എന്നാൽ ആരുടേയും പേര് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. 2019 ൽ എ പത്‌മകുമാർ പ്രസിഡൻറായ
കാബൂൾ: പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത സായുധ ഏറ്റുമുട്ടലുണ്ടായി. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് താലിബാൻ സേന തിരിച്ചടിക്ക് ഇറങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തും ഉണ്ടായ മൂന്ന് സ്ഫോടനങ്ങൾക്ക് പിന്നിൽ
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി കസ്റ്റംസിന് ഉടൻ അപേക്ഷ നൽകും. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന് അപേക്ഷ നൽകാനുള്ള നീക്കം. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് കടത്തിയ കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്


























