ശബരിമല: സംഭവിച്ച അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുക എന്നും നിയുക്ത മേൽശാന്തിമാർ. വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദിനെയും
ന്യൂഡൽഹി: മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി വിവരം. കാണാതായ അഞ്ചു ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ മലയാളിയും ഉൾപ്പെടുന്നുണ്ട്. എറണാകുളം പിറവം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം.
ഇടുക്കി: ജില്ലയിലെ മുല്ലപ്പെരിയാർ ഡാമിന്റെ ആർ വൺ 2 & ആർ 3 എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി 163 ക്യുസെക്സ് വെള്ളം ഒഴുക്കിവിടുന്നു. 9 മണിയോടുകൂടിയാണ് ഷട്ടർ തുറന്നത്. ഇടുക്കിയിൽ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി കൂട്ടാറിൽ ടെംപോ വാൻ ഒഴിക്കിൽപ്പെട്ടു.എസ് ബി ഐ ബാങ്കിനു മുൻപിൽ നിർത്തിയിട്ടിരുന്ന ട്രാവലർ ആണ് ഒഴുകിപ്പോയത്. വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല.
മനാമ: എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബറോടെ ദേശീയപാത നല്ലൊരു ഭാഗം പൂർത്തിയാകുമെന്നും ഇത് ജനുവരിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് ബഹ്റൈൻ കേരളീയസമാജത്തിൽ വെച്ച് സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു
മലയാളത്തിൻ്റെ അഭിനയ ചക്രവർത്തി മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. തിരക്കുകൾക്കിടയിലും ലണ്ടനിലെ ഡേവിസ് സ്ട്രീറ്റിൽ വെച്ച് താരങ്ങൾ ഏറെനേരം സൗഹൃദം പങ്കുവെച്ചാണ് മടങ്ങിയത്. കുടുംബങ്ങളോടൊപ്പമായിരുന്നു മമ്മൂട്ടിയുടേയും യൂസഫലിയുടേയും യാത്ര. മലയാളത്തിന്റെ അഭിമാനമായ രണ്ട് ‘ബിഗ് എം’ ആണ് അതുല്യ കലാകാരൻ മമ്മൂട്ടിയും ബിസിനസ് രംഗത്തെ
ഡൽഹി: നാൽപ്പത് – അമ്പത് വർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്ര ലോകത്തിന്റെ നേതൃ പദവിയിലെത്തുമെന്ന് ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി അബട്ട് പറഞ്ഞു. എൻഡിടിവി വെള്ളിയാഴ്ച സംഘടിപ്പിച്ച ലോക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും നാൽപ്പത് അമ്പത്
ഹൈദരാബാദ്: സിനിമാതാരങ്ങളായ സാമന്ത റൂത്ത് പ്രഭു, രാകുൽ പ്രീത് സിംഗ്, തമന്ന ഭാട്ടിയ എന്നിവരുടെ പേരിൽ വ്യാജ വോട്ടർ ഐഡി കാർഡുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. വ്യാജമെന്ന് സ്ഥിരീകരിച്ച ഈ മൂന്ന് കാർഡുകളിലും ‘8-2-120/110/4″ എന്ന ഒരേ വിലാസമാണ് നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വോട്ടർമാരാണെന്ന് കാണിച്ചാണ് ഇവരുടെ പേരും ചിത്രവും
കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. വൈകിട്ട് 6.30 യോടയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ശിവർണ എന്ന പെൺകുട്ടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്
അഹമ്മദാബാദ്: ഇന്ന് നടന്ന പുന:സംഘടനയുടെ ഭാഗമായി റിവാഡ ജഡേജ ഉൾപ്പെടെ 19 പുതുമുഖങ്ങൾ ഗുജറാത്ത് മന്ത്രിസഭയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാഡ ജഡേജ. മുൻ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹര്‍ഷ് സംഘ്‌വി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഉപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. മുഖ്യമന്ത്രിയടക്കം 17 പേരുണ്ടായിരുന്ന
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്വി. സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി.രാജീവ് രാവിലെ 11ന് ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാലും മറ്റ് സിനിമ താരങ്ങളും മുഖ്യാതിഥികളാകും . നോർത്ത് കളമശ്ശേരി സുന്ദരഗിരിയിൽ പ്രവർത്തനം


























