Home Articles posted by Web Desk (Page 228)
Homepage Featured India News

ഇന്ത്യ പരീക്ഷിക്കാൻ പോകുന്നത് അ​ഗ്നിയോ?; നിരീക്ഷിക്കാൻ ചൈനയും അമേരിക്കയും

ഡൽഹി: തന്ത്ര പ്രധാനമായ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ഈ പരീക്ഷണം നിരീക്ഷിക്കാൻ ചൈനയും അമേരിക്കയും ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 15 നും 17 നും ഇടയിലാകും 3500 മീറ്ററോളം ദൂരപരിധിയുള്ള മിസൈൽ പരീക്ഷിച്ചേക്കുക. ദൂരപരിധി വെച്ച് അ​ഗ്നി മിസൈലെന്നാണ് സൂചന.
Homepage Featured India News

സമുദ്രോൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ തുറക്കും: കേന്ദ്ര വാണിജ്യ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, സൗത്ത് കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പുതിയ വിപണി തുറക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ ഉറപ്പ് നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കേരള ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമുദ്രോല്പന്നങ്ങൾക്ക് 50 ശതമാനം താരിഫും 7.75 ശതമാനം ആന്റി ഡമ്പിംഗ്
Homepage Featured Kerala News

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂർ: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. വർഷങ്ങളായി പാർക്കിൻസൺ രോ​ഗം മൂലം കിടപ്പിലായിരുന്നു. രണ്ടു ദിവസമായി കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1984 ൽ സിപിഐഎമ്മിൽ അം​ഗമായ അദ്ദേഹം 2006 ലും 2011 ലുമായി കുന്നംകുളത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ നിയമസഭയിലെത്തിയിരുന്നു. 1980 ൽ
Articles Health

ആരോഗ്യമുള്ള ഹൃദയം, മികച്ച ദഹനം; കിവി കഴിച്ചാലുള്ള നിരവധി ആരോഗ്യ ഗുണങ്ങൾ

കിവി ഒരു പോഷകസമൃദ്ധമായ പഴമാണ്. ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകാൻ ഈ പഴത്തിന് കഴിയും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈ ചെറിയ പഴം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ഒരു കിവി ഉൾപ്പെടുത്തുന്നതിലൂടെ, പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ച ഉറക്കം നേടാനും സാധിക്കും. കിവി കഴിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം.
Economy Finance

ക്രെഡിറ്റ് കാർഡ് ദീപാവലി ഓഫറുകൾ എങ്ങനെ തിരിച്ചടിയാകും, സുരക്ഷിതരായിരിക്കാനുള്ള വഴികൾ

ദീപാവലിയി അടുക്കുന്തോറും ബാങ്കിങ് സ്ഥാപനങ്ങളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആകർഷകമായ ക്രെഡിറ്റ് കാർഡ് ഓഫറുകളും ഡീലുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഓഫറുകൾക്കുപിന്നിൽ ചില അപകടങ്ങളും മറഞ്ഞിരിപ്പുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ക്രെഡിറ്റ് കാർഡ് കെണികളെക്കുറിച്ച്
Articles Health

ഒരു മാസത്തേക്ക് മഞ്ഞൾ ചേർത്ത പാൽ കുടിച്ചാൽ എന്ത് സംഭവിക്കും?

മഞ്ഞൾ ചേർത്ത പാൽ ഇന്ന് പരക്കെ പ്രചാരത്തിലുള്ള ഒരു പാനീയമാണ്. പ്രതിരോധശേഷി കുറവായിരിക്കുമ്പോഴോ, തൊണ്ടവേദന ഉണ്ടാകുമ്പോഴോ, കാലാവസ്ഥ മോശമാകുമ്പോഴോ ഇത് കുടിക്കാൻ നിങ്ങളോട് പലരും പറഞ്ഞിട്ടുണ്ടാകും. ഈ പാനീയം വളരെ ആരോഗ്യകരമാണെങ്കിലും, രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് നിങ്ങൾക്കറിയാമോ?. രാത്രിയിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നതിന്റെ 5 അത്ഭുതകരമായ ആരോഗ്യ
Cricket Homepage Featured Sports

രണ്ടാം ടെസ്റ്റിലും വിൻഡീസിനെ തകർത്ത് ഇന്ത്യ; പരമ്പര തൂത്തുവാരി

ഡൽഹി: വിൻഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന് ജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് എന്ന വിജയലക്ഷ്യം മൂന്നു വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ വിജയം. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനും ഇന്ത്യ വിൻഡീസിനെ തകർത്തിരുന്നു. അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലായിരുന്നു. ഒമ്പത്
Homepage Featured Lifestyle Tech

ഇനി സോറയുടെ കാലം; വീഡിയോയുടെ കാര്യം ആപ്പ് നോക്കിക്കോളും; വ്യത്യസ്തമായി മറ്റെന്തുണ്ട് ?

ന്യൂഡൽഹി: ഇൻസ്റ്റാ റീൽസ്, യൂട്യൂബ് ഷോർട്‌സ്‌ വസന്തങ്ങൾ ഇനി അല്പം മാറി നിൽക്കുക. ഇതിനെല്ലാം വെല്ലുവിളി ഉയർത്തി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപ്പൺ എഐയുടെ സോറ ആപ്പ്. ഓപ്പണ്‍എഐയുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വീഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എഐ ടൂളാണ് ഇത്. ചാറ്റ്‌ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എഐ ആണ് തങ്ങളുടെ പുതിയ സോഷ്യൽ
Homepage Featured Kerala News

സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരൻ, ഇരട്ടക്കൊലയിൽ വിചാരണ ഉടൻ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ചെന്താമരയ്ക്കെതിരെ ചുമത്തിയ കൊലക്കുറ്റമടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഫോറൻസിക് തെളിവുകൾ പരിശോധിച്ച ശേഷമാണ് വിധി. ചെന്താമര തന്നെ കുറ്റക്കാരനായ ഇരട്ടക്കൊല കേസിലും വിചാരണ ഉടൻ ആരംഭിക്കും. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയതോടെയാണ് വിഷയം വീണ്ടും
Homepage Featured Kerala News

കേരളത്തിൽ തുടരാനനുവദിക്കണം; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി രം​ഗത്ത്. ദേശീയതലത്തിലേക്കില്ലെന്നും തന്നെ കേരളത്തിൽ തുടരാനനുവദിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. താൻ വൈസ് പ്രസിഡന്റായി തുടരാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അബിൻ. താൻ പാർട്ടിയിൽ പ്രവർത്തിക്കുകയല്ല