Home Articles posted by Web Desk (Page 212)
Homepage Featured India News

മകന്റെ മരണം; പഞ്ചാബ് മുൻ ഡിജിപിക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു

മകന്റെ മരണം സംബന്ധിച്ച് പഞ്ചാബിലെ മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കെതിരെ കേസെടുത്തു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തുന്ന സെക്ഷൻ 103 (1), 61 എന്നിവ പ്രകാരം ഹരിയാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുസ്തഫ, സുൽത്താന,
Homepage Featured Kerala News

അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീയിട്ടു; എസ്.പി ഉൾപ്പടെ പോലീസുകാർക്ക് പരുക്ക്

കോഴിക്കോട്: അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോടിലാണ് പ്രതിഷേധം സംഘർഷത്തിന് വഴിയൊരുക്കിയത്. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് ജനം തീയിട്ടു കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. പ്രതിഷേധം മറികടന്നു
Kerala Lead News News

ഇനി കനത്ത പോരാട്ടങ്ങൾ; സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു.ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇനിയുള്ള എട്ട് ദിവസങ്ങൾ തിരുവനന്തപുരം സംസ്ഥാന കായികമേളയ്ക്ക് സാക്ഷ്യം വഹിക്കും. 12 വേദികളിലായി 20,000 കുട്ടികൾ കായിക മേളയുടെ
Homepage Featured India News

ബീഹാറിൽ ഇന്ത്യ സഖ്യത്തെ കുഴപ്പിക്കുന്നത് സൗഹൃദമത്സരം; 12 മണ്ഡലങ്ങളിൽ സഖ്യകക്ഷിപോര്? ബീഹാർ ബി.ജെ.പിയെ തുണയ്ക്കുമോ?

പാട്ന: പാടലിപുത്ര പ്രാ​​ദേശീക രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു എന്നും. എന്നാൽ കുതിരക്കച്ചവടവും കളം മാറ്റി ച്ചവിട്ടലും നടന്ന ബീഹാർ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വിധിയെഴുത്ത് ആർക്കൊപ്പം എന്നതാണ് ഉറ്റുനോക്കുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിനായുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിച്ച് കഴിഞ്ഞു.
Homepage Featured Kerala News

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഎഫ് സമ്മര്‍ദത്തിലോ?

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുകയാണ്
Cinema Entertainment

മൈസൂരിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്; ആദ്യ ഗാനം പുറത്തിറങ്ങി

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്.
Career Job Listing

സെബിയിൽ സുവർണ്ണാവസരം; അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 110 ഒഴിവുകൾ

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 110 ഒഴിവുകളാണ് ഉള്ളത്. ഒക്ടോബർ 30 മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 62,500 മുതൽ 1,26,100 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് മാനേജർ ജനറൽ വിഭാ​ഗത്തിൽ 56 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
Homepage Featured Kerala News

ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിൽ; സൗരോര്‍ജ പദ്ധതിയുടെ സാധ്യത പരിശോധിക്കും: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് റോഡ്, മെട്രോ, ജലഗതാഗതം എന്നീ മൂന്നു സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാന്‍സ്പോര്‍ട്ട് ഹബിന്‍റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2031
Homepage Featured Kerala News

പിഎം ശ്രീ വിവാദം: സിപിഐയിടെ എതിർപ്പ് അവ​ഗണിക്കില്ലെന്ന് എംഎ ബേബി

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ സിപിഐയിടെ എതിർപ്പ് അവ​ഗണിക്കില്ലെന്ന് സിപിഎം ജനറൾ സെക്രട്ടറി എംഎ ബേബി. പദ്ധതി എൽഡിഎഫ് ചർച്ച ചെയ്യുമെന്നും കേരളം ദേശിയ വിദ്യാഭ്യാസ നയം അം​ഗീകരിക്കില്ലെന്നും അദ്ദേ​​ഹം കൂട്ടിചേർത്തു. സംസ്ഥാനത്ത് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീ (പിഎംസ് സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ)
Articles Health

ഉറക്കം കിട്ടാതെ വിഷമിക്കുന്നുണ്ടോ? ഇതാ 5 ടിപ്‌സുകൾ

ഉറക്കമില്ലായ്മ വ്യാപകമായ ഒരു ആരോഗ്യ വെല്ലുവിളിയായി ഉയർന്നുവരുന്നുണ്ട്. ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ മോശം ഉറക്കം ബാധിക്കുന്നു. ക്രമരഹിതമായ ദിനചര്യകൾ, മോശം ഭക്ഷണശീലങ്ങൾ, ഉയർന്ന സമ്മർദ നിലകൾ എന്നിവയൊക്കെ മോശം ഉറക്കത്തിന് കാരണമാകാറുണ്ട്. ഉറക്കം, ഭക്ഷണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഒരു സമയം നിശ്ചയിക്കുന്നത് ശരീരത്തിന്റെ ആന്തരിക