വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം കണ്ടെത്തിയത്.വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം
മോഹന്‍ലാലിനെ പലതവണ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീനിവാസന്‍. എന്നാല്‍ ഇരുവരും ഒരുസമയത്ത് അടുത്ത സുഹൃത്തുക്കളുമായിരുന്നു. താന്‍ പറഞ്ഞ കുത്തുവാക്കുകള്‍ക്ക് ഈയടുത്ത് ശ്രീനിവാസന്‍ മാഹന്‍ലാലിനോടു നേരിട്ട് ക്ഷമാപണം നടത്തിയെന്ന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വിദേശത്തു സംഘടിപ്പിച്ച
ചെന്നൈ: പോക്സോ കോടതി ജഡ്ജിക്ക് നിർബന്ധിത നിയമ പരിശീലനം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ജഡ്ജി നിയമത്തിലെ അടിസ്ഥാന തത്വങ്ങൾ പഠിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. തമിഴ്നാട് ദിണ്ടിഗൽ കോടതിയിലെ ജഡ്ജിയെയാണ് നിയമ പരിശീലനത്തിനായി സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിലേക്ക് അയക്കാൻ രജിസ്ട്രിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നൽകിയത്. ദിണ്ടിഗൽ സ്വദേശിയായ യുവാവിനെ ജീവപര്യന്തം
ഗാസ സമാധാന പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്തില്‍ നടന്ന ഉച്ചകോടിയിലേക്ക് നേരിട്ടു ക്ഷണമുണ്ടായിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കാതിരുന്നത് പാക്കിസ്ഥാന്‍ കാരണമാണെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഉച്ചകോടിക്കു അധ്യക്ഷത വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,
തിരുവനന്തപുരം: ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ
തൃശ്ശൂർ: വ്യക്തിയല്ല രാഷ്ട്രീയമാണ് നയിക്കുന്നതെന്നും സംഘടനയെ ശക്തിപ്പെടുക്കുമെന്നും യൂത്ത് കോൺഗ്രസ് നിയുക്ത പ്രസിഡന്റ്‍ ഒ.ജെ ജനീഷ് പറഞ്ഞു. യുവാക്കളെ പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും പരിഗണിക്കുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളതെന്നും പാർലമെന്ററി വ്യാമോഹമില്ലെന്നും എന്നാൽ ജനീഷ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ചെറുതുരുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാർ കഥകളി കലാരൂപം വികലമായി ചിത്രീകരിച്ചതിൽ പ്രതിഷേധവുമായി കേരളകലാമണ്ഡലം. വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ മുംബൈയിലെ പരിപാടിയിലാണ് കഥകളിയെ അപഹാസ്യമായ രീതിയിൽ അവതരിപ്പിച്ചത്. മന്ത്രാലയം തന്നെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഷയത്തിൽ കേരള കലാമണ്ഡലം ബന്ധപ്പെട്ട അധികൃതരെ
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിനുള്ള സുപ്രീം കോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്കരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിന്മേലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. നികുതിയിലുള്ള ഈ വർദ്ധനവ് ലോട്ടറി തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ബാധിക്കാത്ത രീതിയിൽ സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും
കണ്ണൂർ: ശ്വാസം നിലയ്ക്കാറായ കൈക്കുഞ്ഞുമായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയ യു പി സ്വദേശി ശിശുപാലനും ഭാര്യയായ രുചിക്കും കൈത്താങ്ങായി ഫീൽഡ് സ്റ്റാഫിന്റെ ഇടപെടൽ. തിങ്കളാഴ്ചയായിരുന്നു മകൻ രാംരാജുവുമായി ഇവർ കേന്ദ്രത്തിലെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തതോടെയാണ്


























