കോഴിക്കോട്: കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനമായി ഇത് മാറാൻ പാടില്ല. രാജ്യദ്രോഹികൾ പറയുന്നത് കുട്ടികളുടെ മസ്തിഷ്കത്തിൽ
തൃശൂർ: പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചില നിബന്ധനകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കരുതെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. എന്നാൽ, ടോൾ പിരിവ് പുനസ്ഥാപിക്കാനുള്ള ഉത്തരവിൽ
ദിസ്പൂർ: അസമിലെ സൈനിക പോസ്റ്റിനു സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിലും ഗ്രനേഡ് സ്ഫോടനങ്ങളിലും മൂന്നു സൈനികർക്ക് പരുക്ക്. ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.അസമിലെ ടിന്‍സുകിയ ജില്ലയിലെ കക്കോപഥാറിലാണ് സംഭവം. അസമിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിക്ക് സമീപത്തുള്ള പ്രദേശത്താണ് ക്യാമ്പ്. കക്കോപഥാറിലെ
റെസ്ലിങ് പ്രമേയമാക്കി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. റെസ്ലിങ് കോച്ചായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. രണ്ടാം പകുതിയില്‍ വളരെ നിര്‍ണായകമായ രംഗങ്ങളിലായിരിക്കും മമ്മൂട്ടിയെ കാണാന്‍ സാധിക്കുകയെന്നാണ് വിവരം. റെസ്ലിങ് ആക്ഷന്‍ കോമഡി ഴോണറിലാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോഡിട്ട് സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന സ്വർണ്ണ വിപണിയിൽ ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം 2840 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,170 രൂപയും പവന് 97,360 രൂപയുമായി. ഇതോടെ ഇനി കണ്ടറിയേണ്ടത് സ്വർണവില ഒരു ലക്ഷം കടക്കുമോ എന്നതാണ്.
കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടർന്ന് തങ്ങൾക്കു സഹായം നൽകിയവർക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്കും വിദ്യാഭ്യാസ മന്ത്രിക്കുമാണ് നന്ദി അറിയിച്ചത്. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്.
തൃശ്ശൂർ: കുന്നംകുളത്ത് ഹെർണിയ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ
തിരുവനന്തപുരം: കെപിസി പുനഃസംഘടന പട്ടികയിൽ അതൃപ്തി. ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ സ്ഥാനത്ത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പട്ടികയിൽ പേര് ഉൾപ്പെടാത്തതാണ് അതൃപ്തിക്ക് കാരണം. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്‌റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ചാണ്ടി ഉമ്മൻ
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച് വിദ്യാർത്ഥിനി. സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനാണ് തീരുമാനം. കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചതെന്ന് പിതാവ് അറിയിച്ചു. ഹിജാബ് ധാരിക്കുന്നതിനെ കുറിച്ചുള്ള വിവാദം കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് ഈ നീക്കം. “സെന്റ്
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, മറുപടിയുമായി ഇന്ത്യ. എണ്ണ ഇറക്കുമതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും, നിലവിലെ ക്രമത്തിൽ തന്നെ ഇറക്കുമതി തുടരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ മാസത്തിലെ എണ്ണ ഇറക്കുമതി, സെപ്റ്റംബർ മാസത്തേതിനെക്കാൾ കൂടുതലാണെന്നും


























